നിന്റെ ദൈവമായ യഹോവ നിനക്കു അവകാശമായി തരുന്ന ദേശത്തില്‍ മൂന്നു പട്ടണം വേറുതിരിക്കേണം.
Cross references
അവന്‍ കരുതിക്കൂട്ടാതെ അങ്ങനെ അവന്റെ കയ്യാല്‍ സംഭവിപ്പാന്‍ ദൈവം സംഗതിവരുത്തിയതായാല്‍ അവന്‍ ഔടിപ്പോകേണ്ടുന്ന സ്ഥലം ഞാന്‍ നിയമിക്കും.
നീ യിസ്രായേല്‍മക്കളോടു പറയേണ്ടതെന്തെന്നാല്‍നിങ്ങള്‍ യോര്‍ദ്ദാന്‍ കടന്നു കനാന്‍ ദേശത്തു എത്തിയശേഷം
നിങ്ങളുടെ ഭാര്യമാരും മക്കളും നിങ്ങളുടെ ആടുമാടുകളും ഞാന്‍ നിങ്ങള്‍ക്കു തന്നിട്ടുള്ള പട്ടണങ്ങളില്‍ പാര്‍ക്കട്ടെ; ആടുമാടുകള്‍ നിങ്ങള്‍ക്കു വളരെ ഉണ്ടു എന്നു എനിക്കു അറിയാം.
അക്കാലത്തു മോശെ യോര്‍ദ്ദാന്നക്കരെ കിഴക്കു മൂന്നു പട്ടണം വേര്‍തിരിച്ചു.
പൂര്‍വ്വദ്വേഷം കൂടാതെ അബദ്ധവശാല്‍ കൂട്ടുകാരനെ കൊന്നവന്‍ ആ പട്ടണങ്ങളില്‍ ഒന്നില്‍ ഔടിക്കയറി അവിടെ ചെന്നു ജീവിച്ചിരിക്കേണ്ടതിന്നു തന്നേ.
നീ യിസ്രായേല്‍മക്കളോടു പറയേണ്ടതു എന്തെന്നാല്‍അറിയാതെ അബദ്ധവശാല്‍ ഒരാളെ കൊന്നുപോയവന്‍ ഔടിപ്പോയി ഇരിക്കേണ്ടതിന്നു ഞാന്‍ മോശെ മുഖാന്തരം നിങ്ങളോടു കല്പിച്ച സങ്കേതനഗരങ്ങള്‍ നിശ്ചയിപ്പിന്‍ .
അങ്ങനെ നമ്മുടെ മുമ്പില്‍ വെച്ചിട്ടുള്ള പ്രത്യാശ പിടിച്ചുകൊള്‍വാന്‍ ശരണത്തിന്നായി ഔടിവന്ന നാം മാറിപ്പോകാത്തതും ദൈവത്തിന്നു ഭോഷകുപറവാന്‍ കഴിയാത്തതുമായ രണ്ടു കാര്യങ്ങളാല്‍ ശക്തിയുള്ള പ്രബോധനം പ്രാപിപ്പാന്‍ ഇടവരുന്നു.