Home Bibles കൊലോസ്യർ 1:25 · മലയാളം ബൈബിൾ
കൊലോസ്യർ 1:25 · മലയാളം ബൈബിൾ

അവരോടു ജാതികളുടെ ഇടയില്‍ ഈ മര്‍മ്മത്തിന്റെ മഹിമാധനം എന്തെന്നു അറിയിപ്പാന്‍ ദൈവത്തിന്നു ഇഷ്ടമായി; ആ മര്‍മ്മം മഹത്വത്തിന്റെ പ്രത്യാശയായ ക്രിസ്തു നിങ്ങളില്‍ ഇരിക്കുന്നു എന്നുള്ളതു തന്നേ.

Cross references

റോമർ 15:15

എങ്കിലും ജാതികള്‍ എന്ന വഴിപാടു പരിശുദ്ധാത്മാവിനാല്‍ വിശുദ്ധീകരിക്കപ്പെട്ടു പ്രസാദകരമായിത്തീരുവാന്‍ ഞാന്‍ ദൈവത്തിന്റെ സുവിശേഷഘോഷണം പുരോഹിതനായി അനുഷ്ഠിച്ചുകൊണ്ടു ജാതികളില്‍ ക്രിസ്തുയേശുവിന്റെ ശുശ്രൂഷകനായിരിക്കേണ്ടതിന്നു

1 കൊരിന്ത്യർ 9:17

ഞാന്‍ അതു മനഃപൂര്‍വ്വം നടത്തുന്നു എങ്കില്‍ എനിക്കു പ്രതിഫലം ഉണ്ടു; മനഃപൂര്‍വ്വമല്ലെങ്കിലും കാര്‍യ്യം എങ്കല്‍ ഭരമേല്പിച്ചിരിക്കുന്നു.

ഗലാത്യർ 2:7

നേരെ മറിച്ചു പരിച്ഛേദനയുടെ അപ്പൊസ്തലത്വത്തിന്നായി പത്രൊസിനോടുകൂടെ വ്യാപരിച്ചതുകൊണ്ടു പത്രൊസിന്നു പരിച്ഛേദനക്കാരുടെ ഇടയിലെ സുവിശേഷഘോഷണം എന്നപോലെ എനിക്കു അഗ്രചര്‍മ്മക്കാരുടെ ഇടയിലെ സുവിശേഷഘോഷണം

എഫേസ്യർ 3:2

നിങ്ങള്‍ക്കായി എനിക്കു ലഭിച്ച ദൈവകൃപയുടെ വ്യവസ്ഥയെക്കുറിച്ചു

കൊലോസ്യർ 1:23

നിങ്ങള്‍ക്കു വേണ്ടി ദൈവം എനിക്കു നല്കിയിരിക്കുന്ന ഉദ്യോഗപ്രകാരം ദൈവവചനഘോഷണം നിവര്‍ത്തിക്കേണ്ടതിന്നു ഞാന്‍ സഭയുടെ ശുശ്രൂഷകനായിരിക്കുന്നു.

1 തെസ്സലോനിക്ക്യർ 3:2

ആരും കുലുങ്ങിപ്പോകാതിരിക്കേണ്ടതിന്നു നിങ്ങളെ സ്ഥിരപ്പെടുത്തുവാനും നിങ്ങളുടെ വിശ്വാസം സംബന്ധിച്ചു നിങ്ങളെ പ്രബോധിപ്പിപ്പാനുമായിട്ടു നമ്മുടെ സഹോദരനും ക്രിസ്തുവിന്റെ സുവിശേഷഘോഷണത്തില്‍ ദൈവത്തിന്റെ ശുശ്രൂഷകനുമായ തിമൊഥെയൊസിനെ അയച്ചു.

1 തിമോത്തെയോസ് 4:6

ഇതു സഹോദരന്മാരേ ഗ്രഹിപ്പിച്ചാല്‍ നീ അനുസരിച്ച വിശ്വാസത്തിന്റെയും സദുപദേശത്തിന്റെയും വചനത്താല്‍ പോഷണം ലഭിച്ചു ക്രിസ്തുയേശുവിന്നു നല്ല ശുശ്രൂഷകന്‍ ആകും.

2 തിമോത്തെയോസ് 4:2

വചനം പ്രസംഗിക്ക; സമയത്തിലും അസമയത്തിലും ഒരുങ്ങിനില്‍ക്ക; സകല ദീര്‍ഘക്ഷമയോടും ഉപദേശത്തോടുംകൂടെ ശാസിക്ക; തര്‍ജ്ജനം ചെയ്ക; പ്രബോധിപ്പിക്ക.

Interlinear

Choose Theme