ക്രിസ്തു കഷ്ടം അനുഭവിക്കയും മരിച്ചവരില്‍ നിന്നു ഉയിര്‍ത്തെഴുന്നേലക്കുയും ചെയ്യേണ്ടതു എന്നും ഞാന്‍ നിങ്ങളോടു അറിയിക്കുന്ന ഈ യേശുതന്നേ ക്രിസ്തു എന്നു തെളിയിച്ചു വിവരിച്ചുകൊണ്ടിരുന്നു.
Cross references
ക്രിസ്തു ഇങ്ങനെ കഷ്ടം അനുഭവിച്ചിട്ടു തന്റെ മഹത്വത്തില്‍ കടക്കേണ്ടതല്ലയോ എന്നു പറഞ്ഞു.
അവന്‍ വഴിയില്‍ നമ്മോടു സംസാരിച്ചു തിരുവെഴുത്തുകളെ തെളിയിക്കുമ്പോള്‍ നമ്മുടെ ഹൃദയം നമ്മുടെ ഉള്ളില്‍ കത്തിക്കൊണ്ടിരുന്നില്ലയോ എന്നു അവര്‍ തമ്മില്‍ പറഞ്ഞു.
പിന്നെ അവന്‍ അവരോടുഇതാകുന്നു നിങ്ങളോടുകൂടെ ഇരിക്കുമ്പോള്‍ ഞാന്‍ പറഞ്ഞ വാക്കു. മോശെയുടെ ന്യായപ്രമാണത്തിലും പ്രവാചകപുസ്തകങ്ങളിലും സങ്കീര്‍ത്തനങ്ങളിലും എന്നെക്കുറിച്ചു എഴുതിയിരിക്കുന്നതു ഒക്കെയും നിവൃത്തിയാകേണം എന്നുള്ളതു തന്നേ എന്നു പറഞ്ഞു തിരുവെഴുത്തുകളെ തിരിച്ചറിയേണ്ടതിന്നു അവരുടെ ബുദ്ധിയെ തുറന്നു.
ഇതിന്നു നിങ്ങള്‍ സാക്ഷികള്‍ ആകുന്നു.
അവന്‍ മരിച്ചവരില്‍ നിന്നു ഉയിര്‍ത്തെഴുന്നേല്‍ക്കേണ്ടതാകുന്നു എന്നുള്ള തിരുവെഴുത്തു അവര്‍ അതുവരെ അറിഞ്ഞില്ല.
അങ്ങനെ അവന്‍ അവരുമായി കൂടിയിരിക്കുമ്പോള്‍ അവരോടുനിങ്ങള്‍ യെരൂശലേമില്‍നിന്നു വാങ്ങിപ്പോകാതെ എന്നോടു കേട്ട പിതാവിന്റെ വാഗ്ദത്തത്തിനായി കാത്തിരിക്കേണം;
ഇതു യോവേല്‍ പ്രവാചകന്‍ മുഖാന്തരം അരുളിച്ചെയ്തതത്രേ; അതെന്തെന്നാല്‍
ദൈവമോ തന്റെ ക്രിസ്തു കഷ്ടം അനുഭവിക്കും എന്നു സകല പ്രവാചകന്മാരും മുഖാന്തരം മുന്നറിയിച്ചതു ഇങ്ങനെ നിവര്‍ത്തിച്ചു.
“ദൈവമായ കര്‍ത്താവു നിങ്ങളുടെ സഹോദരന്മാരില്‍നിന്നു എന്നെപ്പോലെ ഒരു പ്രവാചകനെ നിങ്ങള്‍ക്കു എഴുന്നേല്പിച്ചുതരും; അവന്‍ നിങ്ങളോടു സംസാരിക്കുന്ന സകലത്തിലും നിങ്ങള്‍ അവന്റെ വാക്കു കേള്‍ക്കേണം.”
ശൌലോ മേല്‍ക്കുമേല്‍ ശക്തിപ്രാപിച്ചു, യേശു തന്നേ ക്രിസ്തു എന്നു തെളിയിച്ചു ദമസ്കൊസില്‍ പാര്‍ക്കുംന്ന യെഹൂദന്മാരെ മിണ്ടാതാക്കി.
സഹോദരന്മാരേ, അബ്രാഹാംവംശത്തിലെ മക്കളും അവരോടു ചേര്‍ന്ന ദൈവഭക്തന്മാരുമായുള്ളാരേ, നമുക്കാകുന്നു ഈ രക്ഷാവചനം അയച്ചിരിക്കുന്നത്.
തിരുവെഴുത്തുകളിന്‍ പ്രകാരം മൂന്നാംനാള്‍ ഉയിര്‍ത്തെഴുന്നേറ്റു കേഫാവിന്നും
ഹാ ബുദ്ധിയില്ലാത്ത ഗലാത്യരേ, യേശു ക്രിസ്തു ക്രൂശിക്കപ്പെട്ടവനായി നിങ്ങളുടെ കണ്ണിന്നു മുമ്പില്‍ വരെച്ചുകിട്ടിയിരിക്കെ നിങ്ങളെ ക്ഷുദ്രംചെയ്തു മയക്കിയതു ആര്‍?
ഞങ്ങളുടെ സുവിശേഷം വചനമായി മാത്രമല്ല, ശക്തിയോടും പരിശുദ്ധാത്മാവോടും ബഹുനിശ്ചയത്തോടും കൂടെ ആയിരുന്നു നിങ്ങളുടെ അടുക്കല്‍ വന്നതു; നിങ്ങളുടെ നിമിത്തം ഞങ്ങള്‍ നിങ്ങളുടെ ഇടയില്‍ എങ്ങനെ പെരുമാറിയിരുന്നു എന്നു അറിയുന്നുവല്ലോ.