Home Bibles പ്രവൃത്തികൾ 25:21 · മലയാളം ബൈബിൾ
പ്രവൃത്തികൾ 25:21 · മലയാളം ബൈബിൾ

എന്നാല്‍ പൌലൊസ് ചക്രവര്‍ത്തിതിരുമനസ്സിലെ വിധിക്കായി തന്നെ സൂക്ഷിക്കേണം എന്നു അഭയംചൊല്ലുകയാല്‍ കൈസരുടെ അടുക്കല്‍ അയക്കുവോളം അവനെ സൂക്ഷിപ്പാന്‍ കല്പിച്ചു.

Cross references

ലൂക്കോസ് 2:1

ആ കാലത്തു ലോകം ഒക്കെയും പേര്‍വഴി ചാര്‍ത്തേണം എന്നു ഔഗുസ്തൊസ് കൈസരുടെ ഒരു ആജ്ഞ പുറപ്പെട്ടു.

പ്രവൃത്തികൾ 25:10

അവിടെ എന്നെ വിസ്രിക്കേണ്ടതാകുന്നു; യെഹൂദന്മാരോടു ഞാന്‍ ഒരു അന്യായവും ചെയ്തിട്ടില്ല; അതു നീയും നല്ലവണ്ണം അറിഞ്ഞിരിക്കുന്നു.

പ്രവൃത്തികൾ 26:32

കൈസരെ അഭയം ചൊല്ലിയിരുന്നില്ലെങ്കില്‍ അവനെ വിട്ടയപ്പാന്‍ കഴിയുമായിരുന്നു എന്നു അഗ്രിപ്പാവു ഫെസ്തൊസിനോടു പറഞ്ഞു.

2 തിമോത്തെയോസ് 4:16

എന്റെ ഒന്നാം പ്രതിവാദത്തില്‍ ആരും എനിക്കു തുണ നിന്നില്ല; എല്ലാവരും എന്നെ കൈവിട്ടു; അതു അവര്‍ക്കും കണക്കിടാതിരിക്കട്ടെ.

Interlinear

Choose Theme