ഞങ്ങള്‍ കേട്ടു അനുസരിക്കേണ്ടതിന്നു ആര്‍ സമുദ്രം കടന്നു കൊണ്ടുവന്നു തരും എന്നു പറയത്തക്കവണ്ണം അതു സമുദ്രത്തിന്നക്കരെയുമല്ല;
Cross references
മകനേ, ജ്ഞാനത്തിന്നു ചെവികൊടുക്കയും ബോധത്തിന്നു നിന്റെ ഹൃദയം ചായിക്കയും ചെയ്യേണ്ടതിന്നു
ജ്ഞാനം പ്രാപിക്കുന്ന മനുഷ്യനും വിവേകം ലഭിക്കുന്ന നരനും ഭാഗ്യവാന്‍ .
ജ്ഞാനം മുത്തുകളെക്കാള്‍ നല്ലതാകുന്നു; മനോഹരമായതൊന്നും അതിന്നു തുല്യമാകയില്ല.
ദയയും വിശ്വസ്തതയുംകൊണ്ടു അകൃത്യം പരിഹരിക്കപ്പെടുന്നു; യഹോവാഭക്തികൊണ്ടു മനുഷ്യര്‍ ദോഷത്തെ വിട്ടകലുന്നു.
തെക്കെ രാജ്ഞി ന്യായവിധിയില്‍ ഈ തലമുറയോടു ഒന്നിച്ചു ഉയിര്‍ത്തെഴുന്നേറ്റു അതിനെ കുറ്റം വിധിക്കും; അവള്‍ ശലോമോന്റെ ജ്ഞാനം കേള്‍പ്പാന്‍ ഭൂമിയുടെ അറുതികളില്‍ നിന്നു വന്നുവല്ലോ; ഇവിടെ ഇതാ, ശലോമോനിലും വലിയവന്‍ .
നശിച്ചുപോകുന്ന ആഹാരത്തിന്നായിട്ടല്ല, നിത്യജീവങ്കലേക്കു നിലനിലക്കുന്ന ആഹാരത്തിന്നായിട്ടു തന്നേ പ്രവര്‍ത്തിപ്പിന്‍ ; അതു മനുഷ്യ പുത്രന്‍ നിങ്ങള്‍ക്കു തരും. അവനെ പിതാവായ ദൈവം മുദ്രയിട്ടിരിക്കുന്നു എന്നു ഉത്തരം പറഞ്ഞു.
അവന്‍ പുറപ്പെട്ടു ചെന്നപ്പോള്‍ കന്ദക്ക എന്ന ഐത്യോപ്യാ രാജ്ഞിയുടെ ഒരു ഷണ്ഡനും മഹാനും അവളുടെ സകലഭണ്ഡാരത്തിന്നും മേല്‍വിചാരകനുമായ ഒരു ഐത്യോപ്യനെ കണ്ടു. അവന്‍ യെരൂശലേമില്‍ നമസ്കരിപ്പാന്‍ വന്നിട്ടു മടങ്ങിപ്പോകയില്‍
അതിന്നു അവര്‍നീതിമാനും ദൈവഭക്തനും യെഹൂദന്മാരുടെ സകലജാതിയാലും നല്ല സാക്ഷ്യംകൊണ്ടവനും ആയ കൊര്‍ന്നേല്യൊസ് എന്ന ശതാധിപന്നു നിന്നെ വീട്ടില്‍ വരുത്തി നിന്റെ പ്രസംഗം കേള്‍ക്കേണം എന്നു ഒരു വിശുദ്ധദൂതനാല്‍ അരുളപ്പാടുണ്ടായിരിക്കുന്നു എന്നു പറഞ്ഞു.
ക്ഷണത്തില്‍ ഞാന്‍ നിന്റെ അടുക്കല്‍ ആളയച്ചു; നീ വന്നതു ഉപകാരം. കര്‍ത്താവു നിന്നോടു കല്പിച്ചതൊക്കെയും കേള്‍പ്പാന്‍ ഞങ്ങള്‍ എല്ലാവരും ഇവിടെ ദൈവത്തിന്റെ മുമ്പാകെ കൂടിയിരിക്കുന്നു എന്നു പറഞ്ഞു.
അവിടെവെച്ചു പൌലൊസ് രാത്രിയില്‍ മക്കെദോന്യക്കാരനായൊരു പുരുഷന്‍ അരികെ നിന്നുനീ മക്കെദോന്യെക്കു കടന്നുവന്നു ഞങ്ങളെ സഹായിക്ക എന്നു തന്നോടു അപേക്ഷിക്കുന്നതായി ഒരു ദര്‍ശനം കണ്ടു.
എന്നാല്‍ അവര്‍ വിശ്വസിക്കാത്തവനെ എങ്ങനെ വിളിച്ചപേക്ഷിക്കും? അവര്‍ കേട്ടിട്ടില്ലാത്തവനില്‍ എങ്ങനെ വിശ്വസിക്കും? പ്രസംഗിക്കുന്നവന്‍ ഇല്ലാതെ എങ്ങനെ കേള്‍ക്കും? ആരും അയക്കാതെ എങ്ങനെ പ്രസംഗിക്കും? “നന്മ സുവിശേഷിക്കുന്നവരുടെ കാല്‍ എത്ര മനോഹരം” എന്നു എഴുതിയിരിക്കുന്നുവല്ലോ.