നിങ്ങള്‍ക്കു ഉണ്ടാക്കിയ വിഗ്രഹങ്ങളായി നിങ്ങളുടെ നക്ഷത്രദേവനായ കീയൂനെയും നിങ്ങളുടെ രാജാവായ സിക്കൂത്തിനെയും നിങ്ങള്‍ ചുമന്നുകൊണ്ടു പോകേണ്ടിവരും.
Cross references
നിന്റെ സന്തതിയില്‍ ഒന്നിനെയും മോലേക്കിന്നു അര്‍പ്പിച്ചു നിന്റെ ദൈവത്തിന്റെ നാമത്തെ അശുദ്ധമാക്കരുതു; ഞാന്‍ യഹോവ ആകുന്നു.
നീ യിസ്രായേല്‍മക്കളോടു പറയേണ്ടതു എന്തെന്നാല്‍യിസ്രായേല്‍മക്കളിലോ യിസ്രായേലില്‍ വന്നു പാര്‍ക്കുംന്ന പരദേശികളിലോ ആരെങ്കിലും തന്റെ സന്തതിയില്‍ ഒന്നിനെ മോലെക്കിന്നു കൊടുത്താല്‍ അവന്‍ മരണശിക്ഷ അനുഭവിക്കേണം; ദേശത്തിലെ ജനം അവനെ കല്ലെറിയേണം.
അവര്‍ എന്നെ ഉപേക്ഷിച്ചു, സീദോന്യദേവിയായ അസ്തോരെത്തിനെയും മോവാബ്യദേവനായ കെമോശിനെയും അമ്മോന്യദേവനായ മില്‍ക്കോമിനെയും നമസ്കരിക്കയും അവന്റെ അപ്പനായ ദാവീദ് എന്നപോലെ എനിക്കു പ്രസാദമായുള്ളതു ചെയ്‍വാനും എന്റെ ചട്ടങ്ങളും വിധികളും പ്രമാണിപ്പാനും അവര്‍ എന്റെ വഴികളില്‍ നടക്കാതെ ഇരിക്കയും ചെയ്തതു കൊണ്ടു തന്നേ.
യെഹൂദാരാജാക്കന്മാര്‍ ആഹാസിന്റെ മാളികയുടെ മേല്‍പുരയില്‍ ഉണ്ടാക്കിയിരുന്ന ബലിപീഠങ്ങളെയും മനശ്ശെ യഹോവയുടെ ആലയത്തിന്റെ രണ്ടു പ്രാകാരങ്ങളിലും ഉണ്ടാക്കിയിരുന്ന ബലിപീഠങ്ങളെയും രാജാവു തകര്‍ത്തു അവിടെനിന്നു നീക്കി അവയുടെ പൊടി കിദ്രോന്‍ തോട്ടില്‍ ഇട്ടുകളഞ്ഞു.
ഞാന്‍ അവര്‍ക്കും കൊടുത്തിരുന്നതും പാലും തേനും ഒഴുകുന്നതും സര്‍വ്വദേശങ്ങളുടെയും മഹത്വമായിരിക്കുന്നതും ആയ ദേശത്തേക്കു അവരെ കൊണ്ടു വരികയില്ല എന്നു ഞാന്‍ മരുഭൂമിയില്‍വെച്ചു കൈ ഉയര്‍ത്തി സത്യം ചെയ്തു.