ആണ്ടുതോറും നിലത്തു വിതെച്ചുണ്ടാകുന്ന എല്ലാവിളവിലും ദശാംശം എടുത്തുവെക്കേണം.
Cross references
വിളവെടുക്കുമ്പോള് നിങ്ങള് ഫറവോന്നു അഞ്ചിലൊന്നു കൊടുക്കേണം; നാലോഹരിയോ, വിത്തിന്നു വിത്തായിട്ടും നിങ്ങള്ക്കും നിങ്ങളുടെ വീടുകളിലുള്ളവര്ക്കും നിങ്ങളുടെ കുഞ്ഞുകുട്ടികള്ക്കും ആഹാരമായിട്ടും നിങ്ങള്ക്കു തന്നേ ഇരിക്കട്ടെ എന്നു പറഞ്ഞു.
അഞ്ചിലൊന്നു ഫറവൊന്നു ചെല്ലേണം എന്നിങ്ങിനെ യോസേഫ് മിസ്രയീമിലെ നിലങ്ങളെ സംബന്ധിച്ചുവെച്ച ചട്ടം ഇന്നുവരെയും നടപ്പാകുന്നു. പുരോഹിതന്മാരുടെ നിലം മാത്രം ഫറവോന്നു ചേര്ന്നിട്ടില്ല.
അതു നല്ലതോ തീയതോ എന്നു ശോധനചെയ്യരുതു; വെച്ചുമാറുകയും അരുതു; വെച്ചുമാറുന്നു എങ്കില് അതും വെച്ചുമാറിയതും വിശുദ്ധമായിരിക്കേണം. അവയെ വീണ്ടെടുത്തുകൂടാ.
ലേവ്യര്ക്കോ ഞാന് സാമഗമനക്കുടാരം സംബന്ധിച്ചു അവര് ചെയ്യുന്ന വേലെക്കു യിസ്രായേലില് ഉള്ള ദശാംശം എല്ലാം അവകാശമായി കൊടുത്തിരിക്കുന്നു.
അതു നിങ്ങള്ക്കും നിങ്ങളുടെ കുടുംബങ്ങള്ക്കും എല്ലാടത്തുവെച്ചും ഭക്ഷിക്കാം; അതു സമാഗമനക്കുടാരത്തിങ്കല് നിങ്ങള് ചെയ്യുന്ന വേലെക്കുള്ള ശമ്പളം ആകുന്നു.
അവിടെ തന്നേ നിങ്ങളുടെ ഹോമയാഗങ്ങള്, ഹനന യാഗങ്ങള്, ദശാംശങ്ങള്, നിങ്ങളുടെ കയ്യിലെ ഉദര്ച്ചാര്പ്പണങ്ങള്, നിങ്ങളുടെ നേര്ച്ചകള്, സ്വമേധാദാനങ്ങള്, നിങ്ങളുടെ ആടുമാടുകളുടെ കടിഞ്ഞൂലുകള് എന്നിവയെ നിങ്ങള് കൊണ്ടുചെല്ലേണം.
എന്നാല് നിന്റെ ധാന്യം, വീഞ്ഞു, എണ്ണ എന്നിവയുടെ ദശാംശം, നിന്റെ ആടുമാടുകളുടെ കടിഞ്ഞൂലുകള്, നീ നേരുന്ന എല്ലാ നേര്ച്ചകള്, നിന്റെ സ്വമേധാദാനങ്ങള് നിന്റെ കയ്യിലെ ഉദര്ച്ചാര്പ്പണങ്ങള് എന്നിവയെ നിന്റെ പട്ടണങ്ങളില്വെച്ചു തിന്നുകൂടാ.
ദശാംശം എടുക്കുന്ന കാലമായ മൂന്നാം സംവത്സരത്തില് നിന്റെ അനുഭവത്തിലൊക്കെയും ദശാംശം എടുത്തു ലേവ്യനും പരദേശിയും അനാഥനും വിധവയും നിന്റെ പട്ടണങ്ങളില്വെച്ചു തൃപ്തിയാംവണ്ണം തിന്മാന് കൊടുത്തു തീര്ന്നശേഷം
എന്നാല് ലേവ്യര് ദശാംശം വാങ്ങുമ്പോള് അഹരോന്യനായോരു പുരോഹിതന് ലേവ്യരോടുകൂടെ ഉണ്ടായിരിക്കേണം. ദശാംശത്തിന്റെ ദശാംശം ലേവ്യര് നമ്മുടെ ദൈവത്തിന്റെ ആലയത്തിലെ ഭണ്ഡാരഗൃഹത്തിന്റെ അറകളില് കൊണ്ടുചെല്ലേണം.
വിശുദ്ധമന്ദിരത്തിന്റെ ഉപകരണങ്ങളും അതില് ശുശ്രൂഷിക്കുന്ന പുരോഹിതന്മാരും വാതില്കാവല്ക്കാരും സംഗീതക്കാരും ഇരിക്കുന്ന അറകളിലേക്കു യിസ്രായേല്മക്കളും ലേവ്യരും ധാന്യം, വീഞ്ഞു, എണ്ണ എന്നിവയുടെ ഉദര്ച്ചാര്പ്പണം കൊണ്ടുചെല്ലേണം; ഞങ്ങളുടെ ദൈവത്തിന്റെ ആലയം ഞങ്ങള് കൈവിടുകയില്ല.