അതിന്നു ആമോസ് അമസ്യാവോടുഞാന്‍ പ്രവാചകനല്ല, പ്രവാചകശിഷ്യനുമല്ല, ഇടയനും കാട്ടത്തിപ്പഴം പെറുക്കുന്നവനും അത്രേ.
Cross references
അങ്ങനെ അവന്‍ അവിടെനിന്നു പറപ്പെട്ടു സാഫാത്തിന്റെ മകനായ എലീശയെ കണ്ടെത്തി; അവന്‍ പന്ത്രണ്ടു ഏര്‍ കാള പൂട്ടി ഉഴുവിച്ചുകൊണ്ടിരുന്നു; പന്ത്രണ്ടാമത്തേതിനോടുകൂടെ താന്‍ തന്നേ ആയിരുന്നു; ഏലീയാവു അവന്റെ അരികെ ചെന്നു തന്റെ പുതപ്പു അവന്റെ മേല്‍ ഇട്ടു.
എന്നാല്‍ പ്രവാചകശിഷ്യന്മാരില്‍ ഒരുത്തന്‍ യഹോവയുടെ കല്പനപ്രകാരം തന്റെ ചങ്ങാതിയോടുഎന്നെ അടിക്കേണമേ എന്നു പറഞ്ഞു. എന്നാല്‍ അവന്നു അവനെ അടിപ്പാന്‍ മനസ്സായില്ല.
ബേഥേലിലെ പ്രവാചകശിഷ്യന്മാര്‍ എലീശയുടെ അടുക്കല്‍ പുറത്തുവന്നു അവനോടുയഹോവ ഇന്നു നിന്റെ യജമാനനെ നിന്റെ തലെക്കല്‍നിന്നു എടുത്തുകൊള്ളും എന്നു നീ അറിയുന്നുവോ എന്നു ചോദിച്ചു. അതിന്നു അവന്‍ അതേ, ഞാന്‍ അറിയുന്നു; നിങ്ങള്‍ മിണ്ടാതിരിപ്പിന്‍ എന്നു പറഞ്ഞു.
യെരീഹോവിലെ പ്രവാചകശിഷ്യന്മാര്‍ എലീശയുടെ അടുക്കല്‍ വന്നു അവനോടുയഹോവ ഇന്നു നിന്റെ യജമാനനെ നിന്റെ തലെക്കല്‍നിന്നു എടുത്തുകൊള്ളും എന്നു നീ അറിയുന്നുവോ എന്നു ചോദിച്ചു; അതിന്നു അവന്‍ അതേ, ഞാന്‍ അറിയുന്നു; നിങ്ങള്‍ മിണ്ടാതിരിപ്പിന്‍ എന്നു പറഞ്ഞു.
പ്രവാചകശിഷ്യന്മാരില്‍ അമ്പതുപേര്‍ ചെന്നു അവര്‍ക്കെതിരെ ദൂരത്തു നിന്നു; അവര്‍ ഇരുവരും യോര്‍ദ്ദാന്നരികെ നിന്നു.
യെരീഹോവില്‍ അവന്നെതിരെ നിന്നിരുന്നു പ്രവാചകശിഷ്യന്മാര്‍ അവനെ കണ്ടിട്ടുഏലീയാവിന്റെ ആത്മാവു എലീശയുടെ മേല്‍ അധിവസിക്കുന്നു എന്നു പറഞ്ഞു അവനെ എതിരേറ്റുചെന്നു അവന്റെ മുമ്പില്‍ സാഷ്ടാംഗം വീണു.
അനന്തരം എലീശാ ഗില്ഗാലില്‍ പോയി; അന്നു ദേശത്തു ക്ഷാമം ഉണ്ടായിരുന്നു; പ്രവാചകശിഷ്യന്മാര്‍ അവന്റെ മുമ്പില്‍ ഇരിക്കുമ്പോള്‍ അവന്‍ തന്റെ ബാല്യക്കാരനോടുനീ വലിയ കലം അടുപ്പത്തു വെച്ചു പ്രവാചകശിഷ്യന്മാര്‍ക്കും പായസം ഉണ്ടാക്കുക എന്നു പറഞ്ഞു.
പ്രവാചകശിഷ്യന്മാര്‍ എലീശയോടുഞങ്ങള്‍ പാര്‍ക്കുംന്ന ഈ സ്ഥലം ഞങ്ങള്‍ക്കു തീരെ ഇടുക്കമായിരിക്കുന്നു എന്നു നീ കാണുന്നുവല്ലോ.
ആ കാലത്തു ദര്‍ശകനായ ഹനാനി യെഹൂദാ രാജാവായ ആസയുടെ അടുക്കല്‍ വന്നു അവനോടു പറഞ്ഞതു എന്തെന്നാല്‍നീ നിന്റെ ദൈവമായ യഹോവയില്‍ ആശ്രയിക്കാതെ അരാംരാജാവില്‍ ആശ്രയിക്കകൊണ്ടു അരാംരാജാവിന്റെ സൈന്യം നിന്റെ കയ്യില്‍നിന്നു തെറ്റിപ്പോയിരിക്കുന്നു.
ഹനാനിയുടെ മകനായ യേഹൂദര്‍ശകന്‍ അവനെ എതിരേറ്റുചെന്നു യെഹോശാഫാത്ത് രാജാവിനോടുദുഷ്ടന്നു സഹായം ചെയ്യുന്നതു വിഹിതമോ? യഹോവയെ പകെക്കുന്നവരോടു നീ സ്നേഹം കാണിക്കുന്നുവോ അതുകൊണ്ടു യഹോവയിങ്കല്‍നിന്നു കോപം നിന്റെമേല്‍ വന്നിരിക്കുന്നു.
യെഹോശാഫാത്തിന്റെ മറ്റുള്ള വൃത്താന്തങ്ങള്‍ ആദ്യാവസാനം യിസ്രായേല്‍രാജാക്കന്മാരുടെ പുസ്തകത്തില്‍ ചേര്‍ത്തിരിക്കുന്ന ഹനാനിയുടെ മകനായ യെഹൂവിന്റെ വൃത്താന്തത്തില്‍ എഴുതിയിരിക്കുന്നുവല്ലോ.
അവര്‍ കുറുങ്കാട്ടില്‍ മണല്‍ചീര പറിക്കുന്നു; കാട്ടുകിഴങ്ങു അവര്‍ക്കും ആഹാരമായിരിക്കുന്നു.
തെക്കോവയിലെ ഇടയന്മാരില്‍ ഒരുത്തനായ ആമോസ് യെഹൂദാരാജാവായ ഉസ്സീയാവിന്റെ കാലത്തും യിസ്രായേല്‍രാജാവായ യോവാശിന്റെ മകനായ യൊരോബെയാമിന്റെ കാലത്തും ഭൂകമ്പത്തിന്നു രണ്ടു സംവത്സരം മുമ്പെ യിസ്രായേലിനെക്കുറിച്ചു ദര്‍ശിച്ച വചനങ്ങള്‍.
സിംഹം ഗര്‍ജ്ജിച്ചിരിക്കുന്നു; ആര്‍ ഭയപ്പെടാതിരിക്കും? യഹോവയായ കര്‍ത്താവു അരുളിച്ചെയ്തിരിക്കുന്നു; ആര്‍ പ്രവചിക്കാതിരിക്കും?
ഞാന്‍ പ്രവാചകനല്ല, കൃഷിക്കാരനത്രേ; എന്റെ ബാല്യത്തില്‍ തന്നേ ഒരാള്‍ എന്നെ വിലെക്കു മേടിച്ചിരിക്കുന്നു എന്നു അവന്‍ പറയും. എന്നാല്‍ അവനോടു
ജ്ഞാനികളെ ലജ്ജിപ്പിപ്പാന്‍ ദൈവം ലോകത്തില്‍ ഭോഷത്വമായതു തിരഞ്ഞെടുത്തു; ബലമുള്ളതിനെ ലജ്ജിപ്പിപ്പാന്‍ ദൈവം ലോകത്തില്‍ ബലഹീനമായതു തിരഞ്ഞെടുത്തു.