അവന്‍ ചെന്നു ദൈവകൃപ കണ്ടു സന്തോഷിച്ചു. എല്ലാവരും ഹൃദയനിര്‍ണ്ണയത്തോടെ കര്‍ത്താവിനോടു ചേര്‍ന്നുനില്പാന്തക്കവണ്ണം പ്രബോധിപ്പിച്ചു.
Cross references
നിന്റെ ദൈവമായ യഹോവയെ നീ ഭയപ്പെടേണം; അവനെ സേവിക്കേണം; അവനോടു ചേര്‍ന്നിരിക്കേണം; അവന്റെ നാമത്തില്‍ സത്യം ചെയ്യേണം.
യഹോവ നിന്റെ പിതാക്കന്മാരായ അബ്രാഹാമിന്നും യിസ്ഹാക്കിന്നും യാക്കോബിന്നും കൊടുക്കുമെന്നു സത്യംചെയ ്തദേശത്തു നീ പാര്‍പ്പാന്‍ തക്കവണ്ണം നിന്റെ ദൈവമായ യഹോവയെ സ്നേഹിക്കയും അവന്റെ വാക്കു കേട്ടനുസരിക്കയും അവനോടു ചേര്‍ന്നിരിക്കയും ചെയ്യേണ്ടതിന്നും ജീവനെ തിരഞ്ഞെടുത്തുകൊള്‍ക; അതല്ലോ നിനക്കു ജീവനും ദീര്‍ഘായുസ്സും ആകുന്നു.
എന്നാല്‍ നിങ്ങളുടെ ദൈവമായ യഹോവയെ സ്നേഹിക്കയും അവന്റെ എല്ലാവഴികളിലും നടന്നു അവന്റെ കല്പനകള്‍ പ്രമാണിക്കയും അവനോടു പറ്റിച്ചേര്‍ന്നു പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണമനസ്സോടുംകൂടെ അവനെ സേവിക്കയും ചെയ്യേണമെന്നു യഹോവയുടെ ദാസനായ മോശെ നിങ്ങളോടു കല്പിച്ചിട്ടുള്ള കല്പനയും ന്യായപ്രമാണവും ആചരിപ്പാന്‍ ഏറ്റവും ജാഗ്രതയായിരിപ്പിന്‍ .
നിങ്ങള്‍ ഇന്നുവരെ ചെയ്തതുപോലെ നിങ്ങളുടെ ദൈവമായ യഹോവയോടു പറ്റിച്ചേര്‍ന്നിരിപ്പിന്‍ .
അവന്‍ യഹോവയോടു ചേര്‍ന്നിരുന്നു അവനെ വിട്ടു പിന്മാറാതെ യഹോവ മോശെയോടു കല്പിച്ച അവന്റെ കല്പനകളെ പ്രമാണിച്ചുനടന്നു.
നീ എന്റെ ഹൃദയത്തെ ശോധനചെയ്തു രാത്രിയില്‍ എന്നെ സന്ദര്‍ശിച്ചു; നീ എന്നെ പരീക്ഷിച്ചു ദുരുദ്ദേശമൊന്നും കണ്ടെത്തുന്നില്ല; എന്റെ വായ് ലംഘനം ചെയ്കയില്ല എന്നു ഞാന്‍ ഉറെച്ചിരിക്കുന്നു.
മകനേ, നിന്റെ ഹൃദയം ജ്ഞാനത്തെ പഠിച്ചാല്‍ എന്റെ ഹൃദയവും സന്തോഷിക്കും.
അവള്‍ പിടിച്ചുപറിക്കാരനെപ്പോലെ പതിയിരിക്കുന്നു; മനുഷ്യരില്‍ ദ്രോഹികളെ വര്‍ദ്ധിപ്പിക്കുന്നു.
എന്നാല്‍ രാജാവിന്റെ ഭോജനംകൊണ്ടും അവന്‍ കുടിക്കുന്ന വീഞ്ഞുകൊണ്ടും തന്നെത്താന്‍ അശുദ്ധമാക്കുകയില്ല എന്നു ദാനീയേല്‍ ഹൃദയത്തില്‍ നിശ്ചയിച്ചു, തനിക്കു അശുദ്ധി ഭവിപ്പാന്‍ ഇടവരുത്തരുതെന്നു ഷണ്ഡാധിപനോടു അപേക്ഷിച്ചു.
പിന്നെ യേശു ശിഷ്യന്മാരോടു പറഞ്ഞതു“ഒരുത്തന്‍ എന്റെ പിന്നാലെ വരുവാന്‍ ഇച്ഛിച്ചാല്‍ തന്നെത്താന്‍ ത്യജിച്ചു, തന്റെ ക്രൂശു എടുത്തു എന്നെ അനുഗമിക്കട്ടെ.
