ആവർത്തനം 1:41 · മലയാളം ബൈബിൾ
അതിന്നു നിങ്ങള്‍ എന്നോടുഞങ്ങള്‍ യഹോവയോടു പാപം ചെയ്തിരിക്കുന്നു. നമ്മുടെ ദൈവമായ യഹോവ ഞങ്ങളോടു കല്പിച്ചതുപോലെ ഒക്കെയും ഞങ്ങള്‍ പോയി യുദ്ധം ചെയ്യും എന്നു ഉത്തരം പറഞ്ഞു. അങ്ങനെ നിങ്ങള്‍ ഔരോരുത്തന്‍ താന്താന്റെ യുദ്ധായുധം ധരിച്ചു പര്‍വ്വതത്തില്‍ കയറുവാന്‍ തുനിഞ്ഞു.
Cross references
സംഖ്യാപുസ്തകം 14:39
പിന്നെ മോശെ ഈ വാക്കുകള്‍ യിസ്രായേല്‍മക്കളോടൊക്കെയും പറഞ്ഞു; ജനം ഏറ്റവും ദുഃഖിച്ചു.
സംഖ്യാപുസ്തകം 22:34
ബിലെയാം യഹോവയുടെ ദൂതനോടുഞാന്‍ പാപം ചെയ്തിരിക്കുന്നുനീ എനിക്കു എതിരായി വഴിയില്‍നിന്നിരുന്നു എന്നു ഞാന്‍ അറിഞ്ഞില്ല; ഇതു നിനക്കു അനിഷ്ടമെന്നുവരികില്‍ ഞാന്‍ മടങ്ങിപ്പൊയ്ക്കൊള്ളാം എന്നു പറഞ്ഞു.
സദൃശവാക്യങ്ങൾ 19:3
മനുഷ്യന്റെ ഭോഷത്വം അവന്റെ വഴിയെ മറിച്ചുകളയുന്നു; അവന്റെ ഹൃദയമോ യഹോവയോടു മുഷിഞ്ഞുപോകുന്നു.