നിന്റെ ദൈവമായ യഹോവ നിനക്കു അവകാശമായി തരുന്ന ദേശത്തു നീ കൈവശമാക്കുവാനിരിക്കുന്ന നിന്റെ അവകാശത്തില്‍ പൂര്‍വ്വന്മാര്‍ വെച്ചിരിക്കുന്നതായ കൂട്ടുകാരന്റെ അതിര്‍ നീക്കരുതു.
Cross references
അവന്‍ കരുതിക്കൂട്ടാതെ അങ്ങനെ അവന്റെ കയ്യാല്‍ സംഭവിപ്പാന്‍ ദൈവം സംഗതിവരുത്തിയതായാല്‍ അവന്‍ ഔടിപ്പോകേണ്ടുന്ന സ്ഥലം ഞാന്‍ നിയമിക്കും.
നിങ്ങളുടെ ഭാര്യമാരും മക്കളും നിങ്ങളുടെ ആടുമാടുകളും ഞാന്‍ നിങ്ങള്‍ക്കു തന്നിട്ടുള്ള പട്ടണങ്ങളില്‍ പാര്‍ക്കട്ടെ; ആടുമാടുകള്‍ നിങ്ങള്‍ക്കു വളരെ ഉണ്ടു എന്നു എനിക്കു അറിയാം.
അക്കാലത്തു മോശെ യോര്‍ദ്ദാന്നക്കരെ കിഴക്കു മൂന്നു പട്ടണം വേര്‍തിരിച്ചു.
കൂട്ടുകാരന്റെ അതിര്‍ നീക്കുന്നവന്‍ ശപിക്കപ്പെട്ടവന്‍ . ജനമെല്ലാംആമേന്‍ എന്നു പറയേണം.
ചിലര്‍ അതിരുകളെ മാറ്റുന്നു; ചിലര്‍ ആട്ടിന്‍ കൂട്ടത്തെ കവര്‍ന്നു കൊണ്ടുപോയി മേയക്കുന്നു.
നിന്റെ പിതാക്കന്മാര്‍ ഇട്ടിരിക്കുന്ന പണ്ടത്തെ അതിര്‍ നീ മാറ്റരുതു.
പണ്ടേയുള്ള അതിര്‍ നീക്കരുതു; അനാഥന്മാരുടെ നിലം ആക്രമിക്കയുമരുതു.
യെഹൂദാപ്രഭുക്കന്മാര്‍ അതിര്‍ മാറ്റുന്നവരെപ്പോലെ ആയിത്തീര്‍ന്നു; അതുകൊണ്ടു ഞാന്‍ എന്റെ ക്രോധം വെള്ളംപോലെ അവരുടെ മേല്‍ പകരും.