Home Bibles പ്രവൃത്തികൾ 15:28 · മലയാളം ബൈബിൾ
പ്രവൃത്തികൾ 15:28 · മലയാളം ബൈബിൾ

വിഗ്രഹാര്‍പ്പിതം, രക്തം, ശ്വാസംമുട്ടിച്ചത്തതു, പരസംഗം എന്നിവ വര്‍ജ്ജിക്കുന്നതു ആവശ്യം എന്നല്ലാതെ അധികമായ ഭാരം ഒന്നും നിങ്ങളുടെ മേല്‍ ചുമത്തരുതു എന്നു പരിശുദ്ധാത്മാവിന്നും ഞങ്ങള്‍ക്കും തോന്നിയിരിക്കുന്നു.

Cross references

മത്തായി 11:30

എന്റെ നുകം മൃദുവും എന്റെ ചുമടു ലഘുവും ആകുന്നു.”

മത്തായി 23:4

അവര്‍ ഘനമുള്ള ചുമടുകളെ കെട്ടി മനുഷ്യരുടെ തോളില്‍ വെക്കുന്നു; ഒരു വിരല്‍ കെണ്ടുപോലും അവയെ തൊടുവാന്‍ അവര്‍ക്കും മനസ്സില്ല.

യോഹന്നാൻ 16:13

സത്യത്തിന്റെ ആത്മാവു വരുമ്പോഴോ അവന്‍ നിങ്ങളെ സകല സത്യത്തിലും വഴിനടത്തും; അവന്‍ സ്വയമായി സംസാരിക്കാതെ താന്‍ കേള്‍ക്കുന്നതു സംസാരിക്കയും വരുവാനുള്ളതു നിങ്ങള്‍ക്കു അറിയിച്ചുതരികയും ചെയ്യും.

പ്രവൃത്തികൾ 5:32

ഈ വസ്തുതെക്കു ഞങ്ങളും ദൈവം തന്നെ അനുസരിക്കുന്നവര്‍ക്കും നല്കിയ പരിശുദ്ധാത്മാവും സാക്ഷികള്‍ ആകുന്നു എന്നു ഉത്തരം പറഞ്ഞു.

പ്രവൃത്തികൾ 15:8

ഹൃദയങ്ങളെ അറിയുന്ന ദൈവം നമുക്കു തന്നതുപോലെ അവര്‍ക്കും പരിശുദ്ധാത്മാവിനെ കൊടുത്തുകൊണ്ടു സാക്ഷിനിന്നു വിശ്വാസത്താല്‍

പ്രവൃത്തികൾ 15:19

ആകയാല്‍ ജാതികളില്‍നിന്നു ദൈവത്തിങ്കലേക്കു തിരിയുന്നവരെ നാം അസഹ്യപ്പെടുത്താതെ

പ്രവൃത്തികൾ 15:25

ഞങ്ങള്‍ ചില പുരുഷന്മാരെ തിരഞ്ഞെടുത്തു നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ നാമത്തിന്നു വേണ്ടി പ്രാണത്യാഗം ചെയ്തവരായ നമ്മുടെ

1 കൊരിന്ത്യർ 7:25

കന്യകമാരെക്കുറിച്ചു എനിക്കു കര്‍ത്താവിന്റെ കല്പനയില്ല; എങ്കിലും വിശ്വസ്തന്‍ ആകുവാന്തക്കവണ്ണം കര്‍ത്താവിന്റെ കരുണ ലഭിച്ചവനായി ഞാന്‍ അഭിപ്രായം പറയുന്നു.

1 കൊരിന്ത്യർ 7:40

എന്നാല്‍ അവള്‍ അങ്ങനെതന്നേ പാര്‍ത്തുകൊണ്ടാല്‍ ഭാഗ്യമേറിയവള്‍ എന്നു എന്റെ അഭിപ്രായം; ദൈവാത്മാവു എനിക്കും ഉണ്ടു എന്നു തോന്നുന്നു.

1 കൊരിന്ത്യർ 14:37

താന്‍ പ്രവാചകന്‍ എന്നോ ആത്മികന്‍ എന്നോ ഒരുത്തന്നു തോന്നുന്നു എങ്കില്‍, ഞാന്‍ നിങ്ങള്‍ക്കു എഴുതുന്നതു കര്‍ത്താവിന്റെ കല്പന ആകുന്നു എന്നു അവന്‍ അറിഞ്ഞുകൊള്ളട്ടെ.

1 തെസ്സലോനിക്ക്യർ 4:8

ആകയാല്‍ തുച്ഛീകരിക്കുന്നവന്‍ മനുഷ്യനെ അല്ല, തന്റെ പരിശുദ്ധാത്മാവിനെ നിങ്ങള്‍ക്കു തരുന്ന ദൈവത്തെ തന്നേ തുച്ഛീകരിക്കുന്നു.

1 പത്രോസ് 1:12

തങ്ങള്‍ക്കായിട്ടല്ല നിങ്ങള്‍ക്കായിട്ടത്രേ തങ്ങള്‍ ആ ശുശ്രൂഷ ചെയ്യുന്നു എന്നു അവര്‍ക്കും വെളിപ്പെട്ടു; സ്വര്‍ഗ്ഗത്തില്‍ നിന്നു അയച്ച പരിശുദ്ധാത്മാവിനാല്‍ നിങ്ങളോടു സുവിശേഷം അറിയിച്ചവര്‍ അതു ഇപ്പോള്‍ നിങ്ങളെ ഗ്രഹിപ്പിച്ചിരിക്കുന്നു. അതിലേക്കു ദൈവദൂതന്മാരും കുനിഞ്ഞുനോക്കുവാന്‍ ആഗ്രഹിക്കുന്നു.

വെളിപ്പാട് 2:24

എന്നാല്‍ ഈ ഉപദേശം കൈക്കൊള്ളാതെയും അവര്‍ പറയുംപോലെ സാത്താന്റെ ആഴങ്ങള്‍ അറിഞ്ഞിട്ടില്ലാതെയും തുയഥൈരയിലെ ശേഷം പേരോടുവേറൊരു ഭാരം ഞാന്‍ നിങ്ങളുടെ മേല്‍ ചുമത്തുന്നില്ല.

Interlinear

Choose Theme