അവര്‍ അബ്നേരിനെ ഹെബ്രോനില്‍ അടക്കം ചെയ്തപ്പോള്‍ രാജാവു അബ്നേരിന്റെ ശവകൂഴിക്കല്‍ ഉറക്കെ കരഞ്ഞു; സകലജനവും കരഞ്ഞു.
Cross references
അപ്പോള്‍ ദാവീദും കൂടെയുള്ള ജനവും കരവാന്‍ ബലമില്ലാതാകുവോളം ഉറക്കെ കരഞ്ഞു.
അവര്‍ ശൌലിനെയും അവന്റെ മകനായ യോനാഥാനെയും യഹോവയുടെ ജനത്തെയും യിസ്രായേല്‍ഗൃഹത്തെയും കുറിച്ചു അവര്‍ വാളാല്‍ വീണുപോയതുകൊണ്ടു വിലപിച്ചു കരഞ്ഞു സന്ധ്യവരെ ഉപവസിച്ചു.
പിന്നെ ദാവീദ് തന്റെ ബാല്യക്കാര്‍ക്കും കല്പനകൊടുത്തു; അവര്‍ അവരെ കൊന്നു അവരുടെ കൈകാലുകള്‍ വെട്ടി അവരെ ഹെബ്രോനിലെ കുളത്തിന്നരികെ തൂക്കിക്കളഞ്ഞു. ഈശ്-ബോശെത്തിന്റെ തല അവര്‍ എടുത്തു ഹെബ്രോനില്‍ അബ്നേരിന്റെ ശവകൂഴിയില്‍ അടക്കംചെയ്തു.
ഉടനെ രാജാവു നടുങ്ങി പടിപ്പുരമാളികയില്‍ കയറിഎന്റെ മകനേ, അബ്ശാലോമേ, എന്റെ മകനേ, എന്റെ മകനേ, അബ്ശാലോമേ, ഞാന്‍ നിനക്കു പകരം മരിച്ചെങ്കില്‍ കൊള്ളായിരുന്നു; അബ്ശാലോമേ, എന്റെ മകനേ, എന്റെ മകനേ! എന്നിങ്ങനെ പറഞ്ഞു കരഞ്ഞുംകൊണ്ടു നടന്നു.
അതു ന്യായാധിപന്മാര്‍ ശിക്ഷിക്കേണ്ടുന്ന കുറ്റം അത്രെ; അതിനാല്‍ ഉയരത്തിലെ ദൈവത്തെ ഞാന്‍ നിഷേധിച്ചു എന്നു വരുമല്ലോ.
നിന്റെ ശത്രു വീഴുമ്പോള്‍ സന്തോഷിക്കരുതു; അവന്‍ ഇടറുമ്പോള്‍ നിന്റെ ഹൃദയം ആനന്ദിക്കരുതു.
അവന്‍ നഗരത്തിന്നു സമീപിച്ചപ്പോള്‍ അതിനെ കണ്ടു അതിനെക്കുറിചു കരഞ്ഞു