Home Bibles പ്രവൃത്തികൾ 2:7 · മലയാളം ബൈബിൾ
പ്രവൃത്തികൾ 2:7 · മലയാളം ബൈബിൾ

എല്ലാവരും ഭ്രമിച്ചു ആശ്ചര്യപ്പെട്ടുഈ സംസാരിക്കുന്നവര്‍ എല്ലാം ഗലീലക്കാര്‍ അല്ലയോ?

Cross references

മത്തായി 4:18

അവന്‍ ഗലീലക്കടല്പുറത്തു നടക്കുമ്പോള്‍ പത്രൊസ് എന്നു പേരുള്ള ശിമോന്‍ , അവന്റെ സഹോദരനായ അന്ത്രെയാസ് എന്നിങ്ങനെ മീന്‍ പിടിക്കാരായ രണ്ടു സഹോദരന്മാര്‍ കടലില്‍ വല വീശുന്നതു കണ്ടു

മത്തായി 21:11

ഇവന്‍ ഗലീലയിലെ നസറെത്തില്‍നിന്നുള്ള പ്രവാചകനായ യേശു എന്നു പുരുഷാരം പറഞ്ഞു.

മത്തായി 26:73

അപ്പോള്‍ അവന്‍ ആ മനുഷ്യനെ ഞാന്‍ അറിയുന്നില്ല എന്നു പ്രാകുവാനും ആണയിടുവാനും തുടങ്ങി; ഉടനെ കോഴി ക്കുകി.

മർക്കോസ് 1:27

അവന്റെ ശ്രുതി വേഗത്തില്‍ ഗലീലനോടു എങ്ങും പരന്നു.

മർക്കോസ് 2:12

ഉടനെ അവന്‍ എഴുന്നേറ്റു കിടക്ക എടുത്തു എല്ലാവരും കാണ്‍കെ പുറപ്പെട്ടു; അതു കൊണ്ടു എല്ലാവരും വിസ്മയിച്ചുഇങ്ങനെ ഒരു നാളും കണ്ടിട്ടില്ല എന്നു പറഞ്ഞു ദൈവത്തെ മഹത്വപ്പെടുത്തി.

പ്രവൃത്തികൾ 1:11

ഗലീലാപുരുഷന്മാരേ, നിങ്ങള്‍ ആകാശത്തിലേക്കു നോക്കിനിലക്കുന്നതു എന്തു? നിങ്ങളെ വിട്ടു സ്വര്‍ഗ്ഗാരോഹണം ചെയ്ത ഈ യേശുവിനെ സ്വര്‍ഗ്ഗത്തിലേക്കു പോകുന്നവനായി നിങ്ങള്‍ കണ്ടതുപോലെ തന്നേ അവന്‍ വീണ്ടും വരും എന്നു പറഞ്ഞു.

പ്രവൃത്തികൾ 2:12

എല്ലാവരും ഭ്രമിച്ചു ചഞ്ചലിച്ചു; ഇതു എന്തായിരിക്കും എന്നു തമ്മില്‍ തമ്മില്‍ പറഞ്ഞു.

പ്രവൃത്തികൾ 3:10

ഇവന്‍ സുന്ദരം എന്ന ദൈവാലയഗോപുരത്തിങ്കല്‍ ഭിക്ഷ യാചിച്ചുകൊണ്ടു ഇരുന്നവന്‍ എന്നു അറിഞ്ഞു അവന്നു സംഭവിച്ചതിനെകുറിച്ചു വിസ്മയവും പരിഭ്രമവും നിറഞ്ഞവരായീതീര്‍ന്നു.

പ്രവൃത്തികൾ 14:11

പൌലൊസ് ചെയ്തതു പുരുഷാരം കണ്ടിട്ടുദേവന്മാര്‍ മനുഷ്യരൂപത്തില്‍ നമ്മുടെ അടുക്കല്‍ ഇറങ്ങിവന്നിരിക്കുന്നു എന്നു ലുക്കവോന്യഭാഷയില്‍ നിലവിളിച്ചു പറഞ്ഞു.

Interlinear

Choose Theme