എന്നെ ഉപേക്ഷിച്ചു ചെയ്ത ദുഷ്പ്രവൃത്തികള്‍ നിമിത്തം നീ വേഗത്തില്‍ മുടിഞ്ഞുപേകുംവരെ നിന്റെ കൈ തൊടുന്ന എല്ലാറ്റിലും യഹോവ ശാപവും പരിഭ്രമവും പ്രാക്കും അയക്കും.
Cross references
അങ്ങനെ ദേശം ശൂന്യമായി കിടക്കയും നിങ്ങള്‍ ശത്രുക്കളുടെ ദേശത്തു ഇരിക്കയും ചെയ്യുന്ന നാളൊക്കെയും അതു തന്റെ ശബ്ബത്തുകള്‍ അനുഭവിക്കും; അപ്പോള്‍ ദേശം സ്വസ്ഥമായിക്കിടന്നു തന്റെ ശബ്ബത്തുകള്‍ അനുഭവിക്കും.
ഞാനും അവര്‍ക്കും വിരോധമായി നടന്നു അവരെ ശത്രുക്കളുടെ ദേശത്തു വരുത്തിയതും ഏറ്റുപറകയും അവരുടെ പരിച്ഛേദനയില്ലാത്ത ഹൃദയം അപ്പോള്‍ താഴുകയും അവര്‍ തങ്ങളുടെ അകൃത്യത്തിന്നുള്ള ശിക്ഷ അനുഭവിക്കയും ചെയ്താല്‍
നിങ്ങള്‍ കൈവശമാക്കേണ്ടതിന്നു യോര്‍ദ്ദാന്‍ കടന്നുചെല്ലുന്ന ദേശത്തു നിന്നു നിങ്ങള്‍ വേഗത്തില്‍ നശിച്ചുപോകുമെന്നു ഞാന്‍ ഇന്നു ആകാശത്തെയും ഭൂമിയെയും നിങ്ങള്‍ക്കു വിരോധമായി സാക്ഷിനിര്‍ത്തി പറയുന്നു; നിങ്ങള്‍ അവിടെ ദീര്‍ഘായുസ്സോടിരിക്കാതെ നിര്‍മ്മൂലമായ്പോകും.
നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടു കല്പിച്ചിട്ടുള്ള അവന്റെ നിയമം നിങ്ങള്‍ ലംഘിക്കയും ചെന്നു അന്യദൈവങ്ങളെ സേവിച്ചു നമസ്കരിക്കയും ചെയ്താല്‍ യഹോവയുടെ കോപം നിങ്ങളുടെ നേരെ ജ്വലിക്കും; അവന്‍ നിങ്ങള്‍ക്കു തന്നിട്ടുള്ള ഈ നല്ലദേശത്തുനിന്നു നിങ്ങള്‍ വേഗം നശിച്ചുപോകയും ചെയ്യും.
യഹോവ അരുളിച്ചെയ്തിരുന്നതുപോലെയും യഹോവ അവരോടു സത്യം ചെയ്തിരുന്നതുപോലെയും യഹോവയുടെ കൈ അവര്‍ ചെന്നേടത്തൊക്കെയും അനര്‍ത്ഥം വരത്തക്കവണ്ണം അവര്‍ക്കും വിരോധമായിരുന്നു; അവര്‍ക്കും മഹാകഷ്ടം ഉണ്ടാകയും ചെയ്തു.
ശൌലും കൂടെയുള്ള ജനമൊക്കെയും ഒന്നിച്ചുകൂടി പടെക്കു ചെന്നു, അവിടെ അവര്‍ അന്യോന്യം വെട്ടി വലിയ കലക്കമായിരിക്കുന്നതു കണ്ടു.
വെള്ളത്തിന്മേല്‍ അവര്‍ വേഗത്തില്‍ പൊയ്പോകുന്നു; അവരുടെ ഔഹരി ഭൂമിയില്‍ ശപിക്കപ്പെട്ടിരിക്കുന്നു; മുന്തിരിത്തോട്ടങ്ങളുടെ വഴിക്കു അവര്‍ തിരിയുന്നില്ല.
ദൈവം നീതിയുള്ള ന്യായാധിപതിയാകുന്നു; ദൈവം ദിവസംപ്രതി കോപിക്കുന്നു.
സൈന്യങ്ങളുടെ ദൈവമായ യഹോവേ, നീ നിന്റെ ജനത്തിന്റെ പ്രാര്‍ത്ഥനെക്കു നേരെ എത്രത്തോളം കോപിക്കും?
അതു ആക്രമിക്കുമ്പോഴൊക്കെയും നിങ്ങളെ പിടിക്കും; അതു രാവിലെതോറും രാവും പകലും ആക്രമിക്കും; അതിന്റെ ശ്രുതി കേള്‍ക്കുന്ന മാത്രെക്കു നടുക്കം ഉണ്ടാകും.
മലമുകളില്‍ ഒരു കൊടിമരം പോലെയും കുന്നിമ്പുറത്തു ഒരു കൊടിപോലെയും നിങ്ങള്‍ ശേഷിക്കുന്നതുവരെ, ഏകന്റെ ഭീഷണിയാല്‍ ആയിരം പേരും അഞ്ചുപേരുടെ ഭീഷണിയാല്‍ നിങ്ങള്‍ ഒക്കെയും ഔടിപ്പോകും.
നിന്റെ മക്കള്‍ ബോധംകെട്ടു വലയില്‍ അകപ്പെട്ട മാന്‍ എന്നപോലെ വീഥികളുടെ തലെക്കലെല്ലാം കിടക്കുന്നു; അവര്‍ യഹോവയുടെ ക്രോധവും നിന്റെ ദൈവത്തിന്റെ ഭര്‍ത്സനവും കൊണ്ടു നിറഞ്ഞിരിക്കുന്നു
യഹോവ തന്റെ കോപത്തെ ഉഗ്രതയോടും തന്റെ ശാസനയെ അഗ്നിജ്വാലകളോടും കൂടെ നടത്തുവാന്‍ അഗ്നിയില്‍ പ്രത്യക്ഷമാകും; അവന്റെ രഥങ്ങള്‍ ചുഴലിക്കാറ്റുപോലെയിരിക്കും
ഞാന്‍ വടക്കെ രാജ്യങ്ങളിലെ വംശങ്ങളെ ഒക്കെയും വിളിക്കും എന്നു യഹോവയുടെ അരുളപ്പാടു; അവര്‍ വന്നു, ഔരോരുത്തന്‍ താന്താന്റെ സിംഹാസനം യെരൂശലേമിന്റെ പടിവാതിലുകളുടെ പ്രവേശനത്തിങ്കലും ചുറ്റും അതിന്റെ എല്ലാ മതിലുകള്‍ക്കും നേരെയും യെഹൂദയിലെ എല്ലാപട്ടണങ്ങള്‍ക്കും നേരെയും വേക്കും.
യെരൂശലേമിനോടു യുദ്ധം ചെയ്ത സകലജാതികളെയും യഹോവ ശിക്ഷിപ്പാനുള്ള ശിക്ഷയാവിതുഅവര്‍ നിവിര്‍ന്നു നിലക്കുമ്പോള്‍ തന്നേ അവരുടെ മാംസം ചീഞ്ഞഴുകിപ്പോകും; അവരുടെ കണ്ണു തടത്തില്‍ തന്നേ ചീഞ്ഞഴുകിപ്പോകും; അവരുടെ നാവു വായില്‍ തന്നേ ചീഞ്ഞഴുകിപ്പോകും.
നിങ്ങള്‍ കേട്ടനുസരിക്കയും എന്റെ നാമത്തിന്നു മഹത്വം കൊടുപ്പാന്‍ തക്കവണ്ണം മനസ്സുവെക്കുകയും ചെയ്യാഞ്ഞാല്‍ ഞാന്‍ നിങ്ങളുടെ മേല്‍ ശാപം അയച്ചു നിങ്ങള്‍ക്കുള്ള അനുഗ്രഹങ്ങളെയും ശപിക്കും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു; അതേ, നിങ്ങള്‍ മനസ്സു വെക്കായ്കകൊണ്ടു ഞാന്‍ അവയെ ശപിച്ചുമിരിക്കുന്നു.
പുത്രനില്‍ വിശ്വസിക്കുന്നവന്നു നിത്യജീവന്‍ ഉണ്ടു; പുത്രനെ അനുസരിക്കാത്തവനോ ജീവനെ കാണുകയില്ല; ദൈവക്രോധം അവന്റെമേല്‍ വസിക്കുന്നതേയുള്ള.
ജാതികള്‍ രക്ഷിക്കപ്പെടേണ്ടതിന്നായി ഞങ്ങള്‍ അവരോടു പ്രസംഗിക്കുന്നതു വിലക്കുന്നവരും ആകുന്നു; അങ്ങനെ അവര്‍ തങ്ങളുടെ പാപങ്ങളെ എപ്പോഴും പൂരിപ്പിക്കുന്നു എന്നാല്‍ ദൈവക്രോധം അവരുടെമേല്‍ മുഴുത്തുവന്നിരിക്കുന്നു.