കിലിക്യ പംഫുല്യ കടല്‍വഴിയായി ചെന്നു ലുക്കിയയിലെ മുറാപ്പട്ടണത്തില്‍ എത്തി.
Cross references
പൊന്തൊസിലും ആസ്യയിലും പ്രുഗ്യയിലും പംഫുല്യയിലും മിസ്രയീമിലും കുറേനെക്കു ചേര്‍ന്ന ലിബ്യാപ്രദേശങ്ങളിലും പാര്‍ക്കുംന്നവരും റോമയില്‍ നിന്നു വന്നു പാര്‍ക്കുംന്നവരും യെഹൂദന്മാരും യെഹൂദ മതാനുസാരികളും ക്രേത്യരും അറബിക്കാരുമായ നാം
ലിബര്‍ത്തീനര്‍ എന്നു പേരുള്ള പള്ളിക്കാരിലും കുറേ നക്കാരിലും അലെക്സന്ത്രിയക്കാരിലും കിലിക്യ ആസ്യ എന്ന ദേശക്കാരിലും ചിലര്‍ എഴുന്നേറ്റു സ്തെഫനൊസിനോടു തര്‍ക്കിച്ചു.
പൌലൊസും കൂടെയുള്ളവരും പാഫൊസില്‍നിന്നു കപ്പല്‍ നീക്കി, പംഫുല്യാദേശത്തിലെ പെര്‍ഗ്ഗെക്കു ചെന്നു. അവിടെവെച്ചു യോഹന്നാന്‍ അവരെ വിട്ടുപിരിഞ്ഞു യെരൂശലേമിലേക്കു മടങ്ങിപ്പോയി.
അവരുടെ കൈവശം എഴുതി അയച്ചതെന്തെന്നാല്‍അപ്പൊസ്തലന്മാരും മൂപ്പന്മാരായ സഹോദരന്മാരും അന്ത്യൊക്ക്യയിലും സൂറിയയിലും കിലിക്ക്യയിലും ജാതികളില്‍ നിന്നു ചേര്‍ന്ന സഹോദരന്മാര്‍ക്കും വന്ദനം.
അങ്ങനെ അവര്‍ തമ്മില്‍ ഉഗ്രവാദമുണ്ടായിട്ടു വേര്‍ പിരിഞ്ഞു. ബര്‍ന്നബാസ് മര്‍ക്കൊസിനെ കൂട്ടി കപ്പല്‍കയറി കുപ്രൊസ് ദ്വീപിലേക്കു പോയി.
അവന്‍ അനുവദിച്ചപ്പോള്‍ പൌലൊസ് പടിക്കെട്ടിന്മേല്‍ നിന്നുകൊണ്ടു ജനത്തോടു ആംഗ്യം കാട്ടി, വളരെ മൌനമായ ശേഷം എബ്രായഭാഷയില്‍ വിളിച്ചുപറഞ്ഞതാവിതു
ഞാന്‍ കിലിക്യയവിലെ തര്‍സൊസില്‍ ജനച്ച യെഹൂദനും ഈ നഗരത്തില്‍ വളര്‍ന്നു ഗമാലിയേലിന്റെ കാല്‍ക്കല്‍ ഇരുന്നു പിതാക്കനാരുടെ ന്യായപ്രമാണം സൂക്ഷ്മതയോടെ അഭ്യസിച്ചവനുമാകയാല്‍ നിങ്ങള്‍ എല്ലാവരും ഇന്നു ഇരിക്കുന്നതുപോലെ ദൈവസ്വേയില്‍ എരിവുള്ളവനായിരുന്നു.
പിന്നെ ഞാന്‍ സുറിയ കിലിക്യ ദിക്കുകളിലേക്കു പോയി.