എങ്കിലും സഹസ്രാധിപനായ ലുസിയാസ് വളരെ ബലത്തോടു വന്നു അവനെ ഞങ്ങളുടെ കയ്യില്‍നിന്നു പിടിച്ചുകൊണ്ടുപോയി.
Cross references
അവര്‍ ദോഷം ചെയ്തിട്ടല്ലാതെ ഉറങ്ങുകയില്ല; വല്ലവരെയും വീഴിച്ചിട്ടല്ലാതെ അവര്‍ക്കും ഉറക്കം വരികയില്ല.
അവന്‍ ക്ഷണത്തില്‍ പടയാളികളെയും ശതാധിപന്മാരെയും കൂട്ടിക്കൊണ്ടു അവരുടെ നേരെ പാഞ്ഞുവന്നു; അവര്‍ സഹസ്രാധിപനെയും പടയാളികളെയും കണ്ടപ്പോള്‍ പൌലൊസിനെ അടിക്കുന്നത് നിറുത്തി.
പുരുഷാരത്തിന്റെ ബലാല്‍ക്കാരം പേടിച്ചിട്ടു പടയാളികള്‍ അവനെ എടുക്കേണ്ടിവന്നു.
അങ്ങനെ വലിയ ഇടച്ചല്‍ ആയതുകൊണ്ടു അവര്‍ പൌലൊസിനെ ചീന്തിക്കളയും എന്നു സഹസ്രാധിപന്‍ പേടിച്ചു, പടയാളികള്‍ ഇറങ്ങിവന്നു അവനെ അവരുടെ നടുവില്‍ നിന്നു പിടിച്ചെടുത്തു കോട്ടയില്‍ കൊണ്ടുപോകുവാന്‍ കല്പിച്ചു.
പിന്നെ അവന്‍ ശതാധിപന്മാരില്‍ രണ്ടുപേരെ വരുത്തിഈ രാത്രിയില്‍ മൂന്നാം മണിനേരത്തു കൈസര്യകൂ പോകുവാന്‍ ഇരുനൂറു കാലാളെയും എഴുപതു കുതിരച്ചേവകരെയും ഇരുനൂറു കുന്തക്കാരെയും ഒരുക്കുവിന്‍ .