പ്രവൃത്തികൾ 9:25 · മലയാളം ബൈബിൾ
എന്നാല് അവന്റെ ശിഷ്യന്മാര് രാത്രിയില് അവനെ ഒരു കൊട്ടയിലാക്കി മതില്വഴിയായി ഇറക്കിവിട്ടു.
Cross references
യോശുവ 2:15
എന്നാറെ അവള് അവരെ കിളിവാതിലൂടെ ഒരു കയറുകെട്ടി ഇറക്കി; അവളുടെ വീടു കോട്ടമതിലിന്മേല് ആയിരുന്നു; അവള് മതിലിന്മേല് പാര്ത്തിരുന്നു.
1 ശമൂവേൽ 19:11
ദാവീദിനെ കാത്തുനിന്നു രാവിലെ കൊന്നുകളയേണ്ടതിന്നു ശൌല് അവന്റെ വീട്ടിലേക്കു ദൂതന്മാരെ അയച്ചു; ദാവീദിന്റെ ഭാര്യയായ മീഖള് അവനോടുഈ രാത്രിയില് നിന്റെ ജീവനെ രക്ഷിച്ചുകൊണ്ടില്ലെങ്കില് നാളെ നിന്നെ കൊന്നുപോകും എന്നു പറഞ്ഞു.
2 കൊരിന്ത്യർ 11:33
എന്നാല് അവര് എന്നെ മതിലിലുള്ള ഒരു കിളിവാതില്വഴിയായി ഒരു കൊട്ടയില് ഇറക്കിവിട്ടു, അങ്ങനെ ഞാന് അവന്റെ കയ്യില്നിന്നു തെറ്റി ഔടിപ്പോയി.