യേശു അവരുടെ വിശ്വാസം കണ്ടിട്ടു പക്ഷവാതക്കാരനോടുമകനേ, നിന്റെ പാപങ്ങള്‍ മോചിച്ചുതന്നിരിക്കുന്നു എന്നു പറഞ്ഞു.
തന്നില്‍ വിശ്വസിച്ച യെഹൂദന്മാരോടു യേശുഎന്റെ വചനത്തില്‍ നിലനിലക്കുന്നു എങ്കില്‍ നിങ്ങള്‍ വാസ്തവമായി എന്റെ ശിഷ്യന്മാരായി,
എന്നില്‍ വസിപ്പിന്‍ ; ഞാന്‍ നിങ്ങളിലും വസിക്കും; കൊമ്പിന്നു മുന്തിരവള്ളിയില്‍ വസിച്ചിട്ടല്ലാതെ സ്വയമായി കായ്പാന്‍ കഴിയാത്തതുപോലെ എന്നില്‍ വസിച്ചിട്ടല്ലാതെ നിങ്ങള്‍ക്കു കഴികയില്ല.
പള്ളി പിരിഞ്ഞശേഷം യെഹൂദന്മാരിലും ഭക്തിയുള്ള യെഹൂദമതാനുസാരികളിലും പലര്‍ പൌലൊസിനെയും ബര്‍ന്നാബാസിനെയും അനുഗമിച്ചു; അവര്‍ അവരോടു സംസാരിച്ചു ദൈവ കൃപയില്‍ നിലനില്‍ക്കേണ്ടതിന്നു അവരെ ഉത്സാഹിപ്പിച്ചു.
വിശ്വാസത്തില്‍ നില നില്‍ക്കേണം എന്നും നാം അനേകം കഷ്ടങ്ങളില്‍കൂടി ദൈവരാജ്യത്തില്‍ കടക്കേണ്ടതാകുന്നു എന്നും പ്രബോധിപ്പിച്ചു ശിഷ്യന്മാരുടെ മനസ്സു ഉറപ്പിച്ചു പോന്നു.
അവിടെ നിന്നു കപ്പല്‍ കയറി അന്ത്യൊക്ക്യയിലേക്കു പോയി; തങ്ങള്‍ നിവര്‍ത്തിച്ച വേലക്കായി ദൈവകൃപയില്‍ അവരെ ഭരമേല്പിച്ചയച്ചതു അവിടെനിന്നു ആയിരുന്നുവല്ലോ.
യാത്ര പുറപ്പെട്ടു സുറിയാ കിലിക്യാ ദേശങ്ങളില്‍ കൂടി സഞ്ചരിച്ചു സഭകളെ ഉറപ്പിച്ചു പോന്നു.
എങ്കിലും ഞാന്‍ എന്റെ പ്രാണനെ വിലയേറിയതായി എണ്ണുന്നില്ല; എന്റെ ഔട്ടവും ദൈവകൃപയുടെ സുവിശേഷത്തിന്നു സാക്ഷ്യം പറയേണ്ടതിന്നു കര്‍ത്താവായ യേശുതന്ന ശുശ്രൂഷയും തികെക്കേണം എന്നേ എനിക്കുള്ളു.
നിങ്ങള്‍ക്കു ആത്മികവര്‍ദ്ധന വരുത്തുവാനും സകല വിശുദ്ധന്മാരോടുംകൂടെ അവകാശം തരുവാനും കഴിയുന്ന ദൈവത്തിലും അവന്റെ കൃപയുടെ വചനത്തിലും ഞാന്‍ ഇപ്പോള്‍ നിങ്ങളെ ഭരമേല്പിക്കുന്നു.
ഇങ്ങനെ വിചാരിച്ചതില്‍ ഞാന്‍ ചാപല്യം കാണിച്ചുവോ? അല്ലെങ്കില്‍ എന്റെ വാക്കു ഉവ്വു, ഉവ്വു; ഇല്ല, ഇല്ല എന്നു ആകുവാന്തക്കവണ്ണം എന്റെ നിരൂപണം ജഡികനിരൂപണമോ?
ആ സുവിശേഷം സര്‍വലോകത്തിലും എന്നപോലെ നിങ്ങുടെ അടുക്കലും എത്തി; നിങ്ങള്‍ ദൈവകൃപയെ യഥാര്‍ത്ഥമായി കേട്ടറിഞ്ഞ നാള്‍മുതല്‍ നിങ്ങളുടെ ഇടയില്‍ എന്നപോലെ സര്‍വ്വലോകത്തിലും ഫലം കായിച്ചും വര്‍ദ്ധിച്ചും വരുന്നു.
നമ്മുടെ കര്‍ത്താവായ യേശിക്രിസ്തുവിനെക്കുറിച്ചുള്ള പ്രത്യാശയുടെ സ്ഥിരതയും ഇടവിടാതെ നമ്മുടെ ദൈവവും പിതാവുമായവന്റെ സന്നിധിയില്‍ ഔര്‍ത്തു
ആരും കുലുങ്ങിപ്പോകാതിരിക്കേണ്ടതിന്നു നിങ്ങളെ സ്ഥിരപ്പെടുത്തുവാനും നിങ്ങളുടെ വിശ്വാസം സംബന്ധിച്ചു നിങ്ങളെ പ്രബോധിപ്പിപ്പാനുമായിട്ടു നമ്മുടെ സഹോദരനും ക്രിസ്തുവിന്റെ സുവിശേഷഘോഷണത്തില്‍ ദൈവത്തിന്റെ ശുശ്രൂഷകനുമായ തിമൊഥെയൊസിനെ അയച്ചു.
ഞാന്‍ പൂര്‍വ്വന്മാരുടെ ദൃഷ്ടാന്തം അനുസരിച്ചു നിര്‍മ്മലമനസ്സാക്ഷിയോടെ ആരാധിക്കുന്ന ദൈവത്തിന്നു നിന്റെ നിര്‍വ്യാജവിശ്വാസത്തിന്റെ ഔര്‍മ്മനിമിത്തം സ്തോത്രം ചെയ്യുന്നു.
അന്ത്യൊക്യയിലും ഇക്കൊന്യയിലും ലൂസ്ത്രയിലും എനിക്കു സംഭവിച്ച ഉപദ്രവവും കഷ്ടാനുഭവവും കണ്ടറിഞ്ഞരിക്കുന്നു; ഞാന്‍ എന്തെല്ലാം ഉപദ്രവം സഹിച്ചു; അതിലെല്ലാറ്റില്‍ നിന്നും കര്‍ത്താവു എന്നെ വിടുവിച്ചു.
അതുകൊണ്ടു സഹോദരന്മാരേ, യേശു തന്റെ ദേഹം എന്ന തിരശ്ശീലയില്‍കൂടി നമുക്കു പ്രതിഷ്ഠിച്ച ജീവനുള്ള പുതുവഴിയായി,
ആ വക അനുഭവിക്കുന്നവര്‍ക്കും കൂട്ടാളികളായിത്തീര്‍ന്നും ഇങ്ങനെ കഷ്ടങ്ങളാല്‍ വളരെ പോരാട്ടം കഴിച്ച പൂര്‍വ്വകാലം ഔര്‍ത്തുകൊള്‍വിന്‍ .
അവയാല്‍ അവന്‍ നമുക്കു വിലയേറിയതും അതിമഹത്തുമായ വാഗ്ദത്തങ്ങളും നല്കിയിരിക്കുന്നു. ഇവയാല്‍ നിങ്ങള്‍ ലോകത്തില്‍ മോഹത്താലുള്ള നാശം വിട്ടൊഴിഞ്ഞിട്ടു ദിവ്യസ്വഭാവത്തിന്നു കൂട്ടാളികളായിത്തീരുവാന്‍ ഇടവരുന്നു.
എന്നാല്‍ പ്രിയമുള്ളവരേ, നിങ്ങള്‍ മുമ്പുകൂട്ടി അറിഞ്ഞിരിക്കകൊണ്ടു അധര്‍മ്മികളുടെ വഞ്ചനയില്‍ കുടുങ്ങി സ്വന്ത സ്ഥിരതവിട്ടു വീണു പോകാതിരിപ്പാന്‍ സൂക്ഷിച്ചുകൊള്‍വിന്‍ ,
ഇനിയും കുഞ്ഞുങ്ങളേ, അവന്‍ പ്രത്യക്ഷനാകുമ്പോള്‍ നാം അവന്റെ സന്നിധിയില്‍ ലജ്ജിച്ചുപോകാതെ അവന്റെ പ്രത്യക്ഷതയില്‍ നമുക്കു ധൈര്‍യ്യം ഉണ്ടാകേണ്ടതിന്നു അവനില്‍ വസിപ്പിന്‍ .
എന്റെ മക്കള്‍ സത്യത്തില്‍ നടക്കുന്നു എന്നു കേള്‍ക്കുന്നതിനെക്കാള്‍ വലിയ സന്തോഷം എനിക്കില്ല.