2 ശമൂവേൽ 8:7 · മലയാളം ബൈബിൾ
ഹദദേസെരിന്റെ ഭൃധത്യന്മാര്‍ക്കും ഉണ്ടായിരുന്ന പൊന്‍ പരിചകളെ ദാവീദ് എടുത്തു യെരൂശലേമിലേക്കു കൊണ്ടുവന്നു.
Cross references
1 രാജാക്കന്മാർ 10:16
ശലോമോന്‍ രാജാവു, അടിച്ചുപരത്തിയ പൊന്നുകൊണ്ടു ഇരുനൂറു വന്‍ പരിച ഉണ്ടാക്കി; ഔരോ പരിചെക്കു അറുനൂറുശേക്കല്‍ പൊന്നു ചെലവായി.
1 രാജാക്കന്മാർ 14:26
യഹോവയുടെ ആലയത്തിലെ ഭണ്ഡാരവും രാജധാനയിലെ ഭണ്ഡാരവും എല്ലാം കവര്‍ന്നു; അവന്‍ ആസകലം കവര്‍ന്നു; ശലോമോന്‍ ഉണ്ടാക്കിയ പൊന്‍ പരിചകളും എടുത്തുകൊണ്ടുപോയി.
2 രാജാക്കന്മാർ 11:10
അകമ്പടികള്‍ ഒക്കെയും കയ്യില്‍ ആയുധവുമായി ആലയത്തിന്റെ വലത്തുവശംമുതല്‍ ഇടത്തുവശംവരെ യാഗപീഠത്തിന്നും ആലയത്തിന്നും നേരെ രാജാവിന്റെ ചുറ്റും നിന്നു.
1 ദിനവൃത്താന്തം 18:7
ഹദദേസെരിന്റെ ദാസന്മാര്‍ക്കുംണ്ടായിരുന്ന പൊന്‍ പരിചകളെ ദാവീദ് എടുത്തു യെരൂശലേമിലേക്കു കൊണ്ടുവന്നു.
2 ദിനവൃത്താന്തം 9:15
ശലോമോന്‍ രാജാവു പൊമ്പലകകൊണ്ടു ഇരുനൂറു വന്‍ പരിച ഉണ്ടാക്കി; ഔരോപരിചെക്കു അറുനൂറു ശേക്കെല്‍ പൊന്‍ പലക ചെലവായി.