Home Bibles ദാനിയേൽ 10:13 · മലയാളം ബൈബിൾ
ദാനിയേൽ 10:13 · മലയാളം ബൈബിൾ

പാര്‍സിരാജ്യത്തിന്റെ പ്രഭു ഇരുപത്തൊന്നു ദിവസം എന്നോടു എതിര്‍ത്തുനിന്നു; എങ്കിലും പ്രധാന പ്രഭുക്കന്മാരില്‍ ഒരുത്തനായ മീഖായേല്‍ എന്നെ സഹായിപ്പാന്‍ വന്നുഅവനെ ഞാന്‍ പാര്‍സിരാജാക്കന്മാരോടുകൂടെ അവിടെ വിട്ടേച്ചു,

Cross references

എസ്രാ 4:4

ആകയാല്‍ ദേശനിവാസികള്‍ യെഹൂദാജനത്തിന്നു ധൈര്യക്ഷയം വരുത്തി പണിയാതിരിക്കേണ്ടതിന്നു അവരെ പേടിപ്പിച്ചു.

എസ്രാ 4:5

അവരുടെ ഉദ്ദേശം നിഷ്ഫലമാക്കേണ്ടതിന്നു അവര്‍ പാര്‍സിരാജാവായ കോരെശിന്റെ കാലത്തൊക്കെയും പാര്‍സിരാജാവായ ദാര്‍യ്യാവേശിന്റെ വാഴ്ചവരെയും അവര്‍ക്കും വിരോധമായി കാര്യസ്ഥന്മാരെ കൈക്കൂലി കൊടുത്തു വശത്താക്കി.

എസ്രാ 4:24

അങ്ങനെ യെരൂശലേമിലെ ദൈവാലയത്തിന്റെ പണി മുടങ്ങി; പാര്‍സിരാജാവായ ദാര്‍യ്യാവേശിന്റെ വാഴ്ചയുടെ രണ്ടാം ആണ്ടുവരെ പണി മുടങ്ങിക്കിടന്നു.

ദാനിയേൽ 10:20

അതിന്നു അവന്‍ എന്നോടു പറഞ്ഞതുഞാന്‍ നിന്റെ അടുക്കല്‍ വന്നിരിക്കുന്നതു എന്തിനെന്നു നീ അറിയുന്നുവോ? ഞാന്‍ ഇപ്പോള്‍ പാര്‍സിപ്രഭുവിനോടു യുദ്ധംചെയ്‍വാന്‍ മടങ്ങിപ്പോകും; ഞാന്‍ പുറപ്പെട്ട ശേഷമോ, യവന പ്രഭു വരും.

ദാനിയേൽ 12:1

ആ കാലത്തു നിന്റെ സ്വജാതിക്കാര്‍ക്കും തുണനിലക്കുന്ന മഹാപ്രഭുവായ മീഖായേല്‍ എഴുന്നേലക്കും; ഒരു ജാതി ഉണ്ടായതുമുതല്‍ ഈ കാലംവരെ സംഭവിച്ചിട്ടില്ലാത്ത കഷ്ടകാലം ഉണ്ടാകും; അന്നു നിന്റെ ജനം, പുസ്തകത്തില്‍ എഴുതിക്കാണുന്ന ഏവനും തന്നേ, രക്ഷ പ്രാപിക്കും.

സഖറിയാവ് 3:1

അനന്തരം അവന്‍ എനിക്കു മഹാപുരോഹിതനായ യോശുവ, യഹോവയുടെ ദൂതന്റെ മുമ്പില്‍ നിലക്കുന്നതും സാത്താന്‍ അവനെ കുറ്റം ചുമത്തുവാന്‍ അവന്റെ വലത്തുഭാഗത്തു നിലക്കുന്നതും കാണിച്ചുതന്നു.

എഫേസ്യർ 6:12

നമുക്കു പോരാട്ടം ഉള്ളതു ജഡരക്തങ്ങളോടല്ല, വാഴ്ചകളോടും അധികാരങ്ങളോടും ഈ അന്ധകാരത്തിന്റെ ലോകാധിപതികളോടും സ്വര്‍ല്ലോകങ്ങളിലെ ദുഷ്ടാത്മസേനയോടും അത്രേ.

കൊലോസ്യർ 2:10

എല്ലാവാഴ്ചെക്കും അധികാരത്തിന്നും തലയായ അവനില്‍ നിങ്ങള്‍ പരിപൂര്‍ണ്ണരായിരിക്കുന്നു.

1 തെസ്സലോനിക്ക്യർ 2:18

അതുകൊണ്ടു നിങ്ങളുടെ അടുക്കല്‍ വരുവാന്‍ ഞങ്ങള്‍, വിശേഷാല്‍ പൌലൊസായ ഞാന്‍ , ഒന്നു രണ്ടുപ്രാവശ്യം വിചാരിച്ചു; എന്നാല്‍ സാത്താന്‍ ഞങ്ങളെ തടുത്തു.

1 പത്രോസ് 3:22

അവന്‍ സ്വര്‍ഗ്ഗത്തിലേക്കു പോയി ദൈവത്തിന്റെ വലത്തുഭാഗത്തു ഇരിക്കുന്നു. ദൂതന്മാരും അധികാരങ്ങളും ശക്തികളും അവന്നു കീഴ്പെട്ടുമിരിക്കുന്നു.

യൂദാ 1:9

എന്നാല്‍ പ്രധാനദൂതനായ മിഖായേല്‍ മോശെയുടെ ശരീരത്തെക്കുറിച്ചു പിശാചിനോടു തര്‍ക്കിച്ചു വാദിക്കുമ്പോള്‍ ഒരു ദൂഷണവിധി ഉച്ചരിപ്പാന്‍ തുനിയാതെകര്‍ത്താവു നിന്നെ ഭര്‍ത്സിക്കട്ടെ എന്നു പറഞ്ഞതേ ഉള്ളൂ.

വെളിപ്പാട് 12:7

പിന്നെ സ്വര്‍ഗ്ഗത്തില്‍ യുദ്ധം ഉണ്ടായി; മീഖായേലും അവന്റെ ദൂതന്മാരും മഹാസര്‍പ്പത്തോടു പടവെട്ടി; തന്റെ ദൂതന്മാരുമായി മഹാസര്‍പ്പവും പടവെട്ടി ജയിച്ചില്ലതാനും.

Interlinear

Choose Theme