നിന്റെ സഹോദരനായ അഹരോന്‍ ഹോര്‍ പര്‍വ്വതത്തില്‍ വെച്ചു മരിച്ചു തന്റെ ജനത്തോടു ചേര്‍ന്നതുപോലെ നീ കയറുന്ന പര്‍വ്വതത്തില്‍വെച്ചു നീയും മരിച്ചു നിന്റെ ജനത്തോടു ചേരും.
Cross references
നീയോ സമാധാനത്തോടെ നിന്റെ പിതാക്കന്മാരോടു ചേരും; നല്ല വാര്‍ദ്ധക്യത്തില്‍ അടക്കപ്പെടും.
അബ്രാഹാം വയോധികനും കാലസമ്പൂര്‍ണ്ണനുമായി നല്ല വാര്‍ദ്ധക്യത്തില്‍ പ്രാണനെ വിട്ടു മരിച്ചു, തന്റെ ജനത്തോടു ചേര്‍ന്നു.
ഹവീലാ തുടങ്ങി അശ്ശൂരിലേക്കു പോകുന്ന വഴിയില്‍ മിസ്രയീമിന്നു കിഴക്കുള്ള ശൂര്‍വരെ അവര്‍ കുടിയിരുന്നു; അവന്‍ തന്റെ സകലസഹോദരന്മാര്‍ക്കും എതിരെ പാര്‍ത്തു.
യാക്കോബ് തന്റെ പുത്രന്മാരോടു ആജ്ഞാപിച്ചു തീര്‍ന്നശേഷം അവന്‍ കാല്‍ കട്ടിലിന്മേല്‍ എടുത്തു വെച്ചിട്ടു പ്രാണനെവിട്ടു തന്റെ ജനത്തോടു ചേര്‍ന്നു.
അഹരോന്‍ തന്റെ ജനത്തോടു ചേരും; കലഹജലത്തിങ്കല്‍ നിങ്ങള്‍ എന്റെ കല്പന മറുത്തതുകൊണ്ടു ഞാന്‍ യിസ്രായേല്‍മക്കള്‍ക്കു കൊടുത്തിരിക്കുന്ന ദേശത്തേക്കു അവന്‍ കടക്കയില്ല.
മനശ്ശെയുടെ മകനായ മാഖീരിന്റെ പുത്രന്മാര്‍ ഗിലെയാദില്‍ ചെന്നു അതിനെ അടക്കി, അവിടെ പാര്‍ത്തിരുന്ന അമോര്‍യ്യരെ ഔടിച്ചുകളഞ്ഞു.
ഹശ്മോനയില്‍നിന്നു പുറപ്പെട്ടു മോസേരോത്തില്‍ പാളയമിറങ്ങി.
പുരോഹിതനായ അഹരോന്‍ യഹോവയുടെ കല്പനപ്രകാരം ഹോര്‍ പര്‍വ്വതത്തില്‍ കയറി, യിസ്രായേല്‍മക്കള്‍ മിസ്രയീംദേശത്തുനിന്നു പോന്നതിന്റെ നാല്പതാം സംവത്സരം അഞ്ചാം മാസം ഒന്നാം തിയ്യതി അവിടെവെച്ചു മരിച്ചു.
അനന്തരം യഹോവ മോശെയോടുനീ മരിപ്പാനുള്ള സമയം അടുത്തിരിക്കുന്നു; ഞാന്‍ യോശുവേക്കു കല്പന കൊടുക്കേണ്ടതിന്നു അവനെ വിളിച്ചു നിങ്ങള്‍ സമാഗമനക്കുടാരത്തിങ്കല്‍ വന്നുനില്പിന്‍ എന്നു കല്പിച്ചു. അങ്ങനെ മോശെയും യോശുവയും ചെന്നു സമാഗമനക്കുടാരത്തിങ്കല്‍ നിന്നു.
യഹോവ മോശെയോടു അരുളിച്ചെയ്തതു എന്തെന്നാല്‍നീ നിന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിക്കും; എന്നാല്‍ ഈ ജനം പാര്‍പ്പാന്‍ ചെല്ലുന്ന ദേശത്തിലെ നിവാസികളുടെ അന്യദൈവങ്ങളെ പിന്‍ ചെന്നു പരസംഗം ചെയ്കയും എന്നെ ഉപേക്ഷിച്ചു ഞാന്‍ അവരോടു ചെയ്തിട്ടുള്ള എന്റെ നിയമം ലംഘിക്കയും ചെയ്യും.
നീയോ അവസാനം വരുവോളം പൊയ്ക്കൊള്‍ക; നീ വിശ്രമിച്ചു കാലാവസാനത്തിങ്കല്‍ നിന്റെ ഔഹരി ലഭിപ്പാന്‍ എഴുന്നേറ്റുവരും.