Home Bibles ആമോസ് 5:9 · മലയാളം ബൈബിൾ
ആമോസ് 5:9 · മലയാളം ബൈബിൾ

അവന്‍ കോട്ടെക്കു നാശം വരുവാന്‍ തക്കവണ്ണം ബലവാന്റെ മേല്‍ നാശം മിന്നിക്കുന്നു.

Cross references

2 രാജാക്കന്മാർ 13:17

കിഴക്കെ കിളിവാതില്‍ തുറക്ക എന്നു അവന്‍ പറഞ്ഞു. അവന്‍ അതു തുറന്നപ്പോള്‍എയ്ക എന്നു എലീശാ പറഞ്ഞു. എയ്താറെ അവന്‍ അതു യഹോവയുടെ ജയാസ്ത്രം, അരാമ്യര്‍ക്കും നേരെയുള്ള ജയാസ്ത്രം തന്നേ; നീ അഫേക്കില്‍വെച്ചു അരാമ്യരെ തോല്പിച്ചു അശേഷം സംഹരിക്കും എന്നു പറഞ്ഞു.

2 രാജാക്കന്മാർ 13:25

യെഹോവാഹാസിന്റെ മകനായ യെഹോവാശ് തന്റെ അപ്പനായ യെഹോവാഹാസിനോടു ഹസായേല്‍ യുദ്ധത്തില്‍ പിടിച്ചിരുന്ന പട്ടണങ്ങളെ അവന്റെ മകനായ ബെന്‍ -ഹദദിനോടു തിരികെ പിടിച്ചു. മൂന്നു പ്രാവശ്യം യോവാശ് അവനെ തോല്പിക്കയും യിസ്രായേലിന്റെ പട്ടണങ്ങളെ വീണ്ടുകൊള്ളുകയും ചെയ്തു.

യിരെമ്യാവ് 37:10

രാജാവു കൂശ്യനായ ഏബെദ്--മേലെക്കിനോടുനീ ഇവിടെനിന്നു മുപ്പതു ആളുകളെ കൂട്ടിക്കൊണ്ടുചെന്നു, യിരെമ്യാപ്രവാചകന്‍ മരിക്കുംമുമ്പെ അവനെ കുഴിയില്‍നിന്നു കയറ്റിക്കൊള്‍ക എന്നു കല്പിച്ചു.

മീഖാ 5:11

ഞാന്‍ നിന്റെ ദേശത്തിലെ പട്ടണങ്ങളെ നശിപ്പിക്കയും നിന്റെ കോട്ടകളെ ഒക്കെയും ഇടിച്ചുകളകയും ചെയ്യും.

എബ്രായർ 11:34

തീയുടെ ബലം കെടുത്തു, വാളിന്റെ വായക്കു തെറ്റി, ബലഹീനതയില്‍ ശക്തി പ്രാപിച്ചു, യുദ്ധത്തില്‍ വീരന്മാരായിതീര്‍ന്നു, അന്യന്മാരുടെ സൈന്യങ്ങളെ ഔടിച്ചു.

Interlinear

Choose Theme