അവിടത്തെ താമസം കഴിഞ്ഞിട്ടു ഞങ്ങള്‍ യാത്രെക്കു കോപ്പുകൂട്ടി യെരൂശലേമിലേക്കു പോയി.
Cross references
അവന്‍ നിങ്ങളുടെ മറ്റേ സഹോദരനെയും ബേന്യാമീനെയും നിങ്ങളോടുകൂടെ അയക്കേണ്ടതിന്നു സര്‍വ്വശക്തിയുള്ള ദൈവം അവന്നു നിങ്ങളോടു കരുണ തോന്നിക്കട്ടെ; എന്നാല്‍ ഞാന്‍ മക്കളില്ലാത്തവനാകേണമെങ്കില്‍ ആകട്ടെ.
അങ്ങനെ ശമൂവേല്‍ സകലവും അവനെ അറിയിച്ചു; ഒന്നും മറെച്ചില്ല. എന്നാറെ അവന്‍ യഹോവയല്ലോ; തന്റെ ഇഷ്ടംപോലെ ചെയ്യട്ടേ എന്നു പറഞ്ഞു.
രാജാവു സാദോക്കിനോടുനീ ദൈവത്തിന്റെ പെട്ടകം പട്ടണത്തിലേക്കു തിരികെ കൊണ്ടുപോക; യഹോവേക്കു എന്നോടു കൃപ തോന്നിയാല്‍ അവന്‍ എന്നെ മടിക്കവരുത്തും; ഇതും തിരുനിവാസവും കാണ്മാന്‍ എനിക്കു ഇടയാകും.
അതിന്നു ഹിസ്കീയാവു യെശയ്യാവോടുനീ പറഞ്ഞിരിക്കുന്ന യഹോവയുടെ വചനം നല്ലതു എന്നു പറഞ്ഞു; എന്റെ ജീവകാലത്തു സമാധാനവും സത്യവും ഉണ്ടായിരിക്കുമല്ലോ എന്നും അവന്‍ പറഞ്ഞു.
നിന്റെ രാജ്യം വരേണമേ; നിന്റെ ഇഷ്ടം സ്വര്‍ഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ;
പിന്നെ അവന്‍ ശിഷ്യന്മാരുടെ അടുക്കല്‍ വന്നു, അവര്‍ ഉറങ്ങുന്നതു കണ്ടു, പത്രൊസിനോടു“എന്നോടു കൂടെ ഒരു നാഴികപോലും ഉണര്‍ന്നിരിപ്പാന്‍ നിങ്ങള്‍ക്കു കഴിഞ്ഞില്ലയോ?
അനന്തരം അവന്‍ വന്നു, അവര്‍ കണ്ണിന്നു ഭാരം ഏറുകയാല്‍ പിന്നെയും ഉറങ്ങുന്നതുകണ്ടു.
അവന്‍ അവരോടു പറഞ്ഞതുനിങ്ങള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ ചൊല്ലേണ്ടിയതു(സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ) പിതാവേ, നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ; നിന്റെ രാജ്യം വരേണമേ; (നിന്റെ ഇഷ്ടം സ്വര്‍ഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ;)
പിതാവേ, നിനക്കു മനസ്സുണ്ടെങ്കില്‍ ഈ പാനപാത്രം എങ്കല്‍ നിന്നു നീക്കേണമേ; എങ്കിലും എന്റെ ഇഷ്ടമല്ല നിന്റെ ഇഷ്ടംതന്നെയാകട്ടെ എന്നു പ്രാര്‍ത്ഥിച്ചു.