Home Bibles പ്രവൃത്തികൾ 14:20 · മലയാളം ബൈബിൾ
പ്രവൃത്തികൾ 14:20 · മലയാളം ബൈബിൾ

എന്നാല്‍ ശിഷ്യന്മാര്‍ അവനെ ചുറ്റിനില്‍ക്കയില്‍ അവന്‍ എഴുന്നേറ്റു പട്ടണത്തില്‍ ചെന്നു; പിറ്റെന്നാള്‍ ബര്‍ന്നബാസിനോടു കൂടി ദെര്‍ബ്ബെക്കു പോയി.

Cross references

പ്രവൃത്തികൾ 11:26

അവര്‍ ഒരു സംവത്സരം മുഴുവനും സഭായോഗങ്ങളില്‍ കൂടുകയും ബഹുജനത്തെ ഉപദേശിക്കയും ചെയ്തു; ആദ്യം അന്ത്യൊക്ക്യയില്‍വെച്ചു ശിഷ്യന്മാര്‍ക്കും ക്രിസ്ത്യാനികള്‍ എന്നു പേര്‍ ഉണ്ടായി.

പ്രവൃത്തികൾ 12:17

അവര്‍ മിണ്ടാതിരിപ്പാന്‍ അവന്‍ ആംഗ്യം കാട്ടി, കര്‍ത്താവു തന്നെ തടവില്‍നിന്നു പുറപ്പെടുവിച്ച വിവരം പറഞ്ഞു കേള്‍പ്പിച്ചു; ഇതു യാക്കോബിനോടും ശേഷം സഹോദരന്മാരോടും അറിയിപ്പിന്‍ എന്നു പറഞ്ഞു; പിന്നെ അവന്‍ പുറപ്പെട്ടു വേറൊരു സ്ഥലത്തേക്കു പോയി.

പ്രവൃത്തികൾ 14:6

ദെര്‍ബ്ബ ഇന്ന ലുക്കവോന്യപട്ടണങ്ങളിലേക്കും ചുറ്റുമുള്ള ദേശത്തിലേക്കും

പ്രവൃത്തികൾ 14:22

വിശ്വാസത്തില്‍ നില നില്‍ക്കേണം എന്നും നാം അനേകം കഷ്ടങ്ങളില്‍കൂടി ദൈവരാജ്യത്തില്‍ കടക്കേണ്ടതാകുന്നു എന്നും പ്രബോധിപ്പിച്ചു ശിഷ്യന്മാരുടെ മനസ്സു ഉറപ്പിച്ചു പോന്നു.

പ്രവൃത്തികൾ 14:28

പിന്നെ അവന്‍ ശിഷ്യന്മാരോടുകൂടെ കുറെക്കാലം അവിടെ പാര്‍ത്തു.

പ്രവൃത്തികൾ 16:1

അവന്‍ ദെര്‍ബ്ബെയിലും ലുസ്ത്രയിലും ചെന്നു. അവിടെ വിശ്വാസമുള്ളോരു യെഹൂദ സ്ത്രീയുടെ മകനായി തിമൊഥെയൊസ് എന്നു പേരുള്ള ഒരു ശിഷ്യന്‍ ഉണ്ടായിരുന്നു. അവന്റെ അപ്പന്‍ യവനനായിരുന്നു.

പ്രവൃത്തികൾ 16:40

അവര്‍ തടവു വിട്ടു ലുദിയയുടെ വീട്ടില്‍ ചെന്നു സഹോദരന്മാരെ കണ്ടു ആശ്വസിപ്പിച്ചശേഷം പുറപ്പെട്ടു പോയി.

പ്രവൃത്തികൾ 20:1

കലഹം ശമിച്ചശേഷം പൌലൊസ് ശിഷ്യന്മാരെ കൂട്ടിവരുത്തി പ്രബോധിപ്പിച്ചിട്ടു യാത്രപറഞ്ഞു മക്കെദോന്യെക്കു പുറപ്പെട്ടു പോയി.

പ്രവൃത്തികൾ 20:9

പൌലൊസ് വളരെ നേരം സംഭാഷിക്കയാല്‍ നിദ്രാവശനായി മൂന്നാം തട്ടില്‍ നിന്നു താഴെ വീണു; അവനെ മരിച്ചവനായി എടുത്തു കൊണ്ടുവന്നു.

2 കൊരിന്ത്യർ 1:9

അതേ, ഞങ്ങളില്‍ അല്ല, മരിച്ചവരെ ഉയിര്‍പ്പിക്കുന്ന ദൈവത്തില്‍ തന്നേ ആശ്രയിപ്പാന്‍ തക്കവണ്ണം ഞങ്ങള്‍ മരിക്കും എന്നു ഉള്ളില്‍ നിര്‍ണ്ണയിക്കേണ്ടിവന്നു.

2 കൊരിന്ത്യർ 6:9

ആരും അറിയാത്തവരെന്നിട്ടും എല്ലാവരും നല്ലവണ്ണം അറിയുന്നവര്‍, മരിക്കുന്നവരെന്നിട്ടും ഇതാ, ഞങ്ങള്‍ ജീവിക്കുന്നു; ശിക്ഷിക്കപ്പെടുന്നവരെന്നിട്ടും കൊല്ലപ്പെടാത്തവര്‍;

വെളിപ്പാട് 11:7

അവര്‍ തങ്ങളുടെ സാക്ഷ്യം തികെച്ചശേഷം ആഴത്തില്‍ നിന്നു കയറി വരുന്ന മൃഗം അവരോടു പടവെട്ടി അവരെ ജയിച്ചു കൊന്നുകളയും.

Interlinear

Choose Theme