അധിപതികളുടെ മുമ്പില്‍ നിര്‍ത്തി; യെഹൂദന്മാരായ ഈ മനുഷ്യര്‍ നമ്മുടെ പട്ടണത്തെ കലക്കി,
Cross references
ആഹാബ് ഏലീയാവെ കണ്ടപ്പോള്‍ അവനോടുആര്‍ ഇതു? യിസ്രായേലിനെ കഷ്ടപ്പെടുത്തുന്നവനോ എന്നു ചോദിച്ചു.
തിരുമുമ്പില്‍നിന്നു പുറപ്പെട്ടു ഞങ്ങളുടെ അടുക്കല്‍ യെരൂശലേമില്‍ വന്നിരിക്കുന്ന യെഹൂദന്മാര്‍ മത്സരവും ദുഷ്ടതയുമുള്ള ആ പട്ടണം പണികയും അതിന്റെ മതിലുകള്‍ കെട്ടുകയും അടിസ്ഥാനങ്ങള്‍ നന്നാക്കുകയും ചെയ്യുന്നു.
പിന്നെ ഹാമാന്‍ അഹശ്വേരോശ്രാജാവിനോടുനിന്റെ രാജ്യത്തിലെ സകല സംസ്ഥാനങ്ങളിലുമുള്ള ജാതികളുടെ ഇടയില്‍ ഒരു ജാതി ചിന്നിച്ചിതറിക്കിടക്കുന്നു; അവരുടെ ന്യായപ്രമാണങ്ങള്‍ മറ്റുള്ള സകലജാതികളുടേതിനോടും വ്യത്യാസപ്പെട്ടിരിക്കുന്നു; അവര്‍ രാജാവിന്റെ പ്രമാണങ്ങളെ അനുസരിക്കുന്നതുമില്ല; അതുകൊണ്ടു അവരെ അങ്ങനെ വിടുന്നതു രാജാവിന്നു യോഗ്യമല്ല.
ഹെരോദാരാജാവു അതു കേട്ടിട്ടു അവനും യെരൂശലേം ഒക്കെയും ഭ്രമിച്ചു,
ലോകം നിങ്ങളെ പകെക്കുന്നു എങ്കില്‍ അതു നിങ്ങള്‍ക്കു മുമ്പെ എന്നെ പകെച്ചിരിക്കുന്നു എന്നു അറിവിന്‍ .
അവരെ കാണാഞ്ഞിട്ടു യാസോനെയും ചില സഹോദരന്മാരെയും നഗരാധിപന്മാരുടെ അടുക്കലേക്കു ഇഴെച്ചുകൊണ്ടുഭൂലോകത്തെ കലഹിപ്പിച്ചവര്‍ ഇവിടെയും എത്തി;
യെഹൂദന്മാര്‍ എല്ലാവരും റോമനഗരം വിട്ടു പോകണം എന്നു ക്ളൌദ്യൊസ് കല്പിച്ചതു കൊണ്ടു ഇത്തല്യയില്‍ നിന്നു ആ ഇടെക്കു വന്നവനായി പൊന്തൊസ്കാരന്‍ അക്വിലാസ് എന്നു പേരുള്ളോരു യെഹൂദനെയും അവന്റെ ഭാര്യ പ്രിസ്കില്ലയെയും കണ്ടു അവരുടെ അടുക്കല്‍ ചെന്നു.
എന്നാല്‍ അവന്‍ യെഹൂദന്‍ എന്നു അറിഞ്ഞപ്പോള്‍എഫെസ്യരുടെ അര്‍ത്തെമിസ് മഹാദേവി എന്നു എല്ലാവരും കൂടി രണ്ടു മണിനേരത്തോളം ഏകശബ്ദത്തോടെ ആര്‍ത്തുകൊണ്ടിരുന്നു.
എങ്കിലും ഈ മതഭേദത്തിന്നു എല്ലായിടത്തും വിരോധം പറയുന്നു എന്നു ഞങ്ങള്‍ അറിയുന്നതിനാല്‍ നിന്റെ മതം ഇന്നതു എന്നു നീ തന്നേ പറഞ്ഞുകേള്‍പ്പാന്‍ ആഗ്രഹിക്കുന്നു എന്നു പറഞ്ഞു.
ഈ ലോകത്തിന്നു അനുരൂപമാകാതെ നന്മയും പ്രസാദവും പൂര്‍ണ്ണതയുമുള്ള ദൈവഹിതം ഇന്നതെന്നു തിരിച്ചറിയേണ്ടതിന്നു മനസ്സു പുതുക്കി രൂപാന്തരപ്പെടുവിന്‍ .
വ്യഭിചാരിണികളായുള്ളോരേ, ലോകസ്നേഹം ദൈവത്തോടു ശത്രുത്വം ആകുന്നു എന്നു നിങ്ങള്‍ അറിയുന്നില്ലയോ? ആകയാല്‍ ലോകത്തിന്റെ സ്നേഹിതന്‍ ആകുവാന്‍ ഇച്ഛിക്കുന്നവനെല്ലാം ദൈവത്തിന്റെ ശത്രുവായിത്തീരുന്നു.