Cross references
പ്രാണനായിരിക്കുന്ന രക്തത്തോടുകൂടെ മാത്രം നിങ്ങള് മാംസം തിന്നരുതു.
മേദസ്സും രക്തവും തിന്നരുതു എന്നുള്ളതു നിങ്ങളുടെ സകലവാസസ്ഥലങ്ങളിലും നിങ്ങള്ക്കു തലമുറതലമുറയായി എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം.
നിങ്ങളുടെ വാസസ്ഥലങ്ങളില് എങ്ങും യാതൊരു പക്ഷിയുടെയും മൃഗത്തിന്റെയും രക്തം നിങ്ങള് ഭക്ഷിക്കരുതു.
യിസ്രായേല്ഗൃഹത്തിലോ നിങ്ങളുടെ ഇടയില് പാര്ക്കുംന്ന പരദേശികളിലോ ആരെങ്കിലും വല്ല രക്തവും ഭക്ഷിച്ചാല് രക്തം ഭക്ഷിച്ചവന്റെ നേരെ ഞാന് ദൃഷ്ടിവെച്ചു അവനെ അവന്റെ ജനത്തിന്റെ ഇടയില്നിന്നു ഛേദിച്ചുകളയും.
രക്തം മാത്രം തിന്നാതിരിപ്പാന് നിഷ്ഠയായിരിക്ക; രക്തം ജീവന് ആകുന്നുവല്ലോ; മാംസത്തോടുകൂടെ ജീവനെ തിന്നരുതു.
അതിന്റെ രക്തം മാത്രം തിന്നരുതു; അതു വെള്ളംപോലെ നിലത്തു ഒഴിച്ചുകളയേണം.
ഇവ വര്ജ്ജിച്ചു സൂക്ഷിച്ചുകൊണ്ടാല് നന്നു; ശുഭമായിരിപ്പിന് .
എന്നാല് ദൈവത്തിന്റെ സൃഷ്ടി എല്ലാം നല്ലതു; സ്തോത്രത്തോടെ അനുഭവിക്കുന്നു എങ്കില് ഒന്നും വര്ജ്ജിക്കേണ്ടതല്ല;