Home Bibles 2 തിമോത്തെയോസ് 2:20 · മലയാളം ബൈബിൾ
2 തിമോത്തെയോസ് 2:20 · മലയാളം ബൈബിൾ

എന്നാല്‍ ഒരു വലിയ വീട്ടില്‍ പൊന്നും വെള്ളിയും കൊണ്ടുള്ള സാമാനങ്ങള്‍ മാത്രമല്ല, മരവും മണ്ണുംകൊണ്ടുള്ളവയും ഉണ്ടു; ചിലതു മാന്യകാര്യത്തിന്നും ചിലതു ഹീനകാര്യത്തിന്നും ഉപയോഗിക്കുന്നു.

Cross references

പുറപ്പാട് 27:3

അതിലെ വെണ്ണീര്‍ എടുക്കേണ്ടതിന്നു ചട്ടികളും അതിന്റെ ചട്ടുകങ്ങളും കിണ്ണങ്ങളും മുള്‍കൊളുത്തുകളും തീക്കലശങ്ങളും ഉണ്ടാക്കേണം; അതിന്റെ ഉപകരണങ്ങളൊക്കെയും താമ്രംകൊണ്ടു ഉണ്ടാക്കേണം.

എസ്രാ 1:6

അവരുടെ ചുറ്റും പാര്‍ത്തവര്‍ എല്ലാവരും കൊടുത്ത ഔദാര്യദാനങ്ങളൊക്കെയും കൂടാതെ വെള്ളികൊണ്ടുള്ള ഉപകരണങ്ങള്‍, പൊന്നു മറ്റുസാധനങ്ങള്‍, കന്നുകാലികള്‍, വിശേഷവസ്തുക്കള്‍ എന്നിവകൊണ്ടും അവരെ സഹായിച്ചു.

എസ്രാ 6:5

അതു കൂടാതെ നെബൂഖദ് നേസര്‍ യെരൂശലേമിലെ ദൈവാലയത്തില്‍നിന്നു എടുത്തു ബാബേലിലേക്കു കൊണ്ടുവന്ന ദൈവാലയംവക പൊന്നും വെള്ളിയുംകൊണ്ടുള്ള ഉപകരണങ്ങള്‍ മടക്കിക്കൊടുക്കയും അവ യെരൂശലേമിലെ മന്ദിരത്തില്‍ അതതിന്റെ സ്ഥലത്തു വരുവാന്തക്കവണ്ണം ദൈവാലയത്തില്‍ വെക്കുകയും വേണം.

വിലാപങ്ങൾ 4:2

തങ്കത്തോടു തുല്യരായിരുന്ന സീയോന്റെ വിശിഷ്ടപുത്രന്മാരെ കുശവന്റെ പണിയായ മണ്‍പാത്രങ്ങളെപ്പോലെ എണ്ണിയിരിക്കുന്നതെങ്ങനെ?

ദാനിയേൽ 5:2

ബേല്‍ശസ്സര്‍ വീഞ്ഞു കുടിച്ചു രസിച്ചിരിക്കുമ്പോള്‍, തന്റെ അപ്പനായ നെബൂഖദ്നേസര്‍ യെരൂശലേമിലെ മന്ദിരത്തില്‍നിന്നു എടുത്തുകൊണ്ടുവന്നിരുന്ന പൊന്‍ വെള്ളി പാത്രങ്ങളെ, രാജാവും മഹത്തുക്കളും അവന്റെ ഭാര്യമാരും വെപ്പാട്ടികളും അവയില്‍ കുടിക്കേണ്ടതിന്നായി കൊണ്ടുവരുവാന്‍ കല്പിച്ചു.

റോമർ 9:21

എന്നാല്‍ ദൈവം തന്റെ കോപം കാണിപ്പാനും ശക്തി വെളിപ്പെടുത്തുവാനും യെഹൂദന്മാരില്‍നിന്നു മാത്രമല്ല

1 കൊരിന്ത്യർ 3:9

ഞങ്ങള്‍ ദൈവത്തിന്റെ കൂട്ടുവേലക്കാര്‍; നിങ്ങള്‍ ദൈവത്തിന്റെ കൃഷി, ദൈവത്തിന്റെ ഗൃഹനിര്‍മ്മാണം.

1 കൊരിന്ത്യർ 3:16

നിങ്ങള്‍ ദൈവത്തിന്റെ മന്ദിരം എന്നും ദൈവത്തിന്റെ ആത്മാവു നിങ്ങളില്‍ വസിക്കുന്നു എന്നും അറിയുന്നില്ലയോ?

2 കൊരിന്ത്യർ 4:7

എങ്കിലും ഈ അത്യന്തശക്തി ഞങ്ങളുടെ സ്വന്തം എന്നല്ല, ദൈവത്തിന്റെ ദാനമത്രേ എന്നു വരേണ്ടതിന്നു ഈ നിക്ഷേപം ഞങ്ങള്‍ക്കു മണ്‍പാത്രങ്ങളില്‍ ആകുന്നു ഉള്ളതു.

എഫേസ്യർ 2:22

അവനില്‍ നിങ്ങളെയും ദൈവത്തിന്റെ നിവാസമാകേണ്ടതിന്നു ആത്മാവിനാല്‍ ഒന്നിച്ചു പണിതുവരുന്നു.

1 തിമോത്തെയോസ് 3:15

താമസിച്ചുപോയാലോ സത്യത്തിന്റെ തൂണും അടിസ്ഥാനവുമായി ജീവനുള്ള ദൈവത്തിന്റെ സഭയാകുന്ന ദൈവാലയത്തില്‍ നടക്കേണ്ടതു എങ്ങനെയെന്നു നീ അറിയേണ്ടതിന്നു ഇതു എഴുതുന്നു.

എബ്രായർ 3:2

മോശെ ദൈവഭവനത്തില്‍ ഒക്കെയും വിശ്വസ്തനായിരുന്നതുപോല യേശുവും തന്നെ നിയമിച്ചാക്കിയവന്നു വിശ്വസ്തന്‍ ആകുന്നു.

1 പത്രോസ് 2:5

നിങ്ങളും ജീവനുള്ള കല്ലുകള്‍ എന്നപോലെ ആത്മികഗൃഹമായി യേശുക്രിസ്തുമുഖാന്തരം ദൈവത്തിന്നു പ്രസാദമുള്ള ആത്മികയാഗം കഴിപ്പാന്തക്ക വിശുദ്ധപുരോഹിതവര്‍ഗ്ഗമാകേണ്ടതിന്നു പണിയപ്പെടുന്നു.

Interlinear

Choose Theme