Home Bibles പ്രവൃത്തികൾ 8:19 · മലയാളം ബൈബിൾ
പ്രവൃത്തികൾ 8:19 · മലയാളം ബൈബിൾ

ഞാന്‍ ഒരുത്തന്റെ മേല്‍ കൈ വെച്ചാല്‍ അവന്നു പരിശുദ്ധാത്മാവു ലഭിപ്പാന്‍ തക്കവണ്ണം ഈ അധികാരം എനിക്കും തരേണം എന്നു പറഞ്ഞു.

Cross references

മത്തായി 18:1

ആ നാഴികയില്‍ ശിഷ്യന്മാര്‍ യേശുവിന്റെ അടുക്കെ വന്നു. സ്വര്‍ഗ്ഗരാജ്യത്തില്‍ ഏറ്റവും വലിയവന്‍ ആര്‍ എന്നു ചോദിച്ചു.

ലൂക്കോസ് 14:7

ക്ഷണിക്കപ്പെട്ടവര്‍ മുഖ്യാസനങ്ങളെ തിരഞ്ഞെടുക്കുന്നതു കണ്ടിട്ടു അവന്‍ അവരോടു ഒരുപമ പറഞ്ഞു

യോഹന്നാൻ 5:44

ഞാന്‍ പിതാവിന്റെ മുമ്പില്‍ നിങ്ങളെ കുറ്റം ചുമത്തും എന്നു നിങ്ങള്‍ക്കു തോന്നരുതു. നിങ്ങളെ കുറ്റം ചുമത്തുന്നവന്‍ ഉണ്ടു; നിങ്ങള്‍ പ്രത്യാശ വെച്ചിരിക്കുന്ന മോശെ തന്നേ.

പ്രവൃത്തികൾ 8:9

എന്നാല്‍ ശിമോന്‍ എന്നു പേരുള്ളോരു പുരുഷന്‍ ആ പട്ടണത്തില്‍ ആഭിചാരം ചെയ്തു, താന്‍ മഹാന്‍ എന്നു പറഞ്ഞു ശമര്യ ജാതിയെ ഭ്രമിപ്പിച്ചുപോന്നു.

പ്രവൃത്തികൾ 8:17

അവര്‍ അവരുടെമേല്‍ കൈ വെച്ചപ്പോള്‍ അവര്‍ക്കും പരിശുദ്ധാത്മാവു ലഭിച്ചു.

1 കൊരിന്ത്യർ 15:8

ഞാന്‍ അപ്പൊസ്തലന്മാരില്‍ ഏറ്റവും ചെറിയവനല്ലോ; ദൈവസഭയെ ഉപദ്രവിച്ചതിനാല്‍ അപ്പൊസ്തലന്‍ എന്ന പേരിന്നു യോഗ്യനുമല്ല.

3 യോഹന്നാൻ 1:9

സഭെക്കു ഞാന്‍ ഒന്നെഴുതിയിരുന്നുഎങ്കിലും അവരില്‍ പ്രധാനിയാകുവാന്‍ ആഗ്രഹിക്കുന്ന ദിയൊത്രെഫേസ് ഞങ്ങളെ കൂട്ടാക്കുന്നില്ല.

Interlinear

Choose Theme