അവിടത്തെ ബര്‍ബരന്മാര്‍ ഞങ്ങള്‍ക്കു അസാധാരണ ദയ കാണിച്ചു മഴയും ശീതവും നിമിത്തം തീ കൂട്ടി ഞങ്ങളെ ഒക്കെയും കൈക്കൊണ്ടു.
Cross references
നിങ്ങള്‍ എന്റെ ചട്ടങ്ങള്‍ പ്രമാണിക്കേണം. രണ്ടുതരം മൃഗങ്ങളെ തമ്മില്‍ ഇണ ചേര്‍ക്കരുതു; നിന്റെ വയലില്‍ കൂട്ടുവിത്തു വിതെക്കരുതു; രണ്ടു വക സാധനം കലര്‍ന്ന വസ്ത്രം ധരിക്കരുതു.
ഒത്ത തുലാസ്സും ഒത്ത കട്ടിയും ഒത്ത പറയും ഒത്ത ഇടങ്ങഴിയും നിങ്ങള്‍ക്കു ഉണ്ടായിരിക്കേണം; ഞാന്‍ നിങ്ങളെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ച നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
അങ്ങനെ യെഹൂദയുടെയും ബെന്യാമീന്റെയും സകലപുരുഷന്മാരും മൂന്നാം ദിവസത്തിന്നകം യെരൂശലേമില്‍ വന്നുകൂടി; അതു ഒമ്പതാം മാസം ഇരുപതാം തിയ്യതി ആയിരുന്നു; സകലജനവും ആ കാര്യം ഹേതുവായിട്ടും വന്മഴനിമിത്തവും വിറെച്ചുംകൊണ്ടു ദൈവാലയത്തിന്റെ മുറ്റത്തു ഇരുന്നു.
മരണത്തിന്നു കൊണ്ടുപോകുന്നവരെ വിടുവിക്ക; കുലെക്കായി വിറെച്ചു ചെല്ലുന്നവരെ രക്ഷിപ്പാന്‍ നോക്കുക.
ശിഷ്യന്‍ എന്നു വെച്ചു ഈ ചെറിയവരില്‍ ഒരുത്തന്നു ഒരു പാനപാത്രം തണ്ണീര്‍ മാത്രം കുടിപ്പാന്‍ കൊടുക്കുന്നവന്നു പ്രതിഫലം കിട്ടാതെ പോകയില്ല എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു.”
ആ വഴിയായി യദൃച്ഛയാ ഒരു പുരോഹിതന്‍ വന്നു അവനെ കണ്ടിട്ടു മാറി കടന്നു പോയി.
അന്നു കുളിര്‍ ആകകൊണ്ടു ദാസന്മാരും ചേവകരും കനല്‍ കൂട്ടി തീ കാഞ്ഞുകൊണ്ടിരുന്നു; പത്രൊസും അവരോടുകൂടെ തീ കാഞ്ഞുകൊണ്ടുനിന്നു.
പിറ്റെന്നു ഞങ്ങള്‍ സീദോനില്‍ എത്തി; യൂലിയൊസ് പൌലൊസിനോടു ദയ കാണിച്ചു, സ്നേഹിതന്മാരുടെ അടുക്കല്‍ പോയി സല്‍ക്കാരം കൈക്കൊള്‍വാന്‍ അനുവദിച്ചു.
ആ ജന്തു അവന്റെ കൈമേല്‍ തൂങ്ങുന്നതു ബര്‍ബരന്മാര്‍ കണ്ടപ്പോള്‍ഈ മനുഷ്യന്‍ ഒരു കുലപാതകന്‍ സംശയമില്ല; കടലിലല്‍ നിന്നു രക്ഷപ്പെട്ടിട്ടും നീതിദേവി അവനെ ജീവിച്ചിരിപ്പാന്‍ സമ്മതിക്കുന്നില്ല എന്നു തമ്മില്‍ പറഞ്ഞു.
യവനന്മാര്‍ക്കും ബര്‍ബരന്മാര്‍ക്കും ജ്ഞാനികള്‍ക്കും ബുദ്ധിഹീനര്‍ക്കും ഞാന്‍ കടക്കാരന്‍ ആകുന്നു.
ന്യായപ്രമാണമില്ലാത്ത ജാതികള്‍ ന്യായപ്രമാണത്തിലുള്ളതു സ്വഭാവത്താല്‍ ചെയ്യുമ്പോള്‍ ന്യായപ്രമാണമില്ലാത്ത അവര്‍ തങ്ങള്‍ക്കു തന്നേ ഒരു ന്യായപ്രമാണം ആകുന്നു.
സ്വഭാവത്താല്‍ അഗ്രചര്‍മ്മിയായവന്‍ ന്യായപ്രമാണം അനുഷ്ഠിക്കുന്നു എങ്കില്‍ അക്ഷരവും പരിച്ഛേദനയുമുള്ള ന്യായപ്രമാണലംഘിയായ നിന്നെ അവന്‍ വിധിക്കയില്ലയോ?
ഞാന്‍ ഭാഷ അറിയാഞ്ഞാല്‍ സംസാരിക്കുന്നവന്നു ഞാന്‍ ബര്‍ബ്ബരന്‍ ആയിരിക്കും; സംസാരിക്കുന്നവന്‍ എനിക്കും ബര്‍ബ്ബരന്‍ ആയിരിക്കും.
അദ്ധ്വാനം, പ്രയാസം, പലവട്ടം ഉറക്കിളപ്പു, പൈദാഹം, പലവട്ടം പട്ടിണി, ശീതം, നഗ്നത
അതില്‍ യവനനും യെഹൂദനും എന്നില്ല, പരിച്ഛേദനയും അഗ്രചര്‍മ്മവും എന്നില്ല, ബര്‍ബ്ബരന്‍ , ശകന്‍ , ദാസന്‍ , സ്വതന്ത്രന്‍ എന്നുമില്ല; ക്രിസ്തുവത്രേ എല്ലാവരിലും എല്ലാം ആകുന്നു.
അതിനാല്‍ ചിലര്‍ അറിയാതെ ദൈവദൂതന്മാരെ സല്കരിച്ചിട്ടുണ്ടല്ലോ.