Home Bibles ആവർത്തനം 23:3 · മലയാളം ബൈബിൾ
ആവർത്തനം 23:3 · മലയാളം ബൈബിൾ

ഒരു അമ്മോന്യനോ മോവാബ്യനോ യഹോവയുടെ സഭയില്‍ പ്രവേശിക്കരുതു; അവരുടെ പത്താം തലമുറപോലും ഒരു നാളും യഹോവയുടെ സഭയില്‍ പ്രവേശിക്കരുതു.

Cross references

രൂത്ത് 4:6

അതിന്നു വീണ്ടെടുപ്പുകാരന്‍ എനിക്കു അതു വീണ്ടെടുപ്പാന്‍ കഴികയില്ല; എന്റെ സ്വന്ത അവകാശം നഷ്ടമാക്കേണ്ടിവരും; ആകയാല്‍ ഞാന്‍ വീണ്ടെടുക്കേണ്ടതു നീ വീണ്ടെടുത്തുകൊള്‍ക; എനിക്കു വീണ്ടെടുപ്പാന്‍ കഴികയില്ല എന്നു പറഞ്ഞു.

രൂത്ത് 4:10

അത്രയുമല്ല മരിച്ചവന്റെ പേര്‍ അവന്റെ സഹോദരന്മാരുടെ ഇടയില്‍നിന്നും അവന്റെ പട്ടണവാതില്‍ക്കല്‍നിന്നും മാഞ്ഞുപോകാതവണ്ണം മരിച്ചവന്റെ പേര്‍ അവന്റെ അവകാശത്തിന്മേല്‍ നിലനിര്‍ത്തേണ്ടതിന്നു മഹ്ളോന്റെ ഭാര്യ മോവാബ്യസ്ത്രീയായ രൂത്തിനെയും എനിക്കു ഭാര്യയായി വാങ്ങിയിരിക്കുന്നു എന്നതിന്നും നിങ്ങള്‍ ഇന്നു സാക്ഷികള്‍ ആകുന്നു.

നെഹെമ്യാവ് 4:3

അപ്പോള്‍ അവന്റെ അടുക്കല്‍ നിന്നിരുന്ന അമ്മോന്യനായ തോബീയാവുഅവര്‍ എങ്ങനെ പണിതാലും ഒരു കുറുക്കന്‍ കയറിയാല്‍ അവരുടെ കന്മതില്‍ ഉരുണ്ടുവീഴും എന്നു പറഞ്ഞു.

നെഹെമ്യാവ് 4:7

യെരൂശലേമിന്റെ മതിലുകള്‍ അറ്റകുറ്റം തീര്‍ന്നുവരുന്നു എന്നും ഇടിവുകള്‍ അടഞ്ഞുതുടങ്ങി എന്നും സന്‍ ബല്ലത്തും തോബീയാവും അരാബ്യരും അമ്മോന്യരും അസ്തോദ്യരും കേട്ടപ്പോള്‍ അവര്‍ക്കും മഹാകോപം ജനിച്ചു.

നെഹെമ്യാവ് 13:1

അന്നു ജനം കേള്‍ക്കെ മോശെയുടെ പുസ്തകം വായിച്ചതില്‍ അമ്മോന്യരും മോവാബ്യരും ദൈവത്തിന്റെ സഭയില്‍ ഒരു നാളും പ്രവേശിക്കരുതു;

നെഹെമ്യാവ് 13:23

ആ കാലത്തു ഞാന്‍ അസ്തോദ്യരും അമ്മോന്യരും മോവാബ്യരും ആയ സ്ത്രീകളെ വിവാഹം കഴിച്ച യെഹൂദന്മാരെ കണ്ടു.

യേശയ്യാവ് 56:3

യഹോവയോടു ചേര്‍‍ന്നിട്ടുള്ള അന്‍ യജാതിക്കാരന്‍ ‍; യഹോവ എന്നെ തന്റെ ജനത്തില്‍ നിന്നു അശേഷം വേര്‍‍പെടുത്തും എന്നു പറയരുതു; ഷണ്ഡനുംഞാന്‍ ഒരു ഉണങ്ങിയ വൃക്ഷം എന്നു പറയരുതു

വിലാപങ്ങൾ 1:10

അവളുടെ സകലമനോഹരവസ്തുക്കളിന്മേലും വൈരി കൈവെച്ചിരിക്കുന്നു; നിന്റെ സഭയില്‍ പ്രവേശിക്കരുതെന്നു നീ കല്പിച്ച ജാതികള്‍ അവളുടെ വിശുദ്ധമന്ദിരത്തില്‍ കടന്നതു അവള്‍ കണ്ടുവല്ലോ.

Interlinear

Choose Theme