യഹോവ അവരെ നിങ്ങളുടെ കയ്യില്‍ ഏല്പിക്കും; ഞാന്‍ നിങ്ങളോടു ആജ്ഞാപിച്ചിട്ടുള്ള കല്പനപ്രകാരമൊക്കെയും നിങ്ങള്‍ അവരോടു ചെയ്യേണം.
Cross references
അവരോടു എങ്കിലും അവരുടെ ദേവന്മാരോടു എങ്കിലും നീ ഉടമ്പടി ചെയ്യരുതു.
നീ ചെല്ലുന്ന ദേശത്തിലെ നിവാസികളോടു നീ ഒരു ഉടമ്പടി ചെയ്യാതിരിപ്പാന്‍ കരുതിക്കൊള്‍ക; അല്ലാഞ്ഞാല്‍ അതു നിന്റെ മദ്ധ്യേ ഒരു കണിയായിരിക്കും.
ദേശത്തിലെ സകലനിവാസികളെയും നിങ്ങളുടെ മുമ്പില്‍നിന്നു നീക്കിക്കളഞ്ഞു അവരുടെ വിഗ്രഹങ്ങളെയും ബിംബങ്ങളെയും എല്ലാം തകര്‍ത്തു അവരുടെ സകലപൂജാഗിരികളെയും നശിപ്പിച്ചുകളയേണം.
നിന്റെ ദൈവമായ യഹോവ അവരെ നിന്റെ കയ്യില്‍ ഏല്പിക്കയും നീ അവരെ തോല്പിക്കയും ചെയ്യുമ്പോള്‍ അവരെ നിര്‍മ്മൂലമാക്കിക്കളയേണം; അവരോടു ഉടമ്പടി ചെയ്കയോ കൃപ കാണിക്കയോ അരുതു.
നിന്റെ ദൈവമായ യഹോവ ഫറവോനോടും എല്ലാ മിസ്രയീമ്യരോടും ചെയ്തതായി
നിന്റെ ദൈവമായ യഹോവ അവരെ നിന്റെ കയ്യില്‍ ഏല്പിക്കയും അവര്‍ നശിച്ചുപോകുംവരെ അവര്‍ക്കും മഹാപരാഭവം വരുത്തുകയും ചെയ്യും. അവരുടെ രാജാക്കന്മാരെ നിന്റെ കയ്യില്‍ ഏല്പിക്കും; നീ അവരുടെ പേര്‍ ആകാശത്തിന്‍ കീഴില്‍നിന്നു ഇല്ലാതെയാക്കേണം.
നിന്റെ ദൈവമായ യഹോവ നിനക്കു അവകാശമായി തരുന്ന ജാതികളുടെ പട്ടണങ്ങളിലോ ശ്വാസമുള്ള ഒന്നിനെയും ജീവനോടെ വെക്കാതെ
യഹോവ തന്റെ ദാസനായ മോശെയോടു കല്പിച്ചതുപോലെ മോശെ യോശുവയോടു കല്പിച്ചു; യോശുവ അങ്ങനെ തന്നേ ചെയ്തു; യഹോവ മോശെയോടു കല്പിച്ചതില്‍ ഒന്നും അവന്‍ ചെയ്യാതെ വിട്ടില്ല.