Home Bibles പ്രവൃത്തികൾ 21:19 · മലയാളം ബൈബിൾ
പ്രവൃത്തികൾ 21:19 · മലയാളം ബൈബിൾ

അവര്‍ കേട്ടു ദൈവത്തെ മഹത്വപ്പെടുത്തി. പിന്നെ അവനോടു പറഞ്ഞതുസഹോദരാ, യെഹൂദന്മാരുടെ ഇടയില്‍ വിശ്വസിച്ചിരിക്കുന്നവര്‍ എത്ര ആയിരം ഉണ്ടു എന്നു നീ കാണുന്നുവല്ലോ; അവര്‍ എല്ലാവരും ന്യായ പ്രമാണതല്പരന്മാര്‍ ആകുന്നു.

Cross references

പ്രവൃത്തികൾ 1:17

അവന്‍ ഞങ്ങളുടെ എണ്ണത്തില്‍ ഉള്‍പ്പെട്ടവനായി ഈ ശുശ്രൂഷയില്‍ പങ്കുലഭിച്ചിരുന്നുവല്ലോ.

പ്രവൃത്തികൾ 11:4

പത്രൊസ് കാര്യം ആദിമുതല്‍ ക്രമമായി അവരോടു വിവരിച്ചുപറഞ്ഞതു

പ്രവൃത്തികൾ 14:27

അവിടെ എത്തിയശേഷം സഭയെ ഒരുമിച്ചു കൂട്ടി, ദൈവം തങ്ങളോടുകൂടെ ഇരുന്നു ചെയ്തതൊക്കെയും ജാതികള്‍ക്കു വിശ്വാസത്തിന്റെ വാതില്‍ തുറന്നുകൊടുത്തതും അറിയിച്ചു.

പ്രവൃത്തികൾ 15:4

അവര്‍ യെരൂശലേമില്‍ എത്തിയാറെ സഭയും അപ്പൊസ്തലന്മാരും മൂപ്പന്മാരും അവരെ കൈക്കൊണ്ടു; ദൈവം തങ്ങളോടുകൂടെ ഇരുന്നു ചെയ്തതൊക്കയും അവര്‍ അറിയിച്ചു.

പ്രവൃത്തികൾ 15:12

ജനസമൂഹം എല്ലാം മിണ്ടാതെ ബര്‍ന്നബാസും പൌലൊസും ദൈവം തങ്ങളെക്കൊണ്ടു ജാതികളുടെ ഇടയില്‍ ചെയ്യിച്ച അടയാളങ്ങളും അത്ഭുതങ്ങളും എല്ലാം വിവരിക്കുന്നതു കേട്ടുകൊണ്ടിരുന്നു.

പ്രവൃത്തികൾ 20:24

എങ്കിലും ഞാന്‍ എന്റെ പ്രാണനെ വിലയേറിയതായി എണ്ണുന്നില്ല; എന്റെ ഔട്ടവും ദൈവകൃപയുടെ സുവിശേഷത്തിന്നു സാക്ഷ്യം പറയേണ്ടതിന്നു കര്‍ത്താവായ യേശുതന്ന ശുശ്രൂഷയും തികെക്കേണം എന്നേ എനിക്കുള്ളു.

റോമർ 15:18

ക്രിസ്തു ഞാന്‍ മുഖാന്തരം ജാതികളുടെ അനുസരണത്തിന്നായിട്ടു വചനത്താലും പ്രവൃത്തിയാലും അടയാളങ്ങളുടെയും അത്ഭുതങ്ങളുടെയും ശക്തികൊണ്ടും പരിശുദ്ധാത്മാവിന്റെ ശക്തികൊണ്ടും പ്രവര്‍ത്തിച്ചതു അല്ലാതെ മറ്റൊന്നും മിണ്ടുവാന്‍ ഞാന്‍ തുനിയുകയില്ല.

1 കൊരിന്ത്യർ 3:5

അപ്പൊല്ലോസ് ആര്‍? പൌലൊസ് ആര്‍? തങ്ങള്‍ക്കു കര്‍ത്താവു നല്കിയതുപോലെ നിങ്ങള്‍ വിശ്വസിപ്പാന്‍ കാരണമായിത്തീര്‍ന്ന ശുശ്രൂഷക്കാരത്രേ.

1 കൊരിന്ത്യർ 15:10

ഞാനാകട്ടെ അവരാകട്ടെ ഇവ്വണ്ണം ഞങ്ങള്‍ പ്രസംഗിക്കുന്നു; ഇവ്വണ്ണം നിങ്ങള്‍ വിശ്വസിച്ചുമിരിക്കുന്നു.

2 കൊരിന്ത്യർ 6:1

നിങ്ങള്‍ക്കു ദൈവത്തിന്റെ കൃപ ലഭിച്ചതു വ്യര്‍ത്ഥമായിത്തീരരുതു എന്നു ഞങ്ങള്‍ സഹപ്രവൃത്തിക്കാരായി നിങ്ങളെ പ്രബോധിപ്പിക്കുന്നു.

2 കൊരിന്ത്യർ 12:12

അപ്പൊസ്തലന്റെ ലക്ഷണങ്ങള്‍ പൂര്‍ണ്ണ സഹിഷ്ണുതയിലും അടയാളങ്ങളാലും അത്ഭുതങ്ങളാലും വീര്‍യ്യപ്രവൃത്തികളാലും നിങ്ങളുടെ ഇടയില്‍ വെളിപ്പെട്ടുവന്നുവല്ലോ.

Interlinear

Choose Theme