Home Bibles പ്രവൃത്തികൾ 15:35 · മലയാളം ബൈബിൾ
പ്രവൃത്തികൾ 15:35 · മലയാളം ബൈബിൾ

കുറെനാള്‍ കഴിഞ്ഞിട്ടു പൌലൊസ് ബര്‍ന്നബാസിനോടുനാം കര്‍ത്താവിന്റെ വചനം അറിയിച്ച പട്ടണംതോറും പിന്നെയും ചെന്നു സഹോദരന്മാര്‍ എങ്ങനെയിരിക്കുന്നു എന്നു നോക്കുക എന്നു പറഞ്ഞു.

Cross references

മത്തായി 28:19

ആകയാല്‍ നിങ്ങള്‍ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ സ്നാനം കഴിപ്പിച്ചും ഞാന്‍ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാന്‍ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു” സകലജാതികളെയും ശിഷ്യരാക്കിക്കൊള്‍വിന്‍ ; ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു എന്നു അരുളിച്ചെയ്തു.

പ്രവൃത്തികൾ 8:4

ചിതറിപ്പോയവര്‍ വചനം സുവിശേഷിച്ചുംകൊണ്ടു അവിടവിടെ സഞ്ചരിച്ചു.

പ്രവൃത്തികൾ 13:1

അന്ത്യൊക്ക്യയിലെ സഭയില്‍ ബര്‍ന്നബാസ്, നീഗര്‍ എന്നു പേരുള്ള ശിമോന്‍ , കുറേനക്കാരനായ ലൂക്യൊസ്, ഇട പ്രഭുവമായ ഹെരോദാവോടുകൂടെ വളര്‍ന്ന മനായേന്‍ , ശൌല്‍ എന്നീ പ്രവാചകന്മാരും ഉപദേഷ്ടാക്കന്മാരും ഉണ്ടായിരുന്നു.

പ്രവൃത്തികൾ 14:28

പിന്നെ അവന്‍ ശിഷ്യന്മാരോടുകൂടെ കുറെക്കാലം അവിടെ പാര്‍ത്തു.

1 തിമോത്തെയോസ് 2:7

തക്കസമയത്തു അറിയിക്കേണ്ടിയ ഈ സാക്ഷ്യത്തിന്നായി ഞാന്‍ പ്രസംഗിയും അപ്പൊസ്തലനുമായി — ഭോഷ്കല്ല, പരമാര്‍ത്ഥം തന്നേ പറയുന്നു — ജാതികളെ വിശ്വാസവും സത്യവും ഉപദേശിപ്പാന്‍ നിയമിക്കപ്പെട്ടിരിക്കുന്നു.

2 തിമോത്തെയോസ് 4:2

വചനം പ്രസംഗിക്ക; സമയത്തിലും അസമയത്തിലും ഒരുങ്ങിനില്‍ക്ക; സകല ദീര്‍ഘക്ഷമയോടും ഉപദേശത്തോടുംകൂടെ ശാസിക്ക; തര്‍ജ്ജനം ചെയ്ക; പ്രബോധിപ്പിക്ക.

Interlinear

Choose Theme