Home Bibles ആമോസ് 1:12 · മലയാളം ബൈബിൾ
ആമോസ് 1:12 · മലയാളം ബൈബിൾ

ഞാന്‍ തേമാനില്‍ ഒരു തീ അയക്കും; അതു ബൊസ്രയിലെ അരമനകളെ ദഹിപ്പിച്ചുകളയും.

Cross references

ഉല്പത്തി 36:11

എലീഫാസിന്റെ പുത്രന്മാര്‍തേമാന്‍ , ഔമാര്‍, സെഫോ, ഗത്ഥാം, കെനസ്.

ഉല്പത്തി 36:33

ബേല മരിച്ചശേഷം ബൊസ്രക്കാരനായ സേരഹിന്റെ മകന്‍ യോബാബ്, അവന്നു പകരം രാജാവായി.

1 ദിനവൃത്താന്തം 1:44

ഹൂശാം മരിച്ചശേഷം ബദദിന്റെ മകന്‍ ഹദദ് അവന്നു പകരം രാജാവായി; അവന്‍ മോവാബ് സമഭൂമിയില്‍ മിദ്യാനെ തോല്പിച്ചു; അവന്റെ പട്ടണത്തിന്നു അവീത്ത് എന്നു പേര്‍.

യേശയ്യാവ് 34:6

യഹോവയുടെ വാള്‍ രക്തം പുരണ്ടും കൊഴുപ്പു പൊതിഞ്ഞും ഇരിക്കുന്നു; കുഞ്ഞാടുകളുടെയും കോലാടുകളുടെയും രക്തം കൊണ്ടും ആട്ടുകൊറ്റന്മാരുടെ മൂത്രപിണ്ഡങ്ങളുടെ കൊഴുപ്പുംകൊണ്ടും തന്നേ; യഹോവേക്കു ബൊസ്രയില്‍ ഒരു യാഗവും എദോംദേശത്തു ഒരു മഹാസംഹാരവും ഉണ്ടു.

യിരെമ്യാവ് 49:7

അവരെ കാണുന്നവരൊക്കെയും അവരെ തിന്നുകളയുന്നു; അവരുടെ വൈരികള്‍നാം കുറ്റം ചെയ്യുന്നില്ല; അവര്‍ നീതിനിവാസമായ യഹോവയോടു, അവരുടെ പിതാക്കന്മാരുടെ പ്രത്യാശയായ യഹോവയോടു തന്നേ, പാപം ചെയ്തുവല്ലോ എന്നു പറഞ്ഞു.

യിരെമ്യാവ് 49:13

യഹോവയുടെ ക്രോധം ഹേതുവായി അതു നിവാസികള്‍ ഇല്ലാതെ അശേഷം ശൂന്യമായിത്തീരും; ബാബേലിന്നരികത്തു കൂടി കടന്നുപോകുന്ന ഏവരും സ്തംഭിച്ചു അതിന്റെ സകല ബാധകളും നിമിത്തം ചൂളുകുത്തും.

യിരെമ്യാവ് 49:20

ഞാന്‍ ശേഷിപ്പിച്ചുവെക്കുന്നവരോടു ക്ഷമിക്കയാല്‍ ആ നാളുകളില്‍ ആ കാലത്തു, യിസ്രായേലിന്റെ അകൃത്യം അന്വേഷിച്ചാല്‍ അതു ഇല്ലാതെ ഇരിക്കും; യെഹൂദയുടെ പാപങ്ങള്‍ അന്വേഷിച്ചാല്‍ കാണുകയില്ല എന്നു യഹോവയുടെ അരുളപ്പാടു.

യിരെമ്യാവ് 49:22

യുദ്ധത്തിന്റെ ആരവവും മഹാസംഹാരവും ദേശത്തില്‍ ഉണ്ടു.

ഓബദ്യാവു 1:9

ഏശാവിന്റെ പര്‍വ്വതത്തില്‍ ഏവനും കുലയാല്‍ ഛേദിക്കപ്പെടുവാന്‍ തക്കവണ്ണം തേമാനേ, നിന്റെ വീരന്മാര്‍ ഭ്രമിച്ചുപോകും.

Interlinear

Choose Theme