എന്നാല്‍ പട്ടണത്തിലെ ജനസമൂഹം ഭിന്നിച്ചു ചിലര്‍ അപ്പൊസ്തലന്മാരുടെ പക്ഷത്തിലും ആയി.
Cross references
മകന്‍ അപ്പനെ നിന്ദിക്കുന്നു; മകള്‍ അമ്മയോടും മരുമകള്‍ അമ്മാവിയമ്മയോടും എതിര്‍ത്തുനിലക്കുന്നു; മനുഷ്യന്റെ ശത്രുക്കള്‍ അവന്റെ വിട്ടുകാര്‍ തന്നേ.
ഞാന്‍ ഭൂമിയില്‍ സമാധാനം വരുത്തുവാന്‍ വന്നു എന്നു നിരൂപിക്കരുതു; സമാധാനം അല്ല വാള്‍ അത്രേ വരുത്തുവാന്‍ ഞാന്‍ വന്നതു.
പിന്നെ ശിമ്യോന്‍ അവരെ അനുഗ്രഹിച്ചു അവന്റെ അമ്മയായ മറിയയോടുഅനേകഹൃദയങ്ങളിലെ വിചാരം വെളിപ്പെടേണ്ടതിന്നു ഇവനെ യിസ്രായേലില്‍ പലരുടെയും വീഴ്ചെയക്കും എഴുന്നേല്പിന്നും മറുത്തുപറയുന്ന അടയാളത്തിന്നുമായി വെച്ചിരിക്കുന്നു.
ബലവാന്‍ ആയുധം ധരിച്ചു തന്റെ അരമന കാക്കുമ്പോള്‍ അവന്റെ വസ്തുവക ഉറപ്പോടെ ഇരിക്കുന്നു.
ഇനിമേല്‍ ഒരു വീട്ടില്‍ ഇരുവരോടു മൂവരും മൂവരോടു ഇരുവരും ഇങ്ങനെ അഞ്ചുപേര്‍ തമ്മില്‍ ഛിദ്രിച്ചിരിക്കും.
ചേവകര്‍ മഹാപുരോഹിതന്മാരുടെയും പരീശന്മാരുടെയും അടുക്കല്‍ മടങ്ങിവന്നപ്പോള്‍ അവര്‍ അവരോടുനിങ്ങള്‍ അവനെ കൊണ്ടുവരാഞ്ഞതു എന്തു എന്നു ചോദിച്ചതിന്നു
അവര്‍ കര്‍ത്താവിനെ ആരാധിച്ചും ഉപവസിച്ചുംകൊണ്ടിരിക്കുമ്പോള്‍ഞാന്‍ ബര്‍ന്നബാസിനെയും ശെഘിനെയും വിളിച്ചിരിക്കുന്ന വേലെക്കായിട്ടു അവരെ എനിക്കു വേര്‍തിരിപ്പിന്‍ എന്നു പരിശുദ്ധാത്മാവു പറഞ്ഞു.
ഇതു അപ്പൊസ്തലന്മാരായ ബര്‍ന്നബാസും പൌലൊസും കേട്ടിട്ടു വസ്ത്രം കീറിക്കൊണ്ടു പുരുഷാരത്തിന്റെ ഇടയിലേക്കു ഔടിച്ചെന്നു നിലവിളിച്ചു പറഞ്ഞതു
അവരില്‍ ചിലരും ഭക്തിയുള്ള യവനന്മാരില്‍ ഒരു വലിയ കൂട്ടവും മാന്യസ്ത്രീകളില്‍ അനേകരും വിശ്വസിച്ചു പൌലൊസിനോടും ശീലാസിനോടും ചേര്‍ന്നു.
എന്നാല്‍ ചിലര്‍ കഠിനപ്പെട്ടു അനുസരിക്കാതെ പുരുഷാരത്തിന്റെ മുമ്പാകെ ഈ മാര്‍ഗ്ഗത്തെ ദുഷിച്ചപ്പോള്‍ അവന്‍ അവരെ വിട്ടു ശിഷ്യന്മാരെ വേര്‍തിരിച്ചു, തുറന്നൊസിന്റെ പാഠശാലയില്‍ ദിനംപ്രതി സംവാദിച്ചുപോന്നു.
അവന്‍ പറഞ്ഞതു ചിലര്‍ സമ്മതിച്ചു; ചിലര്‍ വിശ്വസിച്ചില്ല.
ശേഷം അപ്പൊസ്തലന്മാരും കര്‍ത്താവിന്റെ സഹോദരന്മാരും കേഫാവും ചെയ്യുന്നതുപോലെ ഭാര്‍യ്യയായോരു സഹോദരിയുമായി സഞ്ചരിപ്പാന്‍ ഞങ്ങള്‍ക്കു അധികാരമില്ലയൊ?