Home Bibles പ്രവൃത്തികൾ 10:32 · മലയാളം ബൈബിൾ
പ്രവൃത്തികൾ 10:32 · മലയാളം ബൈബിൾ

യോപ്പയിലേക്കു ആളയച്ചു പത്രൊസ് എന്നു മറുപേരുള്ള ശിമോനെ വിളിപ്പിക്ക; അവന്‍ കടല്പുറത്തു തോല്‍ക്കൊല്ലനായ ശീമോന്റെ വീട്ടില്‍ പാര്‍ക്കുംന്നു എന്നു പറഞ്ഞു.

Cross references

2 ദിനവൃത്താന്തം 2:16

എന്നാല്‍ ഞങ്ങള്‍ നിന്റെ ആവശ്യംപോലെയൊക്കെയും ലെബാനോനില്‍നിന്നു മരംവെട്ടി ചങ്ങാടം കെട്ടി കടല്‍വഴിയായി യാഫോവില്‍ എത്തിച്ചുതരും; നീ അതു യെരൂശലേമിലേക്കു കൊണ്ടുപോകേണം.

മീഖാ 4:2

അനേകവംശങ്ങളും ചെന്നുവരുവിന്‍ , നമുക്കു യഹോവയുടെ പര്‍വ്വതത്തിലേക്കും യാക്കോബിന്‍ ദൈവത്തിന്റെ ആലയത്തിലേക്കും കയറിച്ചെല്ലാം; അവന്‍ നമുക്കു തന്റെ വഴികളെ ഉപദേശിച്ചുതരികയും നാം അവന്റെ പാതകളില്‍ നടക്കയും ചെയ്യും എന്നു പറയും. സീയോനില്‍നിന്നു ഉപദേശവും യെരൂശലേമില്‍നിന്നു യഹോവയുടെ വചനവും പുറപ്പെടും.

പ്രവൃത്തികൾ 9:6

നീ എഴുന്നേറ്റു പട്ടണത്തില്‍ ചെല്ലുക; നീ ചെയ്യേണ്ടുന്നതു അവിടെ വെച്ചു നിന്നോടു പറയും എന്നു അവന്‍ പറഞ്ഞു.

പ്രവൃത്തികൾ 9:43

പലരും കര്‍ത്താവില്‍ വിശ്വസിച്ചു. പിന്നെ അവന്‍ തോല്‍ക്കൊല്ലനായ ശിമോന്‍ എന്ന ഒരുത്തനോടുകൂടെ വളരെ നാള്‍ യോപ്പയില്‍ പാര്‍ത്തുഭ

പ്രവൃത്തികൾ 10:5

ഇപ്പോള്‍ യോപ്പയിലേക്കു ആളയച്ചു, പത്രൊസ് എന്നു മറുപേരുള്ള ശിമോനെ വരുത്തുക.

പ്രവൃത്തികൾ 11:14

നീയും നിന്റെ ഗൃഹം മുഴുവനും രക്ഷിക്കപ്പെടുവാനുള്ള വാക്കുകളെ അവന്‍ നിന്നോടു സംസാരിക്കും എന്നു ദൂതന്‍ എന്നു പറഞ്ഞു എന്നും ഞങ്ങളോടു അറിയിച്ചു.

പ്രവൃത്തികൾ 15:7

സഹോദരന്മാരേ, കുറെ നാള്‍ മുമ്പെ ദൈവം നിങ്ങളില്‍ വെച്ചു ഞാന്‍ മുഖാന്തരം ജാതികള്‍ സുവിശേഷവചനം കേട്ടു വിശ്വസിക്കേണം എന്നു നിശ്ചയിച്ചതു നിങ്ങള്‍ അറിയുന്നു വല്ലോ.

പ്രവൃത്തികൾ 16:9

അവിടെവെച്ചു പൌലൊസ് രാത്രിയില്‍ മക്കെദോന്യക്കാരനായൊരു പുരുഷന്‍ അരികെ നിന്നുനീ മക്കെദോന്യെക്കു കടന്നുവന്നു ഞങ്ങളെ സഹായിക്ക എന്നു തന്നോടു അപേക്ഷിക്കുന്നതായി ഒരു ദര്‍ശനം കണ്ടു.

Interlinear

Choose Theme