Home Bibles ആവർത്തനം 30:2 · മലയാളം ബൈബിൾ
ആവർത്തനം 30:2 · മലയാളം ബൈബിൾ

നിന്റെ ദൈവമായ യഹോവയുടെ അടുക്കലേക്കു തിരിഞ്ഞു നീയും നിന്റെ മക്കളും പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണമനസ്സോടുംകൂടെ, ഞാന്‍ ഇന്നു നിന്നോടു ആജ്ഞാപിക്കുന്നതുപോലെ ഒക്കെയും അവന്റെ വാക്കു കേട്ടനുസരിച്ചാല്‍

Cross references

ലേവ്യപുസ്തകം 26:40

അവര്‍ ദേശം വിട്ടുപോയിട്ടു അവരില്ലാതെ അതു ശൂന്യമായി കിടന്നു തന്റെ ശബ്ബത്തുകള്‍ അനുഭവിക്കും. അവര്‍ എന്റെ വിധികളെ ധിക്കരിക്കയും അവര്‍ക്കും എന്റെ ചട്ടങ്ങളോടു വെറുപ്പുതോന്നുകയും ചെയ്തതുകൊണ്ടു അവര്‍ തങ്ങളുടെ അകൃത്യത്തിന്നുള്ള ശിക്ഷ അനുഭവിക്കും.

ആവർത്തനം 4:28

കാണ്മാനും കേള്‍പ്പാനും ഭക്ഷിപ്പാനും മണക്കുവാനും പ്രാപ്തിയില്ലാത്തവയായി മരവും കല്ലുംകൊണ്ടു മനുഷ്യരുടെ കൈപ്പണിയായ ദേവന്മാരെ നിങ്ങള്‍ അവിടെ സേവിക്കും.

ആവർത്തനം 6:5

നിന്റെ ദൈവമായ യഹോവയെ നീ പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണമനസ്സോടും പൂര്‍ണ്ണശക്തിയോടും കൂടെ സ്നേഹിക്കേണം.

ആവർത്തനം 13:3

നീ അറിഞ്ഞിട്ടില്ലാത്ത അന്യദൈവങ്ങളെ നാം ചെന്നു സേവിക്ക എന്നു പറഞ്ഞുംകൊണ്ടു ഒരു അടയാളമോ അത്ഭുതമോ മുന്നറിയിക്കയും അവന്‍ പറഞ്ഞ അടയാളമോ അത്ഭുതമോ സംഭവിക്കയും ചെയ്താല്‍

1 ദിനവൃത്താന്തം 29:9

അങ്ങനെ ജനം മന:പൂര്‍വ്വമായി കൊടുത്തതുകൊണ്ടു അവര്‍ സന്തോഷിച്ചു; ഏകാഗ്രഹൃദയത്തോടെ മന:പൂര്‍വ്വമായിട്ടായിരുന്നു അവര്‍ യഹോവേക്കു കൊടുത്തതു. ദാവീദ് രാജാവും അത്യന്തം സന്തോഷിച്ചു.

1 ദിനവൃത്താന്തം 29:17

എന്റെ ദൈവമേ; നീ ഹൃദയത്തെ ശോധനചെയ്തു പരമാര്‍ത്ഥതയില്‍ പ്രസാദിക്കുന്നു എന്നു ഞാന്‍ അറിയുന്നു; ഞാനോ എന്റെ ഹൃദയപരമാര്‍ത്ഥതയോടെ ഇവയെല്ലാം മന:പൂര്‍വ്വമായി തന്നിരിക്കുന്നു ഇപ്പോള്‍ ഇവിടെ കൂടിയിരിക്കുന്ന നിന്റെ ജനം നിനക്കു മന:പൂര്‍വ്വമായി തന്നിരിക്കുന്നതു ഞാന്‍ സന്തോഷത്തോടെ കണ്ടുമിരിക്കുന്നു.

നെഹെമ്യാവ് 1:9

എന്നാല്‍ നിങ്ങള്‍ എങ്കലേക്കു തിരിഞ്ഞു എന്റെ കല്പനകളെ പ്രമാണിച്ചു അവയെ അനുസരിച്ചുനടന്നാല്‍, നിങ്ങളുടെ ഭ്രഷ്ടന്മാര്‍ ആകാശത്തിന്റെ അറുതിവരെയും എത്തിയിരുന്നാലും ഞാന്‍ അവിടെനിന്നു അവരെ ശേഖരിച്ചു, എന്റെ നാമം സ്ഥാപിപ്പാന്‍ ഞാന്‍ തിരഞ്ഞെടുത്ത സ്ഥലത്തു കൊണ്ടുവരും എന്നു നിന്റെ ദാസനായ മോശെയോടു നീ അരുളിച്ചെയ്ത വചനം ഔര്‍ക്കേണമേ.

സങ്കീർത്തനങ്ങൾ 41:12

നീ എന്റെ നഷ്കളങ്കത്വംനിമിത്തം എന്നെ താങ്ങുന്നു, നിന്റെ മുമ്പില്‍ എന്നേക്കും എന്നെ നിര്‍ത്തിക്കൊള്ളുന്നു.

സങ്കീർത്തനങ്ങൾ 119:80

നിന്റെ ഭക്തന്മാരും നിന്റെ സാക്ഷ്യങ്ങളെ അറിയുന്നവരും എന്റെ അടുക്കല്‍ വരട്ടെ.

യേശയ്യാവ് 55:6

യഹോവയെ കണ്ടേത്താകുന്ന സമയത്തു അവനെ അന്‍ വേഷിപ്പിന്‍ ‍; അവന്‍ അടുത്തിരിക്കുന്‍ പോള്‍ അവനെ വിളിച്ചപേക്ഷിപ്പിന്‍ ‍

യിരെമ്യാവ് 3:10

ഇതെല്ലാമായിട്ടും വിശ്വാസപാതകിയായ സഹോദരി യെഹൂദാ കപടമായിട്ടല്ലാതെ പൂര്‍ണ്ണഹൃദയത്തോടെ എന്റെ അടുക്കലേക്കു മടങ്ങിവന്നിട്ടില്ല എന്നു യഹോവയുടെ അരുളപ്പാടു.

യിരെമ്യാവ് 4:14

യെരൂശലേമേ, നീ രക്ഷിക്കപ്പെടേണ്ടതിന്നു നിന്റെ ഹൃദയത്തിന്റെ ദുഷ്ടത കഴുകിക്കളക; നിന്റെ ദുഷ്ടവിചാരങ്ങള്‍ എത്രത്തോളം നിന്റെ ഉള്ളില്‍ ഇരിക്കും.

യിരെമ്യാവ് 29:13

നിന്റെ വ്യവഹാരം നടത്തുവാന്‍ ആരുമില്ല; നിന്റെ മുറിവിന്നു ഇടുവാന്‍ മരുന്നും കുഴമ്പും ഇല്ല.

വിലാപങ്ങൾ 3:32

അവന്‍ ദുഃഖിപ്പിച്ചാലും തന്റെ മഹാദയെക്കു ഒത്തവണ്ണം അവന്നു കരുണതോന്നും.

വിലാപങ്ങൾ 3:40

നാം നമ്മുടെ നടുപ്പു ആരാഞ്ഞു ശോധനചെയ്തു യഹോവയുടെ അടുക്കലേക്കു തിരിയുക.

ഹോശേയ 3:5

പിന്നത്തേതില്‍ യിസ്രായേല്‍മക്കള്‍ തിരഞ്ഞു തങ്ങളുടെ ദൈവമായ യഹോവയെയും തങ്ങളുടെ രാജാവായ ദാവീദിനെയും അന്വേഷിക്കും; ഭാവികാലത്തു അവര്‍ ഭയപ്പെട്ടുംകൊണ്ടു യഹോവയിങ്കലേക്കും അവന്റെ നന്മയിങ്കലേക്കും വരും.

ഹോശേയ 6:1

വരുവിന്‍ നാം യഹോവയുടെ അടുക്കലേക്കു ചെല്ലുക. അവന്‍ നമ്മെ കടിച്ചു കീറിയിരിക്കുന്നു; അവന്‍ സൌഖ്യമാക്കും; അവന്‍ നമ്മെ അടിച്ചിരിക്കുന്നു; അവന്‍ മുറിവു കെട്ടും.

ഹോശേയ 14:1

യിസ്രായേലേ, നിന്റെ ദൈവമായ യഹോവയുടെ അടുക്കലേക്കു മടങ്ങിച്ചെല്ലുക; നിന്റെ അകൃത്യംനിമിത്തം അല്ലോ നീ വീണിരിക്കുന്നതു.

യോവേൽ 2:12

എന്നാല്‍ ഇപ്പോഴെങ്കിലും നിങ്ങള്‍ പൂര്‍ണ്ണഹൃദയത്തോടും ഉപവാസത്തോടും കരച്ചലോടും വിലാപത്തോടുംകൂടെ എങ്കലേക്കു തിരിവിന്‍ എന്നു യഹോവയുടെ അരുളപ്പാടു.

സഖറിയാവ് 12:10

ഞാന്‍ ദാവീദ്ഗൃഹത്തിന്മേലും യെരൂശലേംനിവാസികളുടെമേലും കൃപയുടെയും യാചനകളുടെയും ആത്മാവിനെ പകരും; തങ്ങള്‍ കുത്തീട്ടുള്ളവങ്കലേക്കു അവര്‍ നോക്കും; ഏകജാതനെക്കുറിച്ചു വിലപിക്കുന്നതുപോലെ അവര്‍ അവനെക്കുറിച്ചു വിലപിക്കും; ആദ്യജാതനെക്കുറിച്ചു വ്യസനിക്കുന്നതുപോലെ അവന്‍ അവനെക്കുറിച്ചു വ്യസനിക്കും.

2 കൊരിന്ത്യർ 3:16

കര്‍ത്താവിങ്കലേക്കു തിരിയുമ്പോള്‍ മൂടുപടം നീങ്ങിപ്പോകും.

എഫേസ്യർ 6:24

നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിനെ അക്ഷയമായി സ്നേഹിക്കുന്ന എല്ലാവരോടും കൂടെ കൃപ ഇരിക്കുമാറാകട്ടെ.

1 യോഹന്നാൻ 1:9

നമ്മുടെ പാപങ്ങളെ ഏറ്റുപറയുന്നു എങ്കില്‍ അവന്‍ നമ്മോടു പാപങ്ങളെ ക്ഷമിച്ചു സകല അനീതിയും പോക്കി നമ്മെ ശുദ്ധീകരിപ്പാന്‍ തക്കവണ്ണം വിശ്വസ്തനും നീതിമാനും ആകുന്നു.

Interlinear

Choose Theme