Home Bibles ആമോസ് 7:6 · മലയാളം ബൈബിൾ
ആമോസ് 7:6 · മലയാളം ബൈബിൾ

യഹോവ അതിനെക്കുറിച്ചു അനുതപിച്ചു; അതു സംഭവിക്കയില്ല എന്നു യഹോവയായ കര്‍ത്താവു അരുളിച്ചെയ്തു.

Cross references

പുറപ്പാട് 32:14

അപ്പോള്‍ യഹോവ തന്റെ ജനത്തിന്നു വരുത്തും എന്നു കല്പിച്ച അനര്‍ത്ഥത്തെക്കുറിച്ചു അനുതപിച്ചു.

ന്യായാധിപന്മാർ 2:18

യഹോവ അവര്‍ക്കും ന്യായാധിപന്മാരെ എഴുന്നേല്പിക്കുമ്പോള്‍ യഹോവ അതതു ന്യായധിപനോടു കൂടെയിരുന്നു അവന്റെ കാലത്തൊക്കെയും അവരെ ശത്രുക്കളുടെ കയ്യില്‍നിന്നു രക്ഷിക്കും; തങ്ങളെ ഉപദ്രവിച്ചു പീഡിപ്പിക്കുന്നവരുടെ നിമിത്തം ഉള്ള അവരുടെ നിലിവിളിയിങ്കല്‍ യഹോവേക്കു മനസ്സിലിവു തോന്നും.

ന്യായാധിപന്മാർ 10:16

അവര്‍ തങ്ങളുടെ ഇടയില്‍നിന്നു അന്യദൈവങ്ങളെ നീക്കിക്കളഞ്ഞു. യഹോവയെ സേവിച്ചു; യിസ്രായേലിന്റെ അരിഷ്ടതയില്‍ അവന്നു സഹതാപം തോന്നി.

1 ദിനവൃത്താന്തം 21:15

ദൈവം യെരൂശലേമിനെ നശിപ്പിക്കേണ്ടതിന്നു ഒരു ദൂതനെ അവിടെ അയച്ചു; അവന്‍ നശിപ്പിപ്പാന്‍ ഭാവിക്കുമ്പോള്‍ യഹോവ കണ്ടു ആ അനര്‍ത്ഥത്തെക്കുറിച്ചു അനുതപിച്ചു നാശകദൂതനോടുമതി, നിന്റെ കൈ പിന്‍ വലിക്ക എന്നു കല്പിച്ചു, യഹോവയുടെ ദൂതന്‍ യെബൂസ്യനായ ഒര്‍ന്നാന്റെ കളത്തിന്നരികെ നില്‍ക്കയായിരുന്നു.

സങ്കീർത്തനങ്ങൾ 78:38

എങ്കിലും അവന്‍ കരുണയുള്ളവനാകകൊണ്ടു അവരെ നശിപ്പിക്കാതെ അവരുടെ അകൃത്യം ക്ഷമിച്ചു; തന്റെ ക്രോധത്തെ മുഴുവനും ജ്വലിപ്പിക്കാതെ തന്റെ കോപത്തെ പലപ്പോഴും അടക്കിക്കളഞ്ഞു.

സങ്കീർത്തനങ്ങൾ 90:13

യഹോവേ, മടങ്ങിവരേണമേ; എത്രത്തോളം താമസം? അടിയങ്ങളോടു സഹതാപം തോന്നേണമേ.

സങ്കീർത്തനങ്ങൾ 135:14

യഹോവ തന്റെ ജനത്തിന്നു ന്യായപാലനം ചെയ്യും; അവന്‍ തന്റെ ദാസന്മാരോടു സഹതപിക്കും.

യിരെമ്യാവ് 26:19

ബാബേല്‍രാജാവായ നെബൂഖദ്നേസര്‍, യെഹോയാക്കീമിന്റെ മകനായി യെഹൂദാരാജാവായ യെഖൊന്യാവെയും യെഹൂദയിലും യെരൂശലേമിലും ഉള്ള സകല കുലീനന്മാരെയും യെരൂശലേമില്‍നിന്നു ബാബേലിലേക്കു പിടിച്ചു കൊണ്ടുപോയപ്പോള്‍,

യിരെമ്യാവ് 42:10

യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ എന്റെ ദാസനായ നെബൂഖദ്നേസര്‍ എന്ന ബാബേല്‍രാജാവിനെ വരുത്തി ഞാന്‍ കുഴിച്ചിട്ട ഈ കല്ലുകളിന്മേല്‍ അവന്റെ സിംഹാസനം വേക്കും; അവന്‍ അവയുടെമേല്‍ തന്റെ മണിപ്പന്തല്‍ നിര്‍ത്തും.

ആമോസ് 7:3

യഹോവ അതിനെക്കുറിച്ചു അനുതപിച്ചു; അതു സംഭവിക്കയില്ല എന്നു യഹോവ അരുളിച്ചെയ്തു.

യോനാ 3:10

അവര്‍ ദുര്‍മ്മാര്‍ഗ്ഗം വിട്ടുതിരിഞ്ഞു എന്നു ദൈവം അവരുടെ പ്രവൃത്തികളാല്‍ കണ്ടപ്പോള്‍ താന്‍ അവര്‍ക്കും വരുത്തും എന്നു അരുളിച്ചെയ്തിരുന്ന അനര്‍ത്ഥത്തെക്കുറിച്ചു ദൈവം അനുതപിച്ചു അതു വരുത്തിയതുമില്ല.

യോനാ 4:2

അവന്‍ യഹോവയോടു പ്രാര്‍ത്ഥിച്ചുഅയ്യോ, യഹോവേ, ഞാന്‍ എന്റെ ദേശത്തു ആയിരുന്നപ്പോള്‍ ഞാന്‍ പറഞ്ഞ വാക്കു ഇതു തന്നേ അല്ലയോ? അതുകൊണ്ടായിരുന്നു ഞാന്‍ തര്‍ശീശിലേക്കു ബദ്ധപ്പെട്ടു ഔടിപ്പോയതു; നീ കൃപയും കരുണയും ദീര്‍ഘക്ഷമയും മഹാദയയുമുള്ള ദൈവമായി അനര്‍ത്ഥത്തെക്കുറിച്ചു അനുതപിക്കുന്നവന്‍ എന്നു ഞാന്‍ അറിഞ്ഞു.

Interlinear

Choose Theme