2 തിമോത്തെയോസ് 4:13 · മലയാളം ബൈബിൾ
ഞാന്‍ ത്രോവാസില്‍ കര്‍പ്പൊസിന്റെ പക്കല്‍ വെച്ചേച്ചു പോന്ന പുതപ്പും പുസ്തകങ്ങളും വിശേഷാല്‍ ചര്‍മ്മലിഖിതങ്ങളും നീ വരുമ്പോള്‍ കൊണ്ടുവരിക.
Cross references
പ്രവൃത്തികൾ 16:8
അവര്‍ മുസ്യ കടന്നു ത്രോവാസില്‍ എത്തി.
പ്രവൃത്തികൾ 16:11
അങ്ങനെ ഞങ്ങള്‍ ത്രോവാസില്‍നിന്നു കപ്പല്‍ നീക്കി നേരെ സമൊത്രാക്കെയിലേക്കും പിറ്റെന്നാള്‍ നവപൊലിക്കും അവിടെ നിന്നു ഫിലിപ്പിയിലേക്കും ചെന്നു.
പ്രവൃത്തികൾ 20:5
അവര്‍ മുമ്പെ പോയി ത്രോവാസില്‍ ഞങ്ങള്‍ക്കായി കാത്തിരുന്നു.
1 കൊരിന്ത്യർ 4:11
ഈ നാഴികവരെ ഞങ്ങള്‍ വിശന്നും ദാഹിച്ചും ഉടുപ്പാന്‍ ഇല്ലാതെയും കുത്തുകൊണ്ടും സ്ഥിരവാസം കൂടാതെയും ഇരിക്കുന്നു.
2 കൊരിന്ത്യർ 11:27
അദ്ധ്വാനം, പ്രയാസം, പലവട്ടം ഉറക്കിളപ്പു, പൈദാഹം, പലവട്ടം പട്ടിണി, ശീതം, നഗ്നത