Home Bibles ദാനിയേൽ 7:3 · മലയാളം ബൈബിൾ
ദാനിയേൽ 7:3 · മലയാളം ബൈബിൾ

അപ്പോള്‍ തമ്മില്‍ ഭേദിച്ചിരിക്കുന്ന നാലു മഹാമൃഗങ്ങള്‍ സമുദ്രത്തില്‍നിന്നു കരേറിവന്നു.

Cross references

സങ്കീർത്തനങ്ങൾ 76:4

ശാശ്വതപര്‍വ്വതങ്ങളെക്കാള്‍ നീ തേജസ്സും മഹിമയും ഉള്ളവനാകുന്നു.

യെഹെസ്കേൽ 19:3

അവള്‍ തന്റെ കുട്ടികളില്‍ ഒന്നിനെ വളര്‍ത്തി; അതു ഒരു ബാലസിംഹമായിത്തീര്‍ന്നു; അതു ഇര തേടി പിടിപ്പാന്‍ ശീലിച്ചു, മനുഷ്യരെ തിന്നുകളഞ്ഞു.

ദാനിയേൽ 2:32

ബിംബത്തിന്റെ തല തങ്കംകൊണ്ടും നെഞ്ചും കയ്യും വെള്ളികൊണ്ടും വയറും അരയും താമ്രംകൊണ്ടും തുട ഇരിമ്പു കൊണ്ടു

ദാനിയേൽ 2:37

രാജാവേ, തിരുമനസ്സുകൊണ്ടു രാജാധിരാജാവാകുന്നു; സ്വര്‍ഗ്ഗസ്ഥനായ ദൈവം തിരുമനസ്സിലേക്കു രാജത്വവും ഐശ്വര്യവും ശക്തിയും മഹത്വവും നല്കിയിരിക്കുന്നു.

ദാനിയേൽ 7:4

ഒന്നാമത്തേതു സിംഹത്തോടു സദൃശവും കഴുകിന്‍ ചിറകുള്ളതുമായിരുന്നു; ഞാന്‍ നോക്കിക്കൊണ്ടിരിക്കെ അതിന്റെ ചിറകു പറിഞ്ഞുപോയി; അതിനെ നിലത്തുനിന്നു പൊക്കി, മനുഷ്യനെപ്പോലെ നിവര്‍ത്തുനിര്‍ത്തി, അതിന്നു മാനുഷഹൃദയവും കൊടത്തു.

ദാനിയേൽ 7:17

ആ നാലു മഹാമൃഗങ്ങള്‍ ഭൂമിയില്‍ ഉണ്ടാകുവാനിരിക്കുന്ന നാലു രാജാക്കന്മാരാകുന്നു.

സഖറിയാവ് 6:1

ഞാന്‍ വീണ്ടും തല പൊക്കി നോക്കിയപ്പോള്‍ രണ്ടു പര്‍വ്വതങ്ങളുടെ ഇടയില്‍നിന്നു നാലു രഥം പുറപ്പെടുന്നതു കണ്ടു; ആ പര്‍വ്വതങ്ങളോ താമ്രപര്‍വ്വതങ്ങള്‍ ആയിരുന്നു.

വെളിപ്പാട് 13:1

അപ്പോള്‍ പത്തുകൊമ്പും ഏഴു തലയും കൊമ്പുകളില്‍ പത്തു രാജമുടിയും തലയില്‍ നിന്നു കയറുന്നതു ഞാന്‍ കണ്ടു.

Interlinear

Choose Theme