ഈ മനുഷ്യരെ എന്തു ചെയ്യേണ്ടു? പ്രത്യക്ഷമായോരു അടയാളം അവര്‍ ചെയ്തിരിക്കുന്നു എന്നു യെരൂശലേമില്‍ പാര്‍ക്കുംന്ന എല്ലാവര്‍ക്കും പ്രസിദ്ധമല്ലോ; നിഷേധിപ്പാന്‍ നമുക്കു കഴിവില്ല.
Cross references
ഞാന്‍ നോക്കിക്കൊണ്ടിരിക്കുമ്പോള്‍, ഒരു കോലാട്ടുകൊറ്റന്‍ പടിഞ്ഞാറു നിന്നു നിലം തൊടാതെ സര്‍വ്വ ഭൂതലത്തിലും കൂടിവന്നു; ആ കോലാട്ടുകൊറ്റന്നു കണ്ണുകളുടെ നടുവില്‍ വിശേഷമായൊരു കൊമ്പുണ്ടായിരുന്നു.
കോലാട്ടുകൊറ്റന്‍ ഏറ്റവും വലുതായിത്തീര്‍ന്നു; എന്നാല്‍ അതു ബലപ്പെട്ടപ്പോള്‍ വലിയ കൊമ്പു തകര്‍ന്നുപോയി; അതിന്നു പകരം ആകാശത്തിലെ നാലു കാറ്റിന്നു നേരെ ഭംഗിയുള്ള നാലു കൊമ്പു മുളെച്ചുവന്നു.
ഞങ്ങളെ ആരും കൂലിക്കു വിളിക്കായ്കകൊണ്ടത്രേ എന്നു അവര്‍ പറഞ്ഞപ്പോള്‍നിങ്ങളും മുന്തിരിത്തോട്ടത്തിലേക്കു ചെല്ലുവിന്‍ എന്നു അവരോടു പറഞ്ഞു.
അന്നു ബറബ്ബാസ് എന്ന ശ്രുതിപ്പെട്ടോരു തടവുകാരന്‍ ഉണ്ടായിരുന്നു.
അവരെ എല്ലാം ചുറ്റും നോക്കീട്ടു ആ മനുഷ്യനോടുകൈ നീട്ടുക എന്നു പറഞ്ഞു. അവന്‍ അങ്ങനെ ചെയ്തു, അവന്റെ കൈകൂ സൌഖ്യം വന്നു.
നിങ്ങളുടെ എതിരികള്‍ക്കു ആര്‍ക്കും ചെറുപ്പാനോ എതിര്‍പറവാനോ കഴിയാത്ത വാക്കും ജ്ഞാനവും ഞാന്‍ നിങ്ങള്‍ക്കു തരും.
അവനെ ഇങ്ങനെ വിട്ടേച്ചാല്‍ എല്ലാവരും അവനില്‍ വിശ്വസിക്കും; റോമക്കാരും വന്നു നമ്മുടെ സ്ഥലത്തെയും ജനത്തെയും എടുത്തുകളയും എന്നു പറഞ്ഞു.
അവന്‍ ഈ അടയാളം ചെയ്തപ്രകാരം പുരുഷാരം കേട്ടിട്ടു അവനെ എതിരേറ്റുചെന്നു.
അവനെ വലങ്കൈകൂ പിടിച്ചു എഴുന്നേല്പിച്ചു; ക്ഷണത്തില്‍ അവന്റെ കാലും നരിയാണിയും ഉറെച്ചു അവന്‍ കുതിച്ചെഴുന്നേറ്റു നടന്നു;
എന്നാല്‍ അവന്‍ സംസാരിച്ച ജ്ഞാനത്തോടും ആത്മാവോടും എതിര്‍ത്തുനില്പാന്‍ അവര്‍ക്കും കഴിഞ്ഞില്ല.