Home Bibles പ്രവൃത്തികൾ 13:50 · മലയാളം ബൈബിൾ
പ്രവൃത്തികൾ 13:50 · മലയാളം ബൈബിൾ

യെഹൂദന്മാരോ ഭക്തിയുള്ള മാന്യ സ്ത്രീകളെയും പട്ടണത്തിലെ പ്രധാനികളെയും ഇളക്കി പൌലൊസിന്റെയും ബര്‍ന്നബാസിന്റെയും നേരെ ഉപദ്രവമുണ്ടാക്കി അവരെ തങ്ങളുടെ അതിരുകളില്‍ നിന്നു പുറത്താക്കിക്കളഞ്ഞു.

Cross references

1 രാജാക്കന്മാർ 21:25

എന്നാല്‍ യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്‍വാന്‍ തന്നെത്താന്‍ വിറ്റുകളഞ്ഞ ആഹാബിനെപ്പോലെ ആരും ഉണ്ടായിട്ടില്ല; അവന്റെ ഭാര്യ ഈസേബെല്‍ അവനെ അതിന്നായി ഉത്സാഹിപ്പിച്ചിരുന്നു.

യേശയ്യാവ് 66:5

യഹോവയുടെ വചനത്തിങ്കല്‍ വിറെക്കുന്നവരേ, അവന്റെ വചനം കേട്ടുകൊള്‍വിന്‍ ‍; നിങ്ങളെ പകെച്ചു, എന്റെ നാമംനിമിത്തം നിങ്ങളെ പുറത്താക്കിക്കളയുന്ന നിങ്ങളുടെ സഹോദരന്മാര്‍‍ഞങ്ങള്‍ നിങ്ങളുടെ സന്തോഷം കണ്ടു രസിക്കേണ്ടതിന്നു യഹോവ തന്നെത്താന്‍ മഹത്വീകരിക്കട്ടെ എന്നു പറയുന്നുവല്ലോ; എന്നാല്‍ അവര്‍‍ ലജ്ജിച്ചുപോകും

ആമോസ് 7:12

എന്നാല്‍ ആമോസിനോടു അമസ്യാവുഎടോ ദര്‍ശകാ, യെഹൂദാദേശത്തിലേക്കു ഔടിപ്പൊയ്ക്കൊള്‍ക; അവിടെ പ്രവചിച്ചു അഹോവൃത്തി കഴിച്ചുകൊള്‍ക.

മത്തായി 10:23

എന്നാല്‍ ഒരു പട്ടണത്തില്‍ നിങ്ങളെ ഉപദ്രവിച്ചാല്‍ മറ്റൊന്നിലേക്കു ഔടിപ്പോകുവിന്‍ . മനുഷ്യപുത്രന്‍ വരുവോളം നിങ്ങള്‍ യിസ്രായേല്‍ പട്ടണങ്ങളെ സഞചരിച്ചു തീരുകയില്ല എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു.

മർക്കോസ് 5:17

അപ്പോള്‍ അവര്‍ അവനോടു തങ്ങളുടെ അതിര്‍ വിട്ടുപോകുവാന്‍ അപേക്ഷിച്ചു തുടങ്ങി.

പ്രവൃത്തികൾ 2:5

അന്നു ആകാശത്തിന്‍ കീഴുള്ള സകല ജാതികളില്‍ നിന്നും യെരൂശലേമില്‍ വന്നു പാര്‍ക്കുംന്ന യെഹൂദന്മാരായ ഭക്തിയുള്ള പുരുഷന്മാര്‍ ഉണ്ടായിരുന്നു.

പ്രവൃത്തികൾ 6:12

ജനത്തേയും മൂപ്പന്മാരെയും ശാസ്ത്രിമാരെയും ഇളക്കി, അവന്റെ നേരെ ചെന്നു അവനെ പിടിച്ചു ന്യായാധിപസംഘത്തില്‍ കൊണ്ടു പോയി

പ്രവൃത്തികൾ 8:1

അവനെ കുലചെയ്തതു ശൌലിന്നു സമ്മതമായിരുന്നു. അന്നു യെരൂശലേമിലെ സഭെക്കു ഒരു വലിയ ഉപദ്രവം നേരിട്ടു; അപ്പൊസ്തലന്മാര്‍ ഒഴികെ എല്ലാവരും യെഹുദ്യ ശമര്യ ദേശങ്ങളില്‍ ചിതറിപ്പോയി.

പ്രവൃത്തികൾ 13:43

പള്ളി പിരിഞ്ഞശേഷം യെഹൂദന്മാരിലും ഭക്തിയുള്ള യെഹൂദമതാനുസാരികളിലും പലര്‍ പൌലൊസിനെയും ബര്‍ന്നാബാസിനെയും അനുഗമിച്ചു; അവര്‍ അവരോടു സംസാരിച്ചു ദൈവ കൃപയില്‍ നിലനില്‍ക്കേണ്ടതിന്നു അവരെ ഉത്സാഹിപ്പിച്ചു.

പ്രവൃത്തികൾ 13:45

യെഹൂദന്മാരോ പുരുഷാരത്തെ കണ്ടു അസൂയ നിറഞ്ഞവരായി ദുഷിച്ചുകൊണ്ടു പൌലൊസ് സംസാരിക്കുന്നതിന്നു എതിര്‍ പറഞ്ഞു.

പ്രവൃത്തികൾ 14:2

വിശ്വസിക്കാത്ത യെഹൂദന്മാരോ ജാതികളുടെ മനസ്സു സഹോദരന്മാരുടെ നേരെ ഇളക്കി വഷളാക്കി.

പ്രവൃത്തികൾ 14:19

എന്നാല്‍ അന്ത്യൊക്ക്യയില്‍ നിന്നും ഇക്കോന്യയില്‍ നിന്നും യെഹൂദന്മാര്‍ വന്നു കൂടി പുരുഷാരത്തെ വശത്താക്കി പൌലൊസിനെ കല്ലെറിഞ്ഞു; അവന്‍ മരിച്ചു എന്നു വിചാരിച്ചിട്ടു അവനെ പട്ടണത്തിന്നു പുറത്തേക്കു ഇഴെച്ചു കളഞ്ഞു.

പ്രവൃത്തികൾ 16:37

പൌലൊസ് അവരോടുറോമപൌരന്മാരായ ഞങ്ങളെ അവര്‍ വിസ്താരം കൂടാതെ പരസ്യമായി അടിപ്പിച്ചു തടവിലാക്കിയല്ലോ; ഇപ്പോള്‍ രഹസ്യമായി ഞങ്ങളെ പുറത്താക്കുന്നുവോ? അങ്ങനെ അല്ല; അവര്‍ തന്നേ വന്നു ഞങ്ങളെ പുറത്തു കൊണ്ടുപോകട്ടെ എന്നു പറഞ്ഞു.

പ്രവൃത്തികൾ 17:13

പൌലൊസ് ബെരോവയിലും ദൈവവചനം അറിയച്ചതു തെസ്സലൊനീക്കയിലെ യെഹൂദന്മാര്‍ അറിഞ്ഞു അവിടെയും വന്നു പുരുഷാരത്തെ ഇളക്കി ഭ്രമിപ്പിച്ചു.

പ്രവൃത്തികൾ 21:27

യിസ്രായേല്‍പുരുഷന്മാരേ, സഹായിപ്പിന്‍ ഇവന്‍ ആകുന്നു ജനത്തിന്നും ന്യായപ്രമാണത്തിന്നും ഈ സ്ഥലത്തിന്നും വിരോധമായി എല്ലായിടത്തും എല്ലാവരെയും ഉപദേശിക്കുന്നവന്‍ ; അവന്‍ യവനന്മാരെയും ദൈവാലയത്തില്‍ കൂട്ടിക്കൊണ്ടുവന്നു ഈ വിശുദ്ധ സ്ഥലം തീണ്ടിച്ചുകളഞ്ഞു എന്നു വിളിച്ചുക്കുകി.

റോമർ 10:2

അവര്‍ പരിജ്ഞാനപ്രകാരമല്ലെങ്കിലും ദൈവത്തെ സംബന്ധിച്ചു എരിവുള്ളവര്‍ എന്നു ഞാന്‍ അവര്‍ക്കും സാക്ഷ്യം പറയുന്നു.

1 കൊരിന്ത്യർ 1:26

സഹോദരന്മാരേ, നിങ്ങളുടെ വിളിയെ നോക്കുവിന്‍ ലോകാഭിപ്രായപ്രകാരം ജ്ഞാനികള്‍ ഏറെയില്ല, ബലവാന്മാര്‍ ഏറെയില്ല, കുലീനന്മാരും ഏറെയില്ല.

1 തെസ്സലോനിക്ക്യർ 2:15

യെഹൂദര്‍ കര്‍ത്താവായ യേശുവിനെയും സ്വന്തപ്രവാചകന്മാരെയും കൊന്നവരും ഞങ്ങളെ ഔടിച്ചുകളഞ്ഞവരും ദൈവത്തെ പ്രസാദിപ്പിക്കാത്തവരും സകലമനുഷ്യര്‍ക്കും വിരോധികളും

2 തിമോത്തെയോസ് 3:11

എന്നാല്‍ ക്രിസ്തുയേശുവില്‍ ഭക്തിയോടെ ജീവിപ്പാന്‍ മനസ്സുള്ളവര്‍ക്കും എല്ലാം ഉപദ്രവം ഉണ്ടാകും.

യാക്കോബ് 2:5

പ്രിയ സഹോദരന്മാരേ, കേള്‍പ്പിന്‍ ദൈവം ലോകത്തില്‍ ദരിദ്രരായവരെ വിശ്വാസത്തില്‍ സമ്പന്നരും തന്നേ സ്നേഹിക്കുന്നവര്‍ക്കും വാഗ്ദത്തം ചെയ്ത രാജ്യത്തിന്റെ അവകാശികളുമാകേണ്ടതിന്നു തിരഞ്ഞെടുത്തില്ലയോ? നിങ്ങളോ ദരിദ്രനെ അപമാനിച്ചിരിക്കുന്നു.

Interlinear

Choose Theme