നിങ്ങളുടെ ദൈവമായ യഹോവ നിങ്ങള്‍ക്കു തരുന്ന ദേശം കൈവശമാക്കേണ്ടതിന്നു നിങ്ങള്‍ യോര്‍ദ്ദാന്‍ കടന്നുചെന്നു അതിനെ അടക്കി അവിടെ പാര്‍ക്കും.
Cross references
യിസ്രായേലേ, കേള്‍ക്ക; നീ ഇന്നു യോര്‍ദ്ദാന്‍ കടന്നു നിന്നെക്കാള്‍ വലിപ്പവും ബലവുമുള്ള ജാതികളെയും ആകാശത്തോളം ഉയര്‍ന്ന മതിലുള്ള വലിയ പട്ടണങ്ങളെയും
പാളയത്തില്‍ കൂടി കടന്നു ജനത്തോടുനിങ്ങളുടെ ദൈവമായ യഹോവ നിങ്ങള്‍ക്കു അവകാശമായി തരുന്ന ദേശം കൈവശമാക്കുവാന്‍ ചെല്ലേണ്ടതിന്നു നിങ്ങള്‍ മൂന്നു ദിവസം കഴിഞ്ഞിട്ടു യോര്‍ദ്ദാന്നക്കരെ കടക്കേണ്ടതാകയാല്‍ ഭക്ഷണസാധനം ഒരുക്കിക്കൊള്‍വിന്‍ എന്നു കല്പിപ്പിന്‍ .
സര്‍വ്വഭൂമിയുടെയും നാഥനായ യഹോവയുടെ പെട്ടകം ചുമക്കുന്ന പുരോഹിതന്മാരുടെ ഉള്ളങ്കാല്‍ യോര്‍ദ്ദാനിലെ വെള്ളത്തില്‍ ചവിട്ടുമ്പോള്‍ ഉടനെ യോര്‍ദ്ദാനിലെ വെള്ളം രണ്ടായി പിരിഞ്ഞിട്ടു മേല്‍നിന്നു ഒഴുകുന്ന വെള്ളം ചിറപോലെ നിലക്കും.
യഹോവ യിസ്രായേലിന്നു താന്‍ അവരുടെ പിതാക്കന്മാര്‍ക്കും കൊടുക്കുമെന്നു സത്യം ചെയ്ത ദേശമെല്ലാം കൊടുത്തു; അവര്‍ അതു കൈവശമാക്കി അവിടെ കുടിപാര്‍ത്തു.