യവനഭാഷക്കാരായ യെഹൂദന്മാരോടും അവന്‍ സംഭാഷിച്ചു തര്‍ക്കിച്ചു; അവരോ അവനെ കൊല്ലുവാന്‍ വട്ടംകൂട്ടി.
Cross references
ആ കാലത്തു ശിഷ്യന്മാര്‍ പെരുകിവരുമ്പോള്‍ തങ്ങളുടെ വിധവമാരെ ദിനംപ്രതിയുള്ള ശുശ്രുഷയില്‍ ഉപേക്ഷയായി വിചാരിച്ചു എന്നു യവനഭാഷക്കാര്‍ എബ്രായഭാഷക്കാരുടെ നേരെ പിറുപിറുത്തു.
ലിബര്‍ത്തീനര്‍ എന്നു പേരുള്ള പള്ളിക്കാരിലും കുറേ നക്കാരിലും അലെക്സന്ത്രിയക്കാരിലും കിലിക്യ ആസ്യ എന്ന ദേശക്കാരിലും ചിലര്‍ എഴുന്നേറ്റു സ്തെഫനൊസിനോടു തര്‍ക്കിച്ചു.
യേശു തന്നേ ദൈവപുത്രന്‍ എന്നു പള്ളികളില്‍ പ്രസംഗിച്ചു.
ബര്‍ന്നബാസോ അവനെ കൂട്ടി അപ്പൊസ്തലന്മാരുടെ അടുക്കല്‍ കൊണ്ടു ചെന്നു; അവന്‍ വഴിയില്‍ വെച്ചു കര്‍ത്താവിനെ കണ്ടതും കര്‍ത്താവു അവനോടു സംസാരിച്ചതും ദമസ്കൊസില്‍ അവന്‍ യേശുവിന്റെ നാമത്തില്‍ പ്രാഗത്ഭ്യത്തോടെ പ്രസംഗിച്ചതും എല്ലാം അവരോടു വിവരിച്ചു പറഞ്ഞു.
അവരില്‍ ചിലര്‍ കുപ്രൊസ്കാരും കുറേനക്കാരും ആയിരുന്നു; അവര്‍ അന്ത്യൊക്ക്യയില്‍എത്തിയശേഷം യവനന്മാരോടും കര്‍ത്താവായ യേശുവിനെക്കുറിച്ചുള്ള സുവിശേഷം അറിയിച്ചു.
അവന്‍ പള്ളിയില്‍വെച്ചു യെഹൂദന്മാരോടും ദൈവഭക്തന്മാരോടും ചന്ത സ്ഥലത്തു ദിവസേന കണ്ടവരോടും സംഭാഷിച്ചുപോന്നു.
കുറെ കൂടെ താമസിക്കേണം എന്നു അവര്‍ അപേക്ഷിച്ചിട്ടു അവന്‍ സമ്മതിക്കാതെ
പിന്നെ അവന്‍ പള്ളിയില്‍ ചെന്നു ദൈവരാജ്യത്തെക്കുറിച്ചു സംവാദിച്ചും സമ്മതിപ്പിച്ചുംകൊണ്ടു മൂന്നു മാസത്തോളം പ്രാഗത്ഭ്യത്തോടെ പ്രസംഗിച്ചു.
ഞാന്‍ പലപ്പോഴും യാത്ര ചെയ്തു; നദികളിലെ ആപത്തു, കള്ളന്മാരാലുള്ള ആപത്തു, സ്വജനത്താലുള്ള ആപത്തു, ജതികളാലുള്ള ആപത്തു, പട്ടണത്തിലെ ആപത്തു, കാട്ടിലെ ആപത്തു, കടലിലെ ആപത്തു, കള്ളസ്സഹോദരന്മാരാലുള്ള ആപത്തു;
പ്രിയരേ, നമുക്കു പൊതുവിലുള്ള രക്ഷയെക്കുറിച്ചു നിങ്ങള്‍ക്കു എഴുതുവാന്‍ സകലപ്രയത്നവും ചെയ്കയില്‍ വിശുദ്ധന്മാര്‍ക്കും ഒരിക്കലായിട്ടു ഭരമേല്പിച്ചിരിക്കുന്ന വിശ്വാസത്തിന്നു വേണ്ടി പോരാടേണ്ടതിന്നു പ്രബോധിപ്പിച്ചെഴുതുവാന്‍ ആവശ്യം എന്നു എനിക്കു തോന്നി.
എന്നാല്‍ പ്രധാനദൂതനായ മിഖായേല്‍ മോശെയുടെ ശരീരത്തെക്കുറിച്ചു പിശാചിനോടു തര്‍ക്കിച്ചു വാദിക്കുമ്പോള്‍ ഒരു ദൂഷണവിധി ഉച്ചരിപ്പാന്‍ തുനിയാതെകര്‍ത്താവു നിന്നെ ഭര്‍ത്സിക്കട്ടെ എന്നു പറഞ്ഞതേ ഉള്ളൂ.