Home Bibles ആവർത്തനം 2:19 · മലയാളം ബൈബിൾ
ആവർത്തനം 2:19 · മലയാളം ബൈബിൾ

അമ്മോന്യരോടു അടുത്തു ചെല്ലുമ്പോള്‍ അവരെ ഞെരുക്കരുതു; അവരോടു പടയെടുക്കയും അരുതു; ഞാന്‍ അമ്മോന്യരുടെ ദേശത്തു നിനക്കു അവകാശം തരികയില്ല; അതു ഞാന്‍ ലോത്തിന്റെ മക്കള്‍ക്കു അവകാശമായി കൊടുത്തിരിക്കുന്നു. -

Cross references

ഉല്പത്തി 19:36

ഇങ്ങനെ ലോത്തിന്റെ രണ്ടു പുത്രിമാരും അപ്പനാല്‍ ഗര്‍ഭം ധരിച്ചു.

ഉല്പത്തി 19:38

ഇളയവളും ഒരു മകനെ പ്രസവിച്ചു; അവന്നു ബെന്‍ -അമ്മീ എന്നു പേരിട്ടു; അവന്‍ ഇന്നുള്ള അമ്മോന്യര്‍ക്കും പിതാവു.

ആവർത്തനം 2:5

നിങ്ങള്‍ അവരോടു പടയെടുക്കരുതുഅവരുടെ ദേശത്തു ഞാന്‍ നിങ്ങള്‍ക്കു ഒരു കാല്‍ വെപ്പാന്‍ പോലും ഇടം തരികയില്ല; സേയീര്‍പര്‍വ്വതം ഞാന്‍ ഏശാവിന്നു അവകാശമായി കൊടുത്തിരിക്കുന്നു.

ആവർത്തനം 2:9

അപ്പോള്‍ യഹോവ എന്നോടു കല്പിച്ചതുമോവാബ്യരെ ഞെരുക്കരുതു; അവരോടു പടയെടുക്കയും അരുതു; ഞാന്‍ അവരുടെ ദേശത്തു നിനക്കു ഒരു അവകാശം തരികയില്ല; ആര്‍ദേശത്തെ ഞാന്‍ ലോത്തിന്റെ മക്കള്‍ക്കു അവകാശമായി കൊടുത്തിരിക്കുന്നു -

ആവർത്തനം 2:37

അമ്മോന്യരുടെ ദേശവും യബ്ബോക്ക്‍ നദിയുടെ ഒരു വശമൊക്കെയും മലനാട്ടിലെ പട്ടണങ്ങളും നമ്മുടെ ദൈവമായ യഹോവ നമ്മോടു വിലക്കിയ ഇടങ്ങളും മാത്രം നീ ആക്രമിച്ചില്ല.

യോശുവ 13:10

അമ്മോന്യരുടെ അതിര്‍വരെ ഹെശ്ബോനില്‍ വാണിരുന്ന അമോര്‍യ്യ രാജാവായ സീഹോന്റെ എല്ലാപട്ടണങ്ങളും;

ന്യായാധിപന്മാർ 11:13

അമ്മോന്യരുടെ രാജാവു യിഫ്താഹിന്റെ ദൂതന്മാരോടുയിസ്രായേല്‍ മിസ്രയീമില്‍നിന്നു പുറപ്പെട്ടുവന്നപ്പോള്‍ അവര്‍ അര്‍ന്നോന്‍ മുതല്‍ യബ്ബോക്വരെയും യോര്‍ദ്ദാന്‍ വരെയും ഉള്ള എന്റെ ദേശം അടക്കിയതുകൊണ്ടു തന്നേ; ഇപ്പോള്‍ ആ ദേശങ്ങളെ സമാധാനത്തോടെ മടക്കിത്തരിക എന്നു പറഞ്ഞു.

ന്യായാധിപന്മാർ 11:15

അവനോടു പറയിച്ചതെന്തെന്നാല്‍യിഫ്താഹ് ഇപ്രകാരം പറയുന്നു;

2 ദിനവൃത്താന്തം 20:10

യിസ്രായേല്‍ മിസ്രയീംദേശത്തുനിന്നു വരുമ്പോള്‍ അവര്‍ അമ്മോന്യരേയും മോവാബ്യരേയും സേയീര്‍ പര്‍വ്വതക്കാരെയും ആക്രമിപ്പാന്‍ നീ അനുവാദം കൊടുത്തില്ലല്ലോ; അവര്‍ അവരെ നശിപ്പിക്കാതെ വിട്ടുമാറി.

യേശയ്യാവ് 15:1

മോവാബിനെക്കുറിച്ചുള്ള പ്രവാചകംഒരു രാത്രിയില്‍ മോവാബിലെ ആര്‍പട്ടണം നശിച്ചു ശൂന്യമായിപ്പോയിരിക്കുന്നു; ഒരു രാത്രിയില്‍ മോവാബിലെ കീര്‍പട്ടണം നശിച്ചു ശൂന്യമായിപ്പോയിരിക്കുന്നു.

Interlinear

Choose Theme