എന്നാല്‍ നിങ്ങള്‍ വ്രതസ്ഥന്മാര്‍ക്കും വീഞ്ഞു കുടിപ്പാന്‍ കൊടുക്കയും പ്രവാചകന്മാരോടുപ്രവചിക്കരുതു എന്നു കല്പിക്കയും ചെയ്തു.
Cross references
നീ യിസ്രായേല്‍മക്കളോടു പറയേണ്ടതെന്തെന്നാല്‍ഒരു പുരുഷനാകട്ടെ സ്ത്രീയാകട്ടെ യഹോവേക്കു തന്നെത്താന്‍ സമര്‍പ്പിക്കേണ്ടതിന്നു നാസീര്‍വ്രതം എന്ന വിശേഷ വിധിയായുള്ള വ്രതം ദീക്ഷിക്കുമ്പോള്‍
വീഞ്ഞും മദ്യവും വര്‍ജ്ജിച്ചിരിക്കേണംവീഞ്ഞിന്റെ കാടിയും മദ്യത്തിന്റെ കാടിയും കുടിക്കരുതു; മുന്തിരിപ്പഴത്തിന്റെ യാതൊരു രസവും കുടിക്കരുതു; മുന്തിരിങ്ങ പഴുത്തതാകട്ടെ ഉണങ്ങിയതാകട്ടെ തിന്നുകയുമരുതു.
അവര്‍ ദര്‍ശകന്മാരോടുദര്‍ശിക്കരുതു; പ്രവാചകന്മാരോടുനേരുള്ളതു ഞങ്ങളോടു പ്രവചിക്കരുതു; മധുരവാക്കു ഞങ്ങളോടു സംസാരിപ്പിന്‍ ; വ്യാജങ്ങളെ പ്രവചിപ്പിന്‍ ;
ബേഥേലിലോ ഇനി പ്രവചിക്കരുതു; അതു രാജാവിന്റെ വിശുദ്ധമന്ദിരവും രാജധാനിയുമല്ലോ എന്നു പറഞ്ഞു.
ആകയാല്‍ നീ യഹോവയുടെ വചനം കേള്‍ക്കയിസ്രായേലിനെക്കുറിച്ചു പ്രവചിക്കരുതു; യിസ്ഹാക്ഗൃഹത്തിന്നു നിന്റെ വചനം പൊഴിക്കരുതു എന്നു നീ പറയുന്നുവല്ലോ.
പ്രസംഗിക്കരുതെന്നു അവര്‍ പ്രസംഗിക്കുന്നു; ഇവയെക്കുറിച്ചു അവര്‍ പ്രസംഗിക്കേണ്ടതല്ല; അവരുടെ ആക്ഷേപങ്ങള്‍ ഒരിക്കലും തീരുകയില്ല.