Home Bibles 2 ശമൂവേൽ 7:5 · മലയാളം ബൈബിൾ
2 ശമൂവേൽ 7:5 · മലയാളം ബൈബിൾ

എന്റെ ദാസനായ ദാവീദിനോടു നീ ചെന്നു പറകയഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ അധിവസിക്കേണ്ടതിന്നു നീ എനിക്കു ഒരു ആലയം പണിയുമോ?

Cross references

1 രാജാക്കന്മാർ 5:3

എന്റെ അപ്പനായ ദാവീദിന്റെ ശത്രുക്കളെ യഹോവ അവന്റെ കാല്‍ക്കീഴാക്കുംവരെ ചുറ്റുമുള്ള യുദ്ധം ഹേതുവായി തന്റെ ദൈവമായ യഹോവയുടെ നാമത്തിന്നു ഒരു ആലയം പണിവാന്‍ അവന്നു കഴിഞ്ഞില്ല എന്നു നീ അറിയുന്നുവല്ലോ.

1 രാജാക്കന്മാർ 5:17

ആലയത്തിന്നു ചെത്തിയ കല്ലുകൊണ്ടു അടിസ്ഥാനം ഇടുവാന്‍ അവര്‍ രാജകല്പനപ്രകാരം വിശേഷപ്പെട്ട വലിയകല്ലു വെട്ടി.

1 രാജാക്കന്മാർ 8:16

എന്റെ ജനമായ യിസ്രായേലിനെ മിസ്രയീമില്‍നിന്നു കൊണ്ടുവന്ന നാള്‍മുതല്‍ എന്റെ നാമം ഇരിക്കേണ്ടതിന്നു ഒരു ആലയം പണിവാന്‍ ഞാന്‍ യിസ്രായേലിന്റെ സകലഗോത്രങ്ങളിലും ഒരു പട്ടണം തിരഞ്ഞെടുത്തില്ല; എന്നാല്‍ എന്റെ ജനമായ യിസ്രായേലിന്നു പ്രഭുവായിരിപ്പാന്‍ ഞാന്‍ ദാവീദിനെ തിരഞ്ഞെടുത്തു എന്നു അവന്‍ അരുളിച്ചെയ്തു.

1 ദിനവൃത്താന്തം 17:4

നീ ചെന്നു എന്റെ ദാസനായ ദാവീദിനോടു പറകയഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു; എനിക്കു വസിപ്പാനുള്ള ആലയം പണിയേണ്ടതു നീയല്ല.

1 ദിനവൃത്താന്തം 22:7

ദാവീദ് ശലോമോനോടു പറഞ്ഞതുമകനേ, ഞാന്‍ തന്നേ എന്റെ ദൈവമായ യഹോവയുടെ നാമത്തിന്നു ഒരു ആലയം പണിവാന്‍ താല്പര്യപ്പെട്ടിരുന്നു.

1 ദിനവൃത്താന്തം 23:3

ലേവ്യരില്‍ മുപ്പതു വയസ്സുമുതല്‍ മേലോട്ടുള്ളവരെ എണ്ണി; ആളെണ്ണം പേരുപേരായി അവര്‍ മുപ്പത്തെണ്ണായിരം ആയിരുന്നു.

1 ദിനവൃത്താന്തം 28:3

എന്നാല്‍ ദൈവം എന്നോടുനീ എന്റെ നാമത്തിന്നു ഒരു ആലയം പണിയരുതു; നീ ഒരു യോദ്ധാവാകുന്നു; രക്തവും ചൊരിയിച്ചിരിക്കുന്നു എന്നു കല്പിച്ചു.

സദൃശവാക്യങ്ങൾ 16:1

ഹൃദയത്തിലെ നിരൂപണങ്ങള്‍ മനുഷ്യന്നുള്ളവ; നാവിന്റെ ഉത്തരമോ യഹോവയാല്‍ വരുന്നു.

Interlinear

Choose Theme