അനന്തരം സ്തെഫാനൊസ് കൃപയും ശക്തിയും നിറഞ്ഞവനായി ജനത്തില്‍ വലിയ അത്ഭുതങ്ങളും അടയാളങ്ങളും ചെയ്തു.
Cross references
യേശു അവനോടുപൊയ്ക്കൊള്‍ക; നിന്റെ മകന്‍ ജീവിച്ചിരിക്കുന്നു എന്നു പറഞ്ഞു. യേശു പറഞ്ഞ വാക്കു വിശ്വസിച്ചു ആ മനുഷ്യന്‍ പോയി.
“അന്ത്യകാലത്തു ഞാന്‍ സകല ജഡത്തിന്മേലും എന്റെ ആത്മാവിനെ പകരും; നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും; നിങ്ങളുടെ യൌവ്വനക്കാര്‍ ദര്‍ശനങ്ങള്‍ ദര്‍ശിക്കും; നിങ്ങളുടെ വൃദ്ധന്മാര്‍ സ്വപ്നങ്ങള്‍ കാണും.”
ഇപ്പോഴോ കര്‍ത്താവേ, അവരുടെ ഭീഷണികളെ നോക്കേണമേ.
ആകയാല്‍ സഹോദരന്മാരേ, ആത്മാവും ജ്ഞാനവും നിറഞ്ഞു നല്ല സാക്ഷ്യമുള്ള ഏഴു പുരുഷന്മാരെ നിങ്ങളില്‍ തന്നേ തിരഞ്ഞുകൊള്‍വിന്‍ ; അവരെ ഈ വേലെക്കു ആക്കാം.
ഈ വാക്കു കൂട്ടത്തിന്നു ഒക്കെയും ബോദ്ധ്യമായി; വിശ്വാസവും പരിശുദ്ധാത്മാവും നിറഞ്ഞ പുരുഷനായ സ്തെഫാനൊസ്, ഫിലിപ്പൊസ്, പ്രൊഖൊരൊസ്, നിക്കാനോര്‍, തിമോന്‍ , പര്‍മ്മെനാസ്, യെഹൂദമതാനുസാരിയായ അന്ത്യോക്യക്കാരന്‍ നിക്കൊലാവൊസ് എന്നിവരെ തിരഞ്ഞെടുത്തു,
എന്നാല്‍ അവന്‍ സംസാരിച്ച ജ്ഞാനത്തോടും ആത്മാവോടും എതിര്‍ത്തുനില്പാന്‍ അവര്‍ക്കും കഴിഞ്ഞില്ല.
ന്യായധിപസംഘത്തില്‍ ഇരുന്നവര്‍ എല്ലാവരും അവനെ ഉറ്റുനോക്കി അവന്റെ മുഖം ഒരു ദൈവദൂതന്റെ മുഖം പോലെ കണ്ടു.
അവനോ പരിശുദ്ധാത്മാവു നിറഞ്ഞവനായി സ്വര്‍ഗ്ഗത്തിലേക്കു ഉറ്റുനോക്കീ, ദൈവമഹത്വവും ദൈവത്തിന്റെ വലത്തുഭാഗത്തു യേശു നിലക്കുന്നതും കണ്ടു
ഫിലിപ്പൊസ് ചെയ്ത അടയാളങ്ങളെ പുരുഷാരങ്ങള്‍ കേള്‍ക്കയും കാണ്‍കയും ചെയ്കയാല്‍ അവന്‍ പറയുന്നതു ഏകമനസ്സോടെ ശ്രദ്ധിച്ചുകൊണ്ടിരുന്നു.
അവന്‍ ചിലരെ അപ്പൊസ്തലന്മാരായും ചിലരെ പ്രവാചകന്മാരായും ചിലരെ സുവിശേഷകന്മാരായും ചിലരെ ഇടയന്മാരായും ഉപദേഷ്ടാക്കന്മാരായും നിയമിച്ചിരിക്കുന്നു;
നന്നായി ശുശ്രൂഷ ചെയ്തിട്ടുള്ളവര്‍ തങ്ങള്‍ക്കു നല്ല നിലയും ക്രിസ്തുയേശുവിങ്കലുള്ള വിശ്വാസത്തില്‍ വളരെ പ്രാഗത്ഭ്യവും സമ്പാദിക്കുന്നു.