അവന്റെ മാനുഷസ്വഭാവം മാറി മൃഗസ്വഭാവമായിത്തീരട്ടെ; അങ്ങനെ അവന്നു ഏഴു കാലം കഴിയട്ടെ.
Cross references
അപ്പോള് രാജാവു കൂശ്യനോടുഅബ്ശാലോംകുമാരന് സുഖമായിരിക്കുന്നുവോ എന്നു ചോദിച്ചു. അതിന്നു കൂശ്യന് യജമാനനായ രാജാവിന്റെ ശത്രുക്കളും നിന്നോടു ദോഷം ചെയ്വാന് എഴുന്നേലക്കുന്ന എല്ലാവരും ആ കുമാരനെപ്പോലെ ആകട്ടെ എന്നു പറഞ്ഞു.
ഈ ജനം കണ്ണുകൊണ്ടു കാണുകയോ ചെവികൊണ്ടു കേള്ക്കയോ ഹൃദയംകൊണ്ടു ഗ്രഹിക്കയോ മനസ്സു തിരിഞ്ഞു സൌഖ്യം പ്രാപിക്കയോ ചെയ്യാതെ ഇരിക്കേണ്ടതിന്നു നീ അവരുടെ ഹൃദയം തടിപ്പിക്കയും അവരുടെ ചെവി മന്ദമാക്കുകയും അവരുടെ കണ്ണു അടെച്ചുകളകയും ചെയ്ക.
ഒരു ദൂതന് , ഒരു പരിശുദ്ധന് തന്നേ സ്വര്ഗ്ഗത്തില്നിന്നു ഇറങ്ങിവന്നുവൃക്ഷത്തെ വെട്ടിയിട്ടു നശിപ്പിച്ചുകളവിന് ; എങ്കിലും അതിന്റെ തായ് വേര് വയലിലെ ഇളമ്പുല്ലില് ഇരിമ്പും താമ്രവും കൊണ്ടുള്ള ബന്ധനത്തോടുകൂടെ ഭൂമിയില് വെച്ചേക്കുവിന് ; അവന് ആകാശത്തിലെ മഞ്ഞുകൊണ്ടു നനയട്ടെ; അവന്നു ഏഴുകാലം കഴിയുന്നതുവരെ അവന്റെ ഉപജീവനം കാട്ടുമൃഗങ്ങളോടു കൂടെ ആയിരിക്കട്ടെ എന്നിങ്ങനെ പറയുന്നതു രാജാവു കണ്ടുവല്ലോ.
തിരുമേനിയെ മനുഷ്യരുടെ ഇടയില്നിന്നു നീക്കിക്കളയും; തിരുമനസ്സിലെ വാസം കാട്ടുമൃഗങ്ങളോടുകൂടെയാകും. തിരുമേനിയെ കാളയെപ്പോലെ പുല്ലു തീറ്റും; തിരുമേനി ആകാശത്തിലെ മഞ്ഞുകൊണ്ടു നനയും; മനുഷ്യരുടെ രാജത്വത്തിന്മേല് അത്യുന്നതനായവന് വാഴുകയും അതിനെ തനിക്കു ബോധിച്ചവന്നു കൊടുക്കയും ചെയ്യുന്നുവെന്നു തിരുമനസ്സുകൊണ്ടു അറിയുന്നതുവരെ ഏഴു കാലം കഴിയും.
ഈ വാക്കു രാജാവിന്റെ വായില് ഇരിക്കുമ്പോള് തന്നേ, സ്വര്ഗ്ഗത്തില്നിന്നു ഒരു ശബ്ദം ഉണ്ടായതെന്തെന്നാല്നെബൂഖദ് നേസര്രാജാവേ, നിന്നോടു ഇതു കല്പിക്കുന്നുരാജത്വം നിന്നെ വിട്ടു നീങ്ങിയിരിക്കുന്നു.
അവന് അത്യുന്നതനായവന്നു വിരോധമായി വമ്പു പറകയും അത്യുന്നതനായവന്റെ വിശുദ്ധന്മാരെ ഒടുക്കിക്കളകയും സമയങ്ങളെയും നിയമങ്ങളെയും മാറ്റുവാന് ശ്രമിക്കയും ചെയ്യും; കാലവും കാലങ്ങളും കാലാംശവും അവര് അവന്റെ കയ്യില് ഏല്പിക്കപ്പെട്ടിരിക്കും.
ഇങ്ങനെയാകുന്നു കാര്യത്തിന്റെ സമാപ്തി; ദാനീയേല് എന്ന ഞാനോ എന്റെ വിചാരങ്ങളാല് അത്യന്തം പരവശനായി എന്റെ മുഖഭാവവും മാറി; എങ്കിലും ഞാന് ആ കാര്യം എന്റെ ഹൃദയത്തില് സംഗ്രഹിച്ചുവെച്ചു.
വടക്കെദേശത്തിലെ രാജാവു മടങ്ങിവന്നു, മുമ്പിലത്തേതിനെക്കാള് വലിയോരു ജനസമൂഹത്തെ അണിനിരത്തും; ചില സംവത്സരം കഴിഞ്ഞിട്ടു അവന് വലിയോരു സൈന്യത്തോടും വളരെ സമ്പത്തോടുംകൂടെ പോരും.
ശണവസ്ത്രം ധരിച്ചു നദിയിലെ വെള്ളത്തിന്മീതെ നിലക്കുന്ന പുരുഷന് വലങ്കയ്യും ഇടങ്കയ്യും സ്വര്ഗ്ഗത്തേക്കുയര്ത്തിഎന്നേക്കും ജീവിച്ചിരിക്കുന്നവനാണ, ഇനി കാലവും കാലങ്ങളും കാലാര്ദ്ധവും ചെല്ലും; അവര് വിശുദ്ധജനത്തിന്റെ ബലത്തെ തകര്ത്തുകളഞ്ഞശേഷം ഈ കാര്യങ്ങള് ഒക്കെയും നിവൃത്തിയാകും എന്നിങ്ങനെ സത്യം ചെയ്യുന്നതു ഞാന് കേട്ടു.
പലപ്പോഴും അവനെ വിലങ്ങും ചങ്ങലയുംകൊണ്ടു ബന്ധിച്ചിട്ടും അവന് ചങ്ങല വലിച്ചുപൊട്ടിച്ചും വിലങ്ങു ഉരുമ്മി ഒടിച്ചും കളഞ്ഞു; ആര്ക്കും അവനെ അടക്കുവാന് കഴിഞ്ഞില്ല.
അവന് കരെക്കു ഇറങ്ങിയപ്പോള് ബഹുകാലമായി ഭൂതങ്ങള് ബാധിച്ചോരു മനുഷ്യന് പട്ടണത്തില് നിന്നു വന്നു എതിര്പെട്ടു; അവന് ബഹുകാലമായി വസ്ത്രം ധരിക്കാതെയും വീട്ടില് പാര്ക്കാതെയും ശവക്കല്ലറകളില് അത്രേ ആയിരുന്നു.
അവ നശിക്കും; നീയോ നിലനിലക്കും; അവ എല്ലാം വസ്ത്രംപോലെ പഴകിപ്പോകും;
അപ്പോള് സ്ത്രീക്കു മരുഭൂമിയില് തന്റെ സ്ഥലത്തെക്കു പറന്നുപോകേണ്ടതിന്നു വലിയ കഴുകിന്റെ രണ്ടു ചിറകുലഭിച്ചു; അവിടെ അവളെ സര്പ്പത്തോടു അകലെ ഒരുകാലവും ഇരുകാലവും അരക്കാലവും പോറ്റി രക്ഷിച്ചു.