പ്രവൃത്തികൾ 22:9 · മലയാളം ബൈബിൾ
എന്നോടു കൂടെയുള്ളവര്‍ വെളിച്ചം കണ്ടു എങ്കിലും എന്നോടു സംസാരിക്കുന്നവന്റെ ശബ്ദം കേട്ടില്ല.
Cross references
ദാനിയേൽ 10:7
ദാനീയേല്‍ എന്ന ഞാന്‍ മാത്രം ഈ ദര്‍ശനം കണ്ടു; എന്നോടുകൂടെ ഉണ്ടായിരുന്ന ആളുകള്‍ ദര്‍ശനം കണ്ടില്ല; എങ്കിലും ഒരു മഹാഭ്രമം അവര്‍ക്കും പിടിച്ചിട്ടു അവര്‍ ഔടിയൊളിച്ചു.
യോഹന്നാൻ 12:29
അതുകേട്ടിട്ടു അരികെ നിലക്കുന്ന പുരുഷാരംഇടി ഉണ്ടായി എന്നു പറഞ്ഞു; മറ്റു ചിലര്‍ ഒരു ദൈവദൂതന്‍ അവനോടു സംസാരിച്ചു എന്നു പറഞ്ഞു.
പ്രവൃത്തികൾ 9:7
അവനോടുകൂടെ പ്രയാണം ചെയ്ത പുരുഷന്മാര്‍ ശബ്ദം കേട്ടു എങ്കിലും ആരെയും കാണാതെ മരവിച്ചു നിന്നു.
പ്രവൃത്തികൾ 26:13
രാജാവേ, നട്ടുച്ചെക്കു ഞാന്‍ വഴിയില്‍വെച്ചു സൂര്യന്റെ പ്രകാശത്തെ കവിഞ്ഞൊരു വെളിച്ചം ആകാശത്തില്‍ നിന്നു എന്നെയും എന്നോടു കൂടെ യാത്രചെയ്യുന്നവരെയും ചുറ്റി പ്രകാശിക്കുന്നതു കണ്ടു